Follow KVARTHA on Google news Follow Us!
ad

Maldives MP | 'അത് ലജ്ജാകരവും വംശീയവുമായ പ്രസ്താവനയായിരുന്നു, മാപ്പ്'; മാലദ്വീപിനെതിരായ ബഹിഷ്‌കരണം അവസാനിപ്പിക്കണമെന്ന അഭ്യര്‍ഥനയുമായി ഇവ അബ്ദുല്ല

'ഇന്‍ഡ്യയിലെ ജനങ്ങളോട് ഞാന്‍ വ്യക്തിപരമായി ക്ഷമ ചോദിക്കുന്നു' Indians, Rightfully, Angry, Maldives, MP, Row, Ministers, Remarks, Social Media, Pardon
ന്യൂഡെല്‍ഹി: (KVARTHA) മൂന്ന് മാലദ്വീപ് മന്ത്രിമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്‍ഡ്യക്കുമെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് പിന്നാലെ മാലദ്വീപും ഇന്‍ഡ്യയും തമ്മിലുള്ള തര്‍ക്കം തുടരുകയാണ്. ഇതിനിടെ, ദ്വീപ് രാഷ്ട്രത്തിന്റെ മുന്‍ ഡെപ്യൂടി സ്പീകറും എംപിയുമായ ഇവാ അബ്ദുല്ല ഞായറാഴ്ച 'ലജ്ജാകരവും വംശീയവും' എന്ന് മന്ത്രിമാരുടെ അഭിപ്രായങ്ങളെ മുദ്രകുത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലദ്വീപ് മന്ത്രിമാര്‍ നടത്തിയ പരാമര്‍ശത്തിനെതിരെ അപലപിച്ച ഇവ, ഇന്‍ഡ്യയോട് മാപ്പപേക്ഷിക്കുകയും മാലദ്വീപിനെതിരായ ബഹിഷ്‌കരണം അവസാനിപ്പിക്കണമെന്നും അഭ്യര്‍ഥിച്ചു.

'ഇന്‍ഡ്യക്കാര്‍ ന്യായമായും ദേഷ്യത്തിലാണ്. പ്രസ്താവന അരോചകമായിരുന്നു. പ്രസ്താവന മാലദ്വീപിലെ ജനങ്ങളുടെ അഭിപ്രായമല്ല. അപമാനകരമായ പ്രസ്താവനയില്‍ ഇന്‍ഡ്യയിലെ ജനങ്ങളോട് ഞാന്‍ വ്യക്തിപരമായി മാപ്പ് ചോദിക്കുകയാണ്'. ഇവ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

മന്ത്രിമാരുടെ പരാമര്‍ശത്തിനെതിരെ മാലദ്വീപ് വിദേശകാര്യ മന്ത്രി മൂസ സമീറും രംഗത്തെത്തി. പരാമര്‍ശം അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ അടുത്ത അയല്‍ക്കാര്‍ക്കും വിദേശ നേതാക്കള്‍ക്കും എതിരെ അടുത്തിടെയുണ്ടായ പരാമര്‍ശം അംഗീകരിക്കാന്‍ സാധിക്കില്ല. പരാമര്‍ശം സര്‍കാരിന്റെ ഔദ്യോഗിക നിലപാടല്ല. അയല്‍ രാജ്യങ്ങളോട് പരസ്പര ബഹുമാനത്തോടെ, പുരോഗമനപരമായ ചര്‍ച്ചകള്‍ തുടരുമെന്നും അദ്ദേഹം എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ വിവാദമായതോടെ 3 മന്ത്രിമാരെ മാലദ്വീപ് സര്‍കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ലക്ഷദ്വീപില്‍ ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ പ്രധാനമന്ത്രി പങ്കുവച്ച സമൂഹമാധ്യമ പോസ്റ്റിനെതിരെ മാലദ്വീപിലെ ഡെപ്യൂടി മന്ത്രിമാരായ മറിയം ശിയുന, മല്‍ശ ശരീഫ്, അബ്ദുല്ല മഹ്‌സും മജീദ് എന്നിവര്‍ നടത്തിയ പരാമര്‍ശങ്ങളില്‍ ഇന്‍ഡ്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. മന്ത്രിമാരുടേത് വ്യക്തിപരമായ അഭിപ്രായ പ്രകടനങ്ങളായിരുന്നുവെന്നും ഔദ്യോഗിക നിലപാടല്ലെന്നും വിശദീകരിച്ചശേഷമാണ് മാലദ്വീപ് സര്‍കാര്‍ മൂന്നു പേര്‍ക്കെതിരെയും നടപടിയെടുത്തത്.

സംഭവം വിവാദമായതോടെ, നിരവധി പ്രമുഖരാണ് മാലദ്വീപിനെതിരെ രംഗത്തെത്തിയത്. ഇതിന് പിന്നാലെ ലക്ഷദ്വീപിനെ പിന്തുണച്ചുകൊണ്ട് ബിഗ് ബി അമിതാഭ് ബച്ചനും മാലദ്വീപിനോടുള്ള പ്രതിഷേധം അറിയിച്ചു. മുന്‍ ഇന്‍ഡ്യന്‍ ക്രികറ്റ്താരം വീരേന്ദര്‍ സെവാഗിന്റെ എക്‌സ് പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് ഈ വിഷയത്തില്‍ ബച്ചന്‍ തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്. എല്ലാ വെല്ലുവിളികളേയും അവസരങ്ങളാക്കി മാറ്റാന്‍ ഇന്‍ഡ്യക്കറിയാമെന്നാണ് സെവാഗ് എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറഞ്ഞത്.

'മാലദ്വീപ് മന്ത്രിമാര്‍ നമ്മുടെ രാജ്യത്തിനും നമ്മുടെ പ്രധാനമന്ത്രിക്കും നേരെ നടത്തിയ പരാമര്‍ശം, വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നവിധത്തില്‍ നമ്മുടെ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും വിനോദസഞ്ചാരമേഖലയില്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിനുമുള്ള മഹത്തായ അവസരം ആണ്. അധികമാരാലും പര്യവേക്ഷണം ചെയ്യപ്പെടാത്ത നിങ്ങളുടെ ഇഷ്ടസ്ഥലത്തിന്റെ പേര് പറയൂ'- അദ്ദേഹം കുറിച്ചു.

ഇത് വളരെ പ്രസക്തവും നമ്മുടെ നാടിന്റെ ശരിയായ മനോഭാവവുമാണ് എന്നാണ് സെവാഗിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ട് അമിതാഭ് ബച്ചന്‍ എഴുതിയത്. ഞാന്‍ ലക്ഷദ്വീപിലും ആന്‍ഡമാനിലും പോയിട്ടുണ്ട്. അതിശയിപ്പിക്കുന്ന മനോഹരമായ സ്ഥലങ്ങള്‍... അതിമനോഹരമായ കടല്‍ത്തീരങ്ങളും വെള്ളത്തിനടിയിലുള്ള അനുഭവവും അവിശ്വസനീയമെന്നേ പറയേണ്ടൂ. നമ്മുടെ സ്വാശ്രയത്വം ചോദ്യം ചെയ്യപ്പെടരുതെന്ന് ബച്ചന്‍ കുറിച്ചു.

Keywords: News, National, National-News, Malayalam-News, Top-Headlines, Indians, Rightfully, Angry, Maldives, MP, Row, Ministers, Remarks, Social Media, Pardon, PM, Prime Minister, Modi, Eva Abdulla, Apology, Former Deputy Speaker, Island Nation, 'Indians Rightfully Angry': Maldives MP Amid Row Over Ministers' Remarks.

Post a Comment