Mahesh Babu | 'ഞാന്‍ പുകവലിക്കില്ല, പ്രോത്സാഹിപ്പിക്കുന്നുമില്ല; ചിത്രത്തിനുവേണ്ടി ബീഡി വലിച്ചതിന് ശേഷം തനിക്ക് മൈഗ്രേന്‍ ഉണ്ടായെന്ന് വെളിപ്പെടുത്തി നടന്‍ മഹേഷ് ബാബു

 


ചെന്നൈ: (KVARTHA) പുകവലിക്കില്ലെന്നും പുകവലിയെ പ്രോത്സാഹിപ്പിക്കുന്നുമില്ലെന്നും വ്യക്തമാക്കി നടന്‍ മഹേഷ് ബാബു. ചിത്രത്തിനുവേണ്ടി ബീഡി വലിച്ചതിന് ശേഷം തനിക്ക് മൈഗ്രേന്‍ ഉണ്ടായെന്ന വിവരം വെളിപ്പെടുത്തുകയാണ് നടന്‍ മഹേഷ് ബാബു. പുതിയ ചിത്രമായ 'ഗുണ്ടൂര്‍ കാര'ത്തിലെ പുകവലി രംഗങ്ങളെക്കുറിച്ചായിരുന്നു താരത്തിന്റെ തുറന്നുപറച്ചില്‍. ജനുവരി 12-ന് ചിത്രം തിയേറ്ററുകളില്‍ എത്തിയിരുന്നു. Mahesh Babu | 'ഞാന്‍ പുകവലിക്കില്ല, പ്രോത്സാഹിപ്പിക്കുന്നുമില്ല; ചിത്രത്തിനുവേണ്ടി ബീഡി വലിച്ചതിന് ശേഷം തനിക്ക് മൈഗ്രേന്‍ ഉണ്ടായെന്ന് വെളിപ്പെടുത്തി നടന്‍ മഹേഷ് ബാബു
'ഞാന്‍ പുകവലിക്കില്ല, പുകവലിയെ പ്രോത്സാഹിപ്പിക്കുന്നുമില്ല. ഗ്രാമ്പൂയില വെച്ചുണ്ടാക്കിയ ആയുര്‍വേദ ബീഡിയാണ് ഞാന്‍ വലിച്ചത്. ആദ്യം അവര്‍ ശരിക്കുള്ള ബീഡിയാണ് നല്‍കിയത്, എനിക്ക് മൈഗ്രേന്‍ വന്നു. ഇക്കാര്യം ഞാന്‍ ത്രിവിക്രം ശ്രീനിവാസിനെ അറിയിച്ചു. തുടര്‍ന്ന് അദ്ദേഹം എനിക്ക് ആയുര്‍വേദ ബീഡി നല്‍കി, അത് നല്ലതായിരുന്നു. ഗ്രാമ്പൂയിലകള്‍ കൊണ്ടുണ്ടാക്കിയ ബീഡിക്ക് പുതിനയുടെ രുചിയുണ്ടായിരുന്നു. അതില്‍ പുകയില ഇല്ലായിരുന്നു'- എന്നും മഹേഷ് ബാബു പറഞ്ഞു.

അല വൈകുണ്ഠപുരം ലോ എന്ന സൂപര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ത്രിവിക്രം ശ്രീനിവാസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗുണ്ടൂര്‍ കാരം. അത്തഡു, ഖലീജ എന്നീ ചിത്രങ്ങള്‍ക്കുശേഷം ത്രിവിക്രമും മഹേഷ് ബാബുവും ഒന്നിക്കുന്ന ചിത്രംകൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. ഇതില്‍ ഖലീജ ഇറങ്ങിയത് 13 വര്‍ഷം മുമ്പാണ്. മലയാളികളുടെ പ്രിയതാരം ജയറാമാണ് ഗുണ്ടൂര്‍ കാരത്തില്‍ മറ്റൊരു പ്രധാനവേഷത്തിലെത്തുന്നത്.

ശ്രീലീലയാണ് ചിത്രത്തിലെ നായിക. മീനാക്ഷി ചൗധരി, പ്രകാശ് രാജ്, ജഗപതി ബാബു, റാവു രമേഷ്, രമ്യാ കൃഷ്ണന്‍, വെണ്ണെലാ കിഷോര്‍ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. മനോജ് പരമഹംസയാണ് ഛായാഗ്രഹണം. എസ് തമന്‍ സംഗീത സംവിധാനവും എഡിറ്റിങ് നവീന്‍ നൂലിയും നിര്‍വഹിക്കുന്നു.

Keywords: Mahesh Babu got migraine during Guntur Kaaram’s shoot as he smoked ‘real beedi’: ‘I don’t smoke and’, Chennai, News, Mahesh Babu, Actor, Smoking, Theatre, Cinema, Director, National News. 



ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia