UAE Free Bus | ദുബൈയിലും അബുദബിയിലും സൗജന്യമായി കറങ്ങണോ? വിമാനത്താവളങ്ങളിലേക്കടക്കം ഷട്ടിൽ ബസിൽ യാത്ര പോകാം! വിശദമായി അറിയാം

 


ദുബൈ: (KVARTHA) നിങ്ങൾക്ക് വാട്ടർ തീം പാർക്കിലേക്കോ വിമാനത്താവളത്തിലേക്കോ പോകണമെങ്കിൽ സ്വന്തമായി വാഹനം ഇല്ലെന്ന കാരണം കൊണ്ട് യാത്ര മുടക്കേണ്ട. യുഎഇയിൽ, നിരവധി വിമാന കമ്പനികളും വിനോദ കേന്ദ്രങ്ങളും സൗജന്യ ഷട്ടിൽ ബസ് സർവീസ് നടത്തുന്നുണ്ടെന്ന് നിങ്ങൾക്കറിയാമോ?. ഇത് ആളുകൾക്ക് ഈ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നത് എളുപ്പമാക്കുന്നു.
  
UAE Free Bus | ദുബൈയിലും അബുദബിയിലും സൗജന്യമായി കറങ്ങണോ? വിമാനത്താവളങ്ങളിലേക്കടക്കം ഷട്ടിൽ ബസിൽ യാത്ര പോകാം! വിശദമായി അറിയാം


1. അബുദബിയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സൗജന്യ യാത്ര

അബുദബിയിൽ, 'എക്‌സ്‌പീരിയൻസ് അബുദബി' ഷട്ടിൽ ബസിലൂടെ സൗജന്യമായി ഫെരാരി വേൾഡ്, ലൂവ്രെ അബുദബി, ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക് തുടങ്ങിയ നഗരത്തിലെ പ്രധാന ആകർഷണങ്ങൾ കാണാം. യാസ് ദ്വീപ്, ജുബൈൽ ദ്വീപ്, സാദിയാത്ത് ദ്വീപ്, അബുദബി സിറ്റി സെന്റർ, ഗ്രാൻഡ് കനാൽ ഏരിയ എന്നിവയെ ബന്ധിപ്പിക്കുന്ന എട്ട് പ്രധാന റൂട്ടുകളിലാണ് ഷട്ടിൽ ബസ് സർവീസ്.


* ഷട്ടിൽ ബസിൽ എങ്ങനെ യാത്ര ചെയ്യാം?

ഷട്ടിൽ ബസിൽ യാത്ര ചെയ്യാൻ നിങ്ങൾക്ക് മുൻകൂട്ടി രജിസ്ട്രേഷനോ ടിക്കറ്റോ ആവശ്യമില്ല. ഏതെങ്കിലും നിയുക്ത ബസ് സ്റ്റോപ്പുകളിൽ നിന്ന് ബസിൽ കയറുക. തുടർന്ന് നിങ്ങൾ പ്രവേശിക്കുമ്പോൾ കാണുന്ന ക്യുആർ കോഡ് നിങ്ങളുടെ സ്‌മാർട്ട്‌ഫോൺ ഉപയോഗിച്ച് സ്‌കാൻ ചെയ്യുക. തുടർന്ന് നിങ്ങളുടെ മുഴുവൻ പേര്, ഇമെയിൽ വിലാസം, മൊബൈൽ നമ്പർ തുടങ്ങിയ വിശദാംശങ്ങൾ നൽകാൻ ആവശ്യപ്പെടും.

ചില സമയങ്ങളിൽ ബസുകളുടെ സമയം മാറിയേക്കാം എന്നത് ശ്രദ്ധിക്കേണ്ടതാണ്, അതിനാൽ ഈ പോർട്ടൽ സന്ദർശിക്കാവുന്നതാണ്: https://visitabudhabi(dot)ae/en/plan-your-trip/around-the-emirate/shuttle-bus ഇതിൽ നിന്ന് ‘download the routes and timetables' ക്ലിക്ക് ചെയ്യുക.


* ഷട്ടിൽ ബസ് എവിടെ പോകുന്നു?

ആകെ എട്ട് റൂട്ടുകളുണ്ട്, ഇവയാണ് സ്റ്റോപ്പുകൾ:

റൂട്ട് എ1
• സാദിയാത്ത് ജുമൈറ
• പാർക്ക് ഹയാത്ത് അബുദബി
• റിക്സോസ് സാദിയത്ത്
• സാദിയത്ത് റൊത്താന
• മനാറത്ത് അൽ സാദിയാത്ത് / ബെർക്ക്ലീ അബുദബി
• മാംഷ അൽ സാദിയാത്ത്
• ലൂവ്രെ അബുദബി

റൂട്ട് എ2
• മാംഷ അൽ സാദിയാത്
• സതേൺ സൺ ഹോട്ടൽ
• റമദ ബൈ വിന്ദാം അബുദബി ഡൗൺടൗൺ
• സിറ്റി സീസൺസ് അൽ ഹംറ ഹോട്ടൽ
• നോവൽ ഹോട്ടൽ സിറ്റി സെന്റർ
• ഓസർ അൽ ഹോസ്ൻ
• കസർ അൽ വതൻ

റൂട്ട് ബി1
• ഗ്രാൻഡ് ഹയാത്ത് അബുദബി ഹോട്ടൽ
• ഇത്തിഹാദ് ടവേഴ്സ്
• ഹെറിറ്റേജ് വില്ലേജ്
• എമിറേറ്റ്സ് പാലസ്
• കസർ അൽ വതാൻ
• അൽ ഹുദൈരിവത് ഐലൻഡ്

റൂട്ട് ബി2
• കസർ അൽ വതൻ
• ഗ്രാൻഡ് മില്ലേനിയം അൽ വഹ്ദ
• ഉമ്മുൽ ഇമാറാത്ത് പാർക്ക്
• മില്ലേനിയം അൽ റൗദ ഹോട്ടൽ
• ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക്ക്


2. മറ്റൊരു എമിറേറ്റിൽ നിന്ന് വിമാനം കയറുകയാണോ?

അബുദബി, ദുബൈ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്ക് എത്താൻ സൗജന്യ ഷട്ടിൽ ബസ് സർവീസ് ഉപയോഗിക്കാം. എമിറേറ്റ്‌സ്, ഇത്തിഹാദ് തുടങ്ങിയ വിമാനക്കമ്പനികൾ യാത്രക്കാർക്ക് സൗജന്യ ഇന്റർ എമിറേറ്റ് ബസ് സർവീസ് നടത്തുന്നു. ഷട്ടിൽ ബസിൽ സീറ്റ് 24 മുതൽ 48 മണിക്കൂർ വരെ മുമ്പേ ബുക്ക് ചെയ്യണം. ദുബൈ, അബുദബി, അൽ ഐൻ എന്നിവിടങ്ങളിലെ ആളുകൾക്ക് ഈ സേവനങ്ങൾ ലഭ്യമാണ്.


3. ഹോട്ടലുകളിൽ നിന്നും സൗജന്യ ബസ് സർവീസുകൾ

നിങ്ങൾ ദുബൈയിൽ ഒരു ഹോട്ടലിൽ മുറി ബുക്ക് ചെയ്‌തിട്ടുണ്ടെങ്കിൽ, ദുബൈ മാൾ, മാൾ ഓഫ് എമിറേറ്റ്‌സ്, കൈറ്റ് ബീച്ച് തുടങ്ങിയ പ്രശസ്തമായ ആകർഷണങ്ങളിലേക്ക് അതിഥികളെ എത്തിക്കുന്ന ഷട്ടിൽ ബസ് സർവീസ് ഉപയോഗിക്കാം. ചില വൻകിട ഹോട്ടലുകൾ ഇത്തരത്തിൽ സൗജന്യ ഷട്ടിൽ ബസ് സർവീസ് നടത്തുന്നുണ്ട്.
അതിനാൽ, നിങ്ങൾ റിസർവേഷൻ നടത്തുമ്പോൾ, നഗരം ചുറ്റി സഞ്ചരിക്കുന്നത് എളുപ്പമാക്കുന്നതിന് അത്തരമൊരു ഷട്ടിൽ-ബസ് സേവനങ്ങൾ ഉണ്ടോ എന്ന് ചോദിക്കാവുന്നതാണ്.

ഹോട്ടലുകൾക്ക് പുറമേ, ഷോപ്പിംഗ് സെന്ററുകൾ താമസക്കാർക്കും വിനോദസഞ്ചാരികൾക്കും സൗജന്യ ഷട്ടിൽ ബസ് സർവീസുകൾ നടത്തുന്നുണ്ട്. ഉദാഹരണത്തിന്, സിറ്റി വാക്കിന് ദുബൈ മാൾ മെട്രോ സ്റ്റേഷനിൽ നിന്ന് (ടെസ്‌ല ഷോറൂമിന് സമീപമുള്ള എക്സിറ്റ്) യാത്രക്കാരെ കയറ്റുന്ന ഷട്ടിൽ ബസ് സർവീസ് ഉണ്ട്.

Keywords: News, Malayalam-News, World, World-News, Gulf, Gulf-News, How to get free shuttle bus rides in Dubai and Abu Dhabi.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia