Actress Story | വളരെ ചെറുപ്രായത്തിൽ സിനിമയിൽ നിരവധി അവസരങ്ങൾ; 5 വിവാഹങ്ങൾ കഴിഞ്ഞിട്ടും മോചിതയായി; അവസാന നാളുകൾ കഴിച്ചുകൂട്ടിയത് ദാരിദ്ര്യത്തിൽ; അന്ത്യകർമങ്ങൾ നടത്തിയത് സംഭാവനകൾ ശേഖരിച്ച്; ഈ നടിയെ അറിയാമോ?

 


ന്യൂഡെൽഹി: (KVARTHA) പ്രണയിച്ചവരെ സ്വന്തമാക്കാൻ കഴിയാതെ പോയ നിരവധി താരങ്ങൾ ബോളിവുഡിലുണ്ട്. അതേസമയം പ്രണയിച്ച് വിവാഹം കഴിക്കുകയും ചെയ്തവരുമുണ്ട്. ബോളിവുഡിൽ, കിഷോർ കുമാർ നാല് വിവാഹങ്ങളുടെ പേരിൽ തലക്കെട്ടുകളിൽ പലപ്പോഴും ഇടം നേടിയിരുന്നു. പക്ഷേ, ജീവിതത്തിൽ അഞ്ച് തവണ വിവാഹം കഴിച്ച ഒരു നടി ഉണ്ടെന്ന് നിങ്ങൾക്കറിയാമോ? അഞ്ച് കല്യാണം കഴിഞ്ഞെങ്കിലും ഒടുവിൽ തനിച്ചായിരുന്നു. സിനിമാ ലോകത്ത് 'ലാറ ലാപ്പ ഗേൾ' (Lara Lappa Girl) എന്നും ഇവർ അറിയപ്പെടുന്നു.

Actress Story | വളരെ ചെറുപ്രായത്തിൽ സിനിമയിൽ നിരവധി അവസരങ്ങൾ; 5 വിവാഹങ്ങൾ കഴിഞ്ഞിട്ടും മോചിതയായി; അവസാന നാളുകൾ കഴിച്ചുകൂട്ടിയത് ദാരിദ്ര്യത്തിൽ; അന്ത്യകർമങ്ങൾ നടത്തിയത് സംഭാവനകൾ ശേഖരിച്ച്; ഈ നടിയെ അറിയാമോ?

ദരിദ്ര കുടുംബത്തിൽ ജനനം

ബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബിലെ റെയ്‌വിൻഡിലാണ് താരം ജനിച്ചത്. ലാഹോറിലാണ് വളർന്നത്. റിപ്പോർട്ടുകൾ പ്രകാരം വളരെ ദരിദ്ര കുടുംബത്തിലാണ് ഖുർഷിദ് ബീഗം ജനിച്ചത്. നാല് സഹോദരങ്ങളിൽ രണ്ടാമത്തെ മൂത്ത സഹോദരിയായിരുന്നു അവർ. പിതാവിന്റെ സ്വത്തുക്കളെല്ലാം അപഹരിക്കപ്പെട്ടപ്പോൾ കുടുംബം ദുരിതത്തിലായി. സാമ്പത്തിക പരാധീനതകൾ കാരണം പിതാവ് പെൺമക്കളെയും ഭാര്യയെയും ഒരുപാട് മർദിക്കാറുണ്ടായിരുന്നുവെന്നാണ് പറയുന്നത്. മൂത്ത സഹോദരി വസീർ ബീഗത്തിന്റെ വിവാഹ ശേഷമാണ് ഖുർഷിദ് ബീഗം മുംബൈയിലെത്തിയത്.

അളിയൻ അഭിനയത്തിന്റെ പാത കാണിച്ചുകൊടുത്തു

ഒരു ദിവസം, സഹോദരിയും ഭർത്താവും ഖുർഷിദ് ബീഗത്തെ പ്രമുഖ സംവിധായകൻ സൊഹ്‌റാബ് മോദിയുടെ 'സിക്കന്ദർ' എന്ന സിനിമയുടെ പൂജാചടങ്ങിലേക്ക് കൊണ്ടുപോയി. വളരെ സുന്ദരിയായിരുന്നു ഖുർഷിദ് ബീഗം. അവളെ കണ്ടയുടനെ സൊഹ്‌റാബ് മോഡിക്ക് ഇഷ്ടമായതിനാൽ തന്റെ സിനിമയിൽ അവസരം നൽകി, 'സിക്കന്ദറി'ലെ തക്ഷില രാജാവിന്റെ സഹോദരിയായ 'ആംബി'യുടെ വേഷം നൽകി കരാർ ഒപ്പിട്ടു. കൂടാതെ ഖുർഷിദ് ബീഗത്തിന് സിനിമാ ലോകത്ത് ഒരു പേരും നൽകി, മീന.

'സിക്കന്ദർ' വിജയിച്ചപ്പോൾ രൂപ് കെ ഷൂരി 'ഷാലിമറി'ലും മെഹബൂബ് ഖാൻ 'ഹുമയൂണിൽ' ചിത്രത്തിലും അവസരം വാഗ്ദാനം ചെയ്തു. ഇതുകൂടാതെ മറ്റു പല സിനിമകളിലേക്കും ഓഫറുകൾ വന്നു തുടങ്ങി. ദാരിദ്ര്യം കൊണ്ട് പൊറുതിമുട്ടിയ ഖുർഷിദിന്റെ കുടുംബത്തിന്റെ നാളുകൾ മെച്ചപ്പെടാൻ തുടങ്ങി. പക്ഷേ, അതിനിടയിൽ പെട്ടെന്ന് അവർക്ക് ഒരു നോട്ടീസ് ലഭിച്ചു, അത് സൊഹ്‌റാബ് മോദിയുടേതായിരുന്നു.

താനുമായി മൂന്ന് ചിത്രങ്ങളിൽ മീന കരാർ ഒപ്പിട്ടിട്ടുണ്ടെന്നും അതുവരെ മറ്റൊരു ചിത്രത്തിലും ഒപ്പിടാൻ കഴിയില്ലെന്നും അതിൽ എഴുതിയിരുന്നു. കരാർ ലംഘിച്ചതിനെ തുടർന്ന് മീനയോട് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ആവശ്യപ്പെട്ടു. ഒടുവിൽ മോദിയുടെ ഭാര്യ മെഹ്താബിന്റെ സഹായത്തോടെ തുക 30,000 രൂപയായി കുറച്ചുകൊണ്ട് അവർ കരാറിൽ നിന്ന് സ്വയം മോചിതയായി.

ആദ്യ വിവാഹങ്ങൾ

ഇതിനിടയിൽ മീന മൂന്ന് തവണ വിവാഹം കഴിച്ചു. നടനും നിർമാതാവും സംവിധായകനുമായ സഹൂർ രാജയുമായിട്ടായിരുന്നു ആദ്യ വിവാഹം. ‘സിക്കന്ദറി’ന്റെ ഷൂട്ടിങ്ങിനിടെയാണ് ഇരുവരും പരിചയപ്പെടുകയും പ്രണയത്തിലാകുകയും ചെയ്തത്. നടനും സഹനടനുമായ അൽ നാസിറുമായിട്ടായിരുന്നു മീനയുടെ രണ്ടാം വിവാഹം. 40-കളുടെ മധ്യത്തോടെ അവർ വേർപിരിഞ്ഞു.

മീനയുടെ മൂന്നാമത്തെ വിവാഹം 1956 വരെ നീണ്ടുനിന്ന രൂപ് കെ ഷോറേയുമായുള്ളതായിരുന്നു. ജീവിതകാലം മുഴുവൻ മീന മൂന്നാമത്തെ ഭർത്താവിന്റെ പേരിലാണ് അറിയപ്പെട്ടിരുന്നത് - മീന ഷോറേ. രൂപ് ഷോറി ഇന്ത്യയിലേക്ക് മടങ്ങിയപ്പോൾ പാകിസ്താനിൽ തുടരാൻ മീന തീരുമാനിച്ചപ്പോൾ ദമ്പതികൾ പാകിസ്താനിലേക്കുള്ള യാത്രയ്ക്ക് ശേഷം വേർപിരിഞ്ഞു.

വീണ്ടും പാകിസ്താനിൽ

വീണ്ടും ഖുർഷിദ് പാകിസ്താനിൽ സ്ഥിരതാമസമാക്കി. അതിനിടെ മീനയുടെ നാലാമത്തെ വിവാഹം പാകിസ്താൻ ചലച്ചിത്ര ഛായാഗ്രാഹകനും നിർമ്മാതാവുമായ റാസ മിറുമായും അഞ്ചാം വിവാഹം 'ജമാലോ' എന്ന ചിത്രത്തിലെ സഹനടനായ അസദ് ബൊഖാരിയുമായും നടന്നു. അതും മോചനത്തിൽ കലാശിച്ചു. നടിക്ക് ഒരു വിവാഹത്തിൽ രണ്ട് ആൺമക്കൾ ഉൾപ്പെടെ മൂന്ന് കുട്ടികളുണ്ടായിരുന്നു. പിന്നീട് ഒരു പെൺകുഞ്ഞിനെ ദത്തെടുത്തു.

തുടക്കത്തിൽ തന്നെ വിജയം ആസ്വദിച്ചിട്ടും മികച്ച കരിയർ ഉണ്ടായിരുന്നിട്ടും, മീന ഷോറിയുടെ അവസാന നാളുകൾ ദാരിദ്ര്യത്തിന്റേതായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, 1974-75 മുതൽ ഒരു ദശാബ്ദത്തിലേറെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടതിന് ശേഷം, 1989 ഫെബ്രുവരി ഒമ്പതിന് പാകിസ്താനിൽ വച്ച് അവസാന ശ്വാസം വലിക്കുകയായിരുന്നു. അഞ്ച് വിവാഹങ്ങൾ നടന്നെങ്കിലും ഒരാൾ പോലും ഒപ്പമുണ്ടായിരുന്നില്ല. സംഭാവനകൾ ശേഖരിച്ചാണ് അന്ത്യകർമങ്ങൾ നടത്തിയത്.

Keywords: Malayalam-News, National, National-News, Actress, Cinema, New Delhi, Died, Married, Meet actress who got married 5 times, still remained alone, died in poverty.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia