Budget | സംസ്ഥാന ബജറ്റിന്റെ മുഴുവൻ വിവരങ്ങളും നിങ്ങളുടെ വിരൽ തുമ്പിൽ; എങ്ങനെ പരിശോധിക്കാമെന്ന് ഇതാ

 


തിരുവനന്തപുരം: (KVARTHA) പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിച്ചു. മാർച്ച് 27 വരെ നീളുന്ന ദീർഘമായ സമ്മേളനമാണ് നടക്കുന്നത്. ഫെബ്രുവരി അഞ്ചിന് 2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കും. 12 മുതല്‍ 14 വരെ ബജറ്റിന്മേലുള്ള പൊതുചര്‍ച്ച നടക്കും.

Budget | സംസ്ഥാന ബജറ്റിന്റെ മുഴുവൻ വിവരങ്ങളും നിങ്ങളുടെ വിരൽ തുമ്പിൽ; എങ്ങനെ പരിശോധിക്കാമെന്ന് ഇതാ

കേരള ചരിത്രത്തിലെ ആദ്യ കടലാസ് രഹിത ബജറ്റാണ് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ 2022ൽ അവതരിപ്പിച്ചത്. അച്ചടിച്ച പുസ്തകത്തിന് പകരം ടാബ്‌ലറ്റ് ഉപയോഗിച്ചായിരുന്നു ബജറ്റവതരണം. 2023ലും ഇത് ആവർത്തിച്ചു. ഇത്തവണയും ബജറ്റ് കടലാസ് രഹിതമായിരിക്കുമെന്നാണ് വിവരം. വൻതോതിലുള്ള അച്ചടി ഒഴിവാക്കാനും കടലാസ്‌ രഹിത ബജറ്റ് എന്ന ആശയം നടപ്പാക്കാനുമാണ് എൻഐസിയുടെ സഹായത്തോടെ ‘കേരള ബജറ്റ്’ എന്ന ആപ്പ് രൂപകൽപന ചെയ്തത്.

എങ്ങനെ പരിശോധിക്കാം?

ബജറ്റ് അവതരണത്തിനുശേഷം മുഴുവൻ ബജറ്റ് രേഖകളും www(dot)budget(dot)kerala(dot)gov(dot)in എന്ന ലിങ്ക് മുഖേനയും ’kerala budget’ എന്ന ആപ്ലിക്കേഷനിലും ലഭിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നുംആപ്പ് ഡൗൺലോഡ് ചെയ്യാം. എല്ലാ 16 ബജറ്റ് രേഖകളും കാണാൻ ഈ ആപ്പ് സഹായിക്കുന്നു. കൂടാതെ മുൻകാലങ്ങളിലെ ബജറ്റുകളും വെബ്‌സൈറ്റിൽ ലഭ്യമാണ്.

1957 മുതലുള്ള ബജറ്റ് പ്രസംഗങ്ങളും രേഖകളും പോർട്ടലിൽ ലഭ്യമാണ്. പ്രധാന ബജറ്റ് സൂചകങ്ങൾ ചാർട്ടുകളും ഗ്രാഫുകളും ആയി അവതരിപ്പിക്കുന്ന ഉപയോക്തൃ-സൗഹൃദ ഇന്റർഫേസായിട്ടാണ് പോർട്ടൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. സാമ്പത്തിക വിദഗ്ധർക്കും പൊതുജനങ്ങൾക്കും ഉപകാരപ്പെടുന്ന തരത്തിലാണ് പോർട്ടൽ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് സർക്കാർ പറയുന്നു.

Keywords: News, Malayalam News, Kerala Budget, Finance, Politics, Thiruvanadapuram, Web portal , Kerala Budget: Web portal and app
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia