MV Govindan | അയോധ്യ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് സ്വാഗതാര്‍ഹമെന്ന് എം വി ഗോവിന്ദന്‍

 


കണ്ണൂര്‍: (KVARTHA) അയോധ്യയില്‍ രാമക്ഷേത്ര പ്രതിക്ഷ്ഠാ ചടങ്ങിലെ ക്ഷണത്തില്‍ നിന്ന് പിന്മാറിയ കോണ്‍ഗ്രസിന്റെ നിലപാട് സ്വാഗതാര്‍ഹമെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഇടതുപക്ഷ സ്വാധീനമാണ് നിലപാട് മാറ്റത്തിന് കാരണമെന്നും ഇന്‍ഡ്യാ മുന്നണിക്ക് ഒരു പടി കൂടി മുന്നോട്ട് പോകാന്‍ കഴിഞ്ഞുവെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

MV Govindan | അയോധ്യ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് സ്വാഗതാര്‍ഹമെന്ന് എം വി ഗോവിന്ദന്‍

ചടങ്ങില്‍ പങ്കെടുക്കാതിരിക്കുന്നത് ഈശ്വര നിന്ദയല്ലെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി. രാഷ്ടീയ ലക്ഷ്യത്തോടെയാണ് പരിപാടി നടത്തുന്നതെന്നും വിശ്വാസികളുടെ താല്‍പ്പര്യം സംരക്ഷിക്കല്‍ സി പി എമിന് പ്രധാനമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ ചൂണ്ടിക്കാട്ടി.

രാഹുലിന്റെ വ്യാജ മെഡികല്‍ സര്‍ടിഫികറ്റ് ആരോപണത്തില്‍ വി ഡി സതീശന്‍ അങ്ങനെ പല കാര്യങ്ങളും പറയുന്നുണ്ടെന്നും ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും നേതൃത്വത്തിന്റെ ഭാഗമായവര്‍ക്ക് ആര്‍ജവം വേണമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

തനിക്ക് അസുഖമാണ് എന്ന് പറഞ്ഞ് രാഹുല്‍ കോടതിയില്‍ പോയപ്പോള്‍ കോടതിയാണ് അത് ശരിയല്ല എന്ന് പറഞ്ഞത്. രാഹുലിന്റെ ആദ്യ സര്‍ടിഫികറ്റ് വ്യാജമാണെന്ന് പറഞ്ഞത് ഇപ്പോള്‍ തെളിഞ്ഞുവെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

എല്ലാവരോടും പൊലീസും ഭരണകൂടവും എടുക്കുന്ന നിലപാട് ഒരുപോലെയാണെന്നും അതില്‍ ഭരണ പക്ഷം പ്രതിപക്ഷം എന്നില്ല എന്നും ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി.

Keywords:  MV Govindan says Congress stand on Ayodhya issue is welcome, Kannur, News, MV Govindan, Ayodhya Temple, Congress, Police, Court, Fake Certificate, Kerala News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia