Kaathal OTT | ഏറെ നിരൂപക-പ്രേക്ഷക പ്രശംസ നേടിയ 'കാതല്‍' ഇനി ഒടിടിയില്‍; പ്രഖ്യാപനവുമായി മമ്മൂട്ടി

 


ചെന്നൈ: (KVARTHA) മമ്മൂട്ടിയും -ജ്യോതികയും മുഖ്യകഥാപാത്രമായെത്തിയ കാതല്‍ ദ കോര്‍ ഇനി ഒടിടിയില്‍. വ്യാഴാഴ്ച രാത്രി മുതല്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കും. തിയേറ്റര്‍ റിലീസിന് ശേഷം ചിത്രം 50 ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് സമൂഹ മാധ്യത്തിലൂടെയുള്ള കുറിപ്പില്‍ മമ്മൂട്ടി ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

Kaathal OTT | ഏറെ നിരൂപക-പ്രേക്ഷക പ്രശംസ നേടിയ 'കാതല്‍' ഇനി ഒടിടിയില്‍; പ്രഖ്യാപനവുമായി മമ്മൂട്ടി

ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ ഈ വര്‍ഷം ഏറ്റവും ചര്‍ച ചെയ്യപ്പെട്ട ചിത്രങ്ങളിലൊന്നാണ്. കുടുംബം പ്രമേയമായി വന്നിട്ടുള്ള സിനിമകളില്‍ ധീരമായൊരു ചുവടുവെയ്പ്പായിരുന്നു കാതല്‍. നിരൂപക-പ്രേക്ഷക പ്രശംസ നേടി എന്നത് മാത്രമല്ല, വാണിജ്യപരമായും കാതല്‍ വിജയമായി എന്നതാണ് ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്. മമ്മൂട്ടി കംപനിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
   
Kaathal OTT | ഏറെ നിരൂപക-പ്രേക്ഷക പ്രശംസ നേടിയ 'കാതല്‍' ഇനി ഒടിടിയില്‍; പ്രഖ്യാപനവുമായി മമ്മൂട്ടി

നവംബര്‍ 23 ന് തിയേറ്ററുകളിലെത്തിയ കാതലിനെ പ്രശംസിച്ച് ദി ന്യൂയോര്‍ക് ടൈംസില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനം ഏറെ ചര്‍ച ചെയ്യപ്പെട്ടിരുന്നു. സിനിമയില്‍ മമ്മൂട്ടി അവതരിപ്പിച്ച സ്വവര്‍ഗാനുരാഗിയായ കഥാപാത്രത്തെയും അദ്ദേഹത്തിന്റെ അഭിനയ മികവിനെയും ന്യൂയോര്‍ക് ടൈംസ് പ്രശംസിച്ചു. കാതലില്‍ അഭിനയിക്കാനും നിര്‍മിക്കാനുമുള്ള മമ്മൂട്ടിയുടെ തീരുമാനം ചിത്രത്തിന് വലിയ സ്വീകാര്യത നല്‍കിയെന്നും ലേഖകന്‍ വിലയിരുത്തി.

മമ്മൂട്ടിയേയും ജ്യോതികയേയും കൂടാതെ സുധി കോഴിക്കോട്, ആര്‍ എസ് പണിക്കര്‍, മുത്തുമണി, ചിന്നു ചാന്ദിനി, അനഘ അക്കു, ജോസി സിജോ, ആദര്‍ഷ് സുകുമാരന്‍ തുടങ്ങിയവരാണ് 'കാതലി'ലെ മറ്റു പ്രധാന താരങ്ങള്‍. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രം വിതരണം ചെയ്തത്. സാലു കെ തോമസിന്റെ ഛായാഗ്രഹണത്തില്‍, ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സക്കറിയ എന്നിവരുടെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രത്തിന്റെ എക്‌സിക്യൂടീവ് പ്രൊഡ്യൂസര്‍ എസ് ജോര്‍ജാണ്.

Keywords:  'Kaathal: The Core’ OTT: When and where to watch Mammootty’s drama film, Chennai, News, Kaathal, OTT, Mammootty’s Drama Film, Social Media, Post, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia