Clarified | പൊലീസുമായുള്ള വാക് പോര്: തന്റെ പേര് ചോദിച്ചതിനല്ല, സിനിമാ സ്റ്റൈലില്‍ ഭീഷണിപ്പെടുത്തിയതാണ് ചോദ്യം ചെയ്തതെന്ന് എം വിജീന്‍ എം എല്‍ എ

 


കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ കലക്ടറേറ്റ് വളപ്പില്‍ എം വിജിന്‍ എംഎല്‍എയും കണ്ണൂര്‍ ടൗണ്‍ എസ് ഐയും തമ്മില്‍ നടന്ന വാക്കേറ്റത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ വിശദീകരണവുമായി എംഎല്‍എ രംഗത്തെത്തി. പ്രകോപനമുണ്ടാക്കിയത് എസ് ഐയാണെന്നും പൊലീസ് സേനക്ക് ചീത്തപ്പേരുണ്ടാക്കുന്നത് ഇതുപോലുള്ള ഉദ്യോഗസ്ഥരാണെന്നും വിജിന്‍ കുറ്റപ്പെടുത്തി.

Clarified | പൊലീസുമായുള്ള വാക് പോര്: തന്റെ പേര് ചോദിച്ചതിനല്ല, സിനിമാ സ്റ്റൈലില്‍ ഭീഷണിപ്പെടുത്തിയതാണ് ചോദ്യം ചെയ്തതെന്ന് എം വിജീന്‍ എം എല്‍ എ

സിനിമ സ്‌റ്റൈലില്‍, ഭീഷണി സ്വരത്തില്‍ പെരുമാറിയപ്പോഴാണ് പ്രതികരിച്ചത്. പൊലീസ് ഉദ്യോഗസ്ഥ തന്റെ പേര് ചോദിച്ചതല്ല പ്രശ്‌നം. മോശമായി പെരുമാറിയതാണെന്നും എം വിജിന്‍ എം എല്‍ എ പറഞ്ഞു. എം വിജിന്‍ എംഎല്‍എയും കണ്ണൂര്‍ ടൗണ്‍ എസ് ഐ ടി പി ശമീലും തമ്മില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് വാക്കേറ്റമുണ്ടായത്.

പ്രതിഷേധ മാര്‍ചുമായി കലക്ടറേറ്റ് വളപ്പില്‍ കയറിയ നഴ്‌സുമാര്‍ക്കും ഉദ്ഘാടകനായ എംഎല്‍എയ്ക്കുമെതിരെ കേസെടുക്കുമെന്ന് എസ് ഐ പറഞ്ഞതാണ് പ്രകോപനമായത്. പിന്നാലെ സുരേഷ് ഗോപി കളിക്കരുതെന്നും പിണറായി വിജയന്റെ പൊലീസിന് നാണക്കേടുണ്ടാക്കരുതെന്നും എസ് ഐയോട് എംഎല്‍എ ക്ഷോഭത്തോടെ പറഞ്ഞു.

കേരള ഗവ. നഴ്‌സസ് അസോസിയേഷന്റെ മാര്‍ച് ഉദ്ഘാടകനായിരുന്നു എം എല്‍ എ. ഉച്ചയ്ക്ക് സിവില്‍ സ്റ്റേഷനിലേക്ക് മാര്‍ച് എത്തിയപ്പോള്‍ തടയാന്‍ പൊലീസുണ്ടായില്ല. തുറന്ന ഗേറ്റിലൂടെ സമരക്കാര്‍ അകത്തുകയറി. കലക്ടറേറ്റ് വളപ്പിലായി ഉദ്ഘാടനം.

എസ് ഐയും സംഘവും ഈ സമയത്തെത്തി. അകത്തു കയറിയവര്‍ക്കെതിരെയെല്ലാം കേസെടുക്കുമെന്ന് പറഞ്ഞതോടെ വാക്കേറ്റമുണ്ടായി. സുരക്ഷയൊരുക്കാത്തത് പൊലീസിന്റെ വീഴ്ചയെന്നും അതിന്റെ പേരില്‍ കേസും ഭീഷണിയും വേണ്ടെന്നും എം എല്‍ എ പറഞ്ഞു. ഈ സമയം കേസെടുക്കുന്നതിനായി ഒരു പൊലീസ് ഉദ്യോഗസ്ഥ എംഎല്‍എയുടെ അടുത്തെത്തി പേര് ചോദിച്ചു.

ഇതും പ്രകോപനമായി. എസ് ഐ മൈക് തട്ടിപ്പറിക്കാന്‍ ശ്രമിച്ചെന്നും എംഎല്‍എ ആരോപിച്ചു. വാക്കേറ്റത്തിന് പിന്നാലെ സമരക്കാരും മടങ്ങി. എസ് ഐക്കെതിരെ കമീഷണര്‍ക്ക് എം എല്‍ എ പരാതി നല്‍കി. സുരക്ഷാ വീഴ്ചയിലും വാക്കേറ്റത്തിലും ടൗണ്‍ സിഐയോട് കമീഷണര്‍ വിശദീകരണം തേടി.

Keywords:  M Vijin MLA clarifies collectorate march controversy, Kannur, News, Politics, Allegation, Controversy, M Vijin MLA, Collectorate March, Police, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia