Cows Death | കപ്പയുടെ തൊലി കഴിച്ചതാണെന്ന് സംശയം; തൊടുപുഴയില്‍ കുട്ടിക്കര്‍ഷകരുടെ 13 പശുക്കള്‍ കൂട്ടത്തോടെ ചത്തു

 


ഇടുക്കി: (KVARTHA) തൊടുപുഴയില്‍ വെളിയാമറ്റത്ത് കുട്ടിക്കര്‍ഷകരുടെ 13 പശുക്കള്‍ ചത്തു. അഞ്ചെണ്ണം ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. 15 വയസുകാരനായ മാത്യു ബെന്നിയുടെയും ജോര്‍ജിന്റെയും പശുക്കളാണ് ചത്തത്.


Cows Death | കപ്പയുടെ തൊലി കഴിച്ചതാണെന്ന് സംശയം; തൊടുപുഴയില്‍ കുട്ടിക്കര്‍ഷകരുടെ 13 പശുക്കള്‍ കൂട്ടത്തോടെ ചത്തു



ഞായറാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ഇരുവരുടെയും പിതാവ് മരിച്ചതിനെ തുടര്‍ന്ന് കുട്ടികളാണ് പശുക്കളെ വളര്‍ത്തിയിരുന്നത്. കപ്പയുടെ തൊലി കഴിച്ചതാണ് പശുക്കളുടെ മരണകാരണമെന്നാണ് സംശയം. വെറ്റിനറി ഡോക്ടര്‍മാര്‍ പോസ്റ്റുമോര്‍ടം നടത്തുന്നതിനായി സ്ഥലത്ത് എത്തിയിട്ടുണ്ട്.

Keywords: News, Kerala, Kerala-News, Agriculture-News, Agriculture, Postmortem, Veterinary Doctors, Idukki News, 13 Cows, Died, Thodupuzha News, Local News, Farmers, Idukki: 13 Cows Died in Thodupuzha.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia