Martin George | കണ്ണൂര്‍ കലക്ടറേറ്റ് വളപ്പിലെ സമരം: ഉദ്ഘാടകനായ എംഎല്‍എയെ ഒഴിവാക്കി നഴ്‌സുമാര്‍ക്കെതിരെ മാത്രം കേസെടുത്തത് പൊലീസിന്റെ ഇരട്ടനീതിയെന്ന് മാര്‍ടിന്‍ ജോര്‍ജ്

 


കണ്ണൂര്‍: (KVARTHA) കലക്ടറേറ്റിനകത്ത് അതിക്രമിച്ചു കയറി പ്രസംഗിച്ച കല്യാശേരി എംഎല്‍എ എം വിജിനെതിരെ പൊലീസ് കേസെടുക്കാത്തത് ഇരട്ട നീതിയാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് ആരോപിച്ചു. നഴ്സുമാരുടെ സംഘടന നടത്തിയ കലക്ടറേറ്റ് മാര്‍ചില്‍ പങ്കെടുത്തവര്‍ക്കെതിരേ അതിക്രമിച്ചു കയറല്‍, ഗതാഗത തടസം ഉണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തപ്പോള്‍ കലക്ട്രേറ്റ് വളപ്പിനകത്ത് മൈക് കെട്ടി പ്രസംഗിക്കുകയും പൊലീസിനോട് കയര്‍ത്തു സംസാരിക്കുകയും ചെയ്ത എംഎല്‍എയെ കേസില്‍ നിന്ന് ഒഴിവാക്കിയത് ആരെ ഭയന്നിട്ടാണെന്ന് പറയണമെന്നും അദ്ദേഹം പറഞ്ഞു.

Martin George | കണ്ണൂര്‍ കലക്ടറേറ്റ് വളപ്പിലെ സമരം: ഉദ്ഘാടകനായ എംഎല്‍എയെ ഒഴിവാക്കി നഴ്‌സുമാര്‍ക്കെതിരെ മാത്രം കേസെടുത്തത് പൊലീസിന്റെ ഇരട്ടനീതിയെന്ന് മാര്‍ടിന്‍ ജോര്‍ജ്

കലക്ട്രേറ്റിനകത്ത് സമരങ്ങള്‍ അനുവദനീയമല്ലെന്ന് അറിയാമായിരുന്നിട്ടും അവിടെ പ്രസംഗിച്ച എംഎല്‍എ ചെയ്തത് നിയമലംഘനമാണ്. ഭരിക്കുന്ന പാര്‍ടിക്കാര്‍ തന്നെ ഇത്തരം നിയമലംഘനം നടത്തുകയും പൊലീസിനെ വെല്ലുവിളിക്കുകയും ചെയ്യുന്നത് ആഭ്യന്തരവകുപ്പിന്റെ കഴിവുകേടാണ് പ്രകടമാക്കുന്നത്. ഭരണകക്ഷിക്കാര്‍ക്കു മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കേണ്ട ഗതികേടിലാണ് പൊലീസുദ്യോഗസ്ഥര്‍. ഭരണകക്ഷി നത്തുന്ന പ്രതിഷേധത്തോടും പ്രതിപക്ഷം നടത്തുന്ന പ്രതിഷേധത്തോടും രണ്ടു സമീപനമാണ് പൊലീസ് പുലര്‍ത്തുന്നത്. ഭരണാനുകൂല സംഘടനയുടെ കലക്ട്രേറ്റ് മാര്‍ച് എത്തുമ്പോള്‍ തടയാന്‍ കലക്ടറേറ്റിന് മുന്നില്‍ പൊലീസിനെ നിയോഗിക്കാതിരുന്നതു തന്നെ ഗുരുതരവീഴ്ചയാണ്.

തുടര്‍ന്ന് കലക്ടറേറ്റിനുള്ളില്‍ പ്രതിഷേധം നടന്നപ്പോള്‍ മാത്രമാണ് പൊലീസ് എത്തി ഇവരോട് പുറത്തേക്ക് പോകാന്‍ ആവശ്യപ്പെടുന്നത്. നിയമസംവിധാനത്തോട് അൽപമെങ്കിലും ബഹുമാനമുണ്ടെങ്കില്‍ കലക്ട്രേറ്റ് വളപ്പിൽ മൈക് കെട്ടി പ്രസംഗിക്കാതെ സമരക്കാരെ പുറത്തു കൊണ്ടുപോകാനായിരുന്നു എംഎല്‍എ ശ്രമിക്കേണ്ടിയിരുന്നത്. അതിനു പകരം പോലീസിനെ വെല്ലുവിളിച്ച് അവിടെ പ്രസംഗിക്കുകയും പരസ്യമായി പൊലീസുദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുകയും ചെയ്ത എംഎല്‍എക്കെതിരേ പൊലീസിന്റെ ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തിയതിന് കേസെടുക്കണമെന്ന് മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു .

ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥ എംഎല്‍എയോട് പേര് ചോദിച്ചതാണ് അദ്ദേഹത്തെ പ്രകോപിതനാക്കിയതെന്നാണ് മാധ്യമ റിപോര്‍ടുകളില്‍ നിന്നു വ്യക്തമാകുന്നത്. എംഎല്‍എ ആയാല്‍ എല്ലാവരും തിരിച്ചറിയണമെന്നൊക്കെ വാശി പിടിക്കുന്നത് അൽപത്തരമാണെന്നും മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.

Keywords: News, Malayalam, Kerala, Kannur, Politics, Martin George, Police, M Vijin, Martin George said that double justice of police to file case against nurses only, excluding the MLA
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia