Improve Eyesights | കണ്ണുണ്ടായാൽ പോര, കാണണം; കാഴ്ച ശക്തി വര്‍ധിക്കാനുള്ള മാര്‍ഗങ്ങള്‍ അറിയാം

 


തിരുവനന്തപുരം: (KVARTHA) ഇന്നത്തെ കാലത്ത് മിക്കവാറും എല്ലാവരും കംപ്യൂടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ കണ്ണിനെ അത് ദോഷകരമായി ബാധിക്കും. മണിക്കൂറുകളോളം സ്‌ക്രീനില്‍ തന്നെ നോക്കിയിരുന്നാല്‍ കാഴ്ചശക്തി കുറയും. കംപ്യൂടര്‍ മാത്രമല്ല, സ്മാര്‍ട്ഫോണ്‍, ടാബ്ലറ്റ് എന്നിവയൊക്കെ പതിവായി ഉപയോഗിക്കുന്നവര്‍ക്കും കണ്ണിന് പ്രശ്നമുണ്ടാകും. Improve Eyesights | കണ്ണുണ്ടായാൽ പോര, കാണണം; കാഴ്ച ശക്തി വര്‍ധിക്കാനുള്ള മാര്‍ഗങ്ങള്‍ അറിയാംഇത്തരത്തില്‍ ശരീരത്തില്‍ നിര്‍ജലീകരണം സംഭവിക്കുന്നത് കാഴ്ചയെ ബാധിക്കുന്നതിനാല്‍ ധാരാളം വെള്ളം കുടിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിനും കാഴ്ച ശക്തിയ്ക്കും ഏറെ ഗുണം ചെയ്യും. ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം.

* ഉണങ്ങിയ പഴങ്ങള്‍ സ്ഥിരമായി കഴിക്കുന്നതും കാഴ്ച ശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ആറോ ഏഴോ ബദാം, മൂന്നോ നാലോ ഉണക്കമുന്തിരി, രണ്ട് അത്തിപ്പഴം എന്നിവ രാത്രി കുതിര്‍ത്തുവെക്കുക. പിറ്റേദിവസം കാലത്ത് വെറും വയറ്റില്‍ കഴിക്കുക. ഇതില്‍ അടങ്ങിയിരിക്കുന്ന നാരുകളും വിറ്റാമിനുകളും ശരീരത്തിന്റെ ദഹനപ്രവര്‍ത്തനങ്ങളെ മികച്ചതാക്കുകയും ശരീരത്തിലെ വിഷാംശങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു. ഇത് കണ്ണിന്റെ ആരോഗ്യപ്രശ്നങ്ങളില്ലാതാക്കാനും സഹായിക്കും.

* പുറത്തുപോകുന്ന അവസരത്തില്‍ സൂര്യപ്രകാശം അധികമുള്ളപ്പോള്‍ സണ്‍ഗ്ലാസുകള്‍ ഉപയോഗിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്. സൂര്യനില്‍ നിന്നുള്ള അള്‍ട്രാ-വയലറ്റ് രശ്മികള്‍ കാഴ്ചശക്തിയെ പ്രതികൂലമായി ബാധിക്കുന്നതിനാല്‍ സണ്‍ഗ്ലാസുകള്‍ വെക്കുന്നതുവഴി അള്‍ട്രാ-വയലറ്റ് രശ്മികള്‍ നേരിട്ട് കണ്ണില്‍ പതിക്കുന്നത് തടയാന്‍ സഹായിക്കും.

* പോഷകങ്ങളുടെ അപര്യാപ്തതയും കണ്ണുകളെ ദോഷകരമായി ബാധിക്കും. ഇത് കാഴ്ചശക്തിയെയും ബാധിക്കുന്നു. ഇതൊഴിവാക്കാന്‍ ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുക. ഇവയില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകള്‍ കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

* ഒരു രാത്രി മുഴുവന്‍ ചെമ്പ് പാത്രത്തില്‍ സൂക്ഷിച്ച വെള്ളം രാവിലെ കുടിക്കുക. കണ്ണിനും മറ്റു പ്രധാനപ്പെട്ട അവയവങ്ങള്‍ക്കും ഗുണപ്രദമായ അനേകം മൂലികകള്‍ ചെമ്പില്‍ അടങ്ങിയിട്ടുണ്ട്.

* ബദാം ചൂടുവെള്ളത്തില്‍ കുതിര്‍ത്ത് അതിന്റെ തൊലി ചുരണ്ടി കളയുക. ഇത് ഒരു ടീസ്പൂണ്‍ തേനില്‍ ചേര്‍ത്ത് ദിവസേന കഴിക്കുന്നത് കാഴ്ച ശക്തി വര്‍ധിപ്പിക്കും.

* തുടര്‍ചയായി കംപ്യൂടറിന്റെ മുന്നിലിരുന്ന് ജോലി ചെയ്യുന്നവര്‍ ഇടയ്ക്ക് കണ്ണുകള്‍ക്ക് വിശ്രമം നല്‍കണം. സ്‌ക്രീനില്‍ തുടര്‍ചയായി നോക്കിയിരിക്കുന്നത് കാഴ്ച കുറയാനും തലവേദന ഉണ്ടാകാനുമുള്ള സാധ്യത കൂടുതലാണ്.

Keywords: How to Improve Eyesight, Thiruvananthapuram, News, Eyesight, Drinking Water, Fruits, Health, Health Tips, Sun Glass, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia