India Post Parcel | നിങ്ങൾ വീട്ടിലിരുന്നോളു; ഇനി പാർസലുകൾ വാങ്ങാൻ പോസ്റ്റ് മാൻ വാതിൽപടിയിലെത്തും; ചെയ്യേണ്ടത് ഇത്രമാത്രം

 


ബെംഗ്ളുറു: (KVARTHA) ഇന്ത്യ പോസ്റ്റ് ബെംഗ്ളൂറിൽ പുതിയ പാർസൽ ശേഖരണ സേവനം അവതരിപ്പിച്ചു. ഇനി പാർസലുകൾ വാങ്ങാൻ പോസ്റ്റ് മാൻ വാതിൽ പടിയിലെത്തും. ഉപഭോക്തൃ സൗകര്യം വർധിപ്പിക്കാനും പോസ്റ്റ് ഓഫീസുകളിലെ തിരക്ക് കുറയ്ക്കാനും ലക്ഷ്യമിട്ടാണ് നടപടി. സേവനം പ്രയോജനപ്പെടുത്തുന്നതിന് ഇന്ത്യ പോസ്റ്റ് പോർട്ടൽ വഴി ബുക്ക് ചെയ്യുകയും നിശ്ചിത തപാൽ ചാർജുകൾ അടയ്ക്കുകയും ചെയ്യേണ്ടതുണ്ട്. തുടർന്ന്, നിങ്ങൾ തിരഞ്ഞെടുത്ത സമയത്ത് ജീവനക്കാർ പാഴ്സൽ കൈപ്പറ്റും
 
India Post Parcel | നിങ്ങൾ വീട്ടിലിരുന്നോളു; ഇനി പാർസലുകൾ വാങ്ങാൻ പോസ്റ്റ് മാൻ വാതിൽപടിയിലെത്തും; ചെയ്യേണ്ടത് ഇത്രമാത്രം

ഈ സംരംഭത്തിന് കീഴിൽ, ഉപഭോക്താക്കൾക്ക് ഒരേസമയം അഞ്ച് രേഖകളോ പാർസലുകളോ ബുക്ക് ചെയ്യാം. 50 രൂപയാണ് ശേഖരിക്കുന്നതിനുള്ള ചാർജ്. ഈ ഇനങ്ങളുടെ മൊത്തം ഭാരം അഞ്ച് കിലോയിൽ കൂടരുത്. കൂടാതെ 500 രൂപയിൽ താഴെ പോസ്റ്റൽ ചാർജ് വരുന്ന പാർസലുകൾ മാത്രമേ കൊണ്ടുപോവുകയുള്ളൂ.
നഗരത്തിനുള്ളിൽ 96 പിൻ കോഡുകളിലുടനീളം സേവനം ലഭിക്കും.

എങ്ങനെ ബുക്ക് ചെയ്യാം?

ഔദ്യോഗിക ഇന്ത്യ പോസ്റ്റ് പോർട്ടൽ (https://www(dot)indiapost(dot)gov(dot)in) വഴി ബുക്ക് ചെയ്യണം. ബുക്കിംഗിന് മുമ്പ് രജിസ്ട്രേഷൻ നിർബന്ധമാണ്. കൂടാതെ ഓൺലൈനായി പണമടയ്ക്കേണ്ടതുണ്ട്. പാർസൽ കൈപറ്റുന്നതിന് അതേ ദിവസത്തിലോ അടുത്ത പ്രവൃത്തി ദിവസത്തിലോ ലഭ്യമായ സമയം ഓൺലൈനിൽ കാണാം, ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായ സമയം തിരഞ്ഞെടുക്കാം.

ഉപഭോക്താവ് ബുക്ക് ചെയ്ത ഐഡി നമ്പർ പാർസലിന്റെ ഇടത് മൂലയിൽ രേഖപ്പെടുത്തണം. പോസ്റ്റ്മാൻ ശേഖരിച്ച് പോസ്റ്റോഫീസിൽ കൊണ്ടുവന്ന് അയച്ചയാളുടെയും വിലാസത്തിന്റെയും വിശദാംശങ്ങൾ അടങ്ങിയ ലേബൽ കവറിൽ അച്ചടിച്ച് ഒട്ടിക്കും. ബുക്കിങ് സമയത്ത് രേഖപ്പെടുത്തിയ പാർസലിന്റെ ഭാരത്തിൽ ഏറ്റക്കുറച്ചിൽ ഉണ്ടായാൽ ഉപഭോക്താവിനെ അറിയിക്കും. ഓൺലൈനിൽ പണമടയ്ക്കാനാവും.

Keywords: Malayalam News, Kerala News, National, Natioanl News, India Post, Bengaluru, Parcel, India Post starts door-to-door parcel pick-up in Bengaluru.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia