Accidental Death | ഷിമോഗയില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ് മംഗ്ളൂറില്‍ ചികിത്സയിലായിരുന്ന വേങ്ങാട് സ്വദേശിയായ യുവാവ് മരിച്ചു

 


കൂത്തുപറമ്പ്: (KVARTHA) കര്‍ണാടകയില്‍നിന്ന നാട്ടിലേക്ക് വരുമ്പോള്‍ ഷിമോഗയിലുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കൂത്തുപറമ്പ് വേങ്ങാട് സ്വദേശിയായ യുവാവ് മരിച്ചു. വേങ്ങാട്ടെ വട്ടോളി ഷൈജയുടെ മകന്‍ ആറാം മൈലിന് സമീപം കോങ്ങാറ്റ സരസ്വതി വിലാസം സ്‌കൂളിനടുത്ത കൃഷ്ണശ്രീയില്‍ കാക്കര അനുഗ്രഹ് (25) ആണ് മരിച്ചത്.

പൂനെയില്‍ ഒരു കംപനിയില്‍ ഉദ്യോഗസ്ഥനായ അനുഗ്രഹ് കാറില്‍ നാട്ടിലേക്ക് വരുമ്പോള്‍ ഷിമോഗയില്‍ വച്ച് കാറും കര്‍ണാടക ട്രാന്‍സ്പോര്‍ട് ബസും കൂട്ടിയിടിച്ചുള്ള അപകടത്തിലാണ് പരുക്കേറ്റത്. മംഗ്‌ളൂറു ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെളളിയാഴ്ച (05.01.2024) വൈകുന്നേരമാണ് മരിച്ചത്.


Accidental Death | ഷിമോഗയില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ് മംഗ്ളൂറില്‍ ചികിത്സയിലായിരുന്ന വേങ്ങാട് സ്വദേശിയായ യുവാവ് മരിച്ചു



കൂത്തുപറമ്പ് സമൃദ്ധി കാര്‍ഷികോല്‍പാദന വിപണന സംഘത്തിലെ തൊഴിലാളിയായ കാക്കര ശശിയുടെ മകനാണ്. സഹോദരി അഭിന. സംസ്‌കാരം ശനിയാഴ്ച (06.01.2024) രാവിലെ വീട്ടുവളപ്പില്‍ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ നടത്തി.

Keywords: News, National, National-News, Accident-News, Regional-News, Kuthuparamba, Mangalore News, Youth, Died, Accident, Injured, Shimoga News, Car Accident, Vengad Native, Wayanad, Hospital, Treatment, Mangalore: Youth died after being injured in Shimoga car accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia