Get Houseflies OUT | ഈച്ച ശല്യം കാരണം നിക്കപ്പൊറുതി ഇല്ലേ? നിമിഷ നേരം കൊണ്ട് ഇവറ്റകളെ അകറ്റാനുള്ള എളുപ്പ വഴികള്‍ അറിയാം

 


കൊച്ചി: (KVARTHA) ചില സമയങ്ങളില്‍ ഈച്ചകള്‍ (Fly) വീട്ടിലെ ഒരു ശല്യക്കാരന്‍ തന്നെയാണ്. അതുവരെ ഇല്ലാത്ത ഈച്ചകള്‍ അതിഥികള്‍ (Gust) എത്തുമ്പോഴായിരിക്കും ചിലപ്പോള്‍ എത്തുക. ഇത് ശല്യം എന്നതിനുപരി നാണക്കേടും കൂടിയാണ്.


ഈച്ചയെ തുരത്താന്‍ പലതരത്തിലുള്ള സ്പ്രേയും (Spray) മറ്റ് ഉല്‍പന്നങ്ങളും വിപണിയിലുണ്ടെങ്കിലും ഇവ തളിച്ചാലൊന്നും ഫലം ഉണ്ടാകാറില്ല. എന്നാല്‍ ഇച്ചയെ തുരത്താന്‍ ചില എളുപ്പ വഴികള്‍ ഉണ്ട്. അവ ഇതാ! Get Houseflies OUT | ഈച്ച ശല്യം കാരണം നിക്കപ്പൊറുതി ഇല്ലേ? നിമിഷ നേരം കൊണ്ട് ഇവറ്റകളെ അകറ്റാനുള്ള എളുപ്പ വഴികള്‍ അറിയാം

*തുളസി


ഈച്ചയെ അകറ്റാനുള്ള ഏറ്റവും മികച്ച പ്രതിവിധിയാണ് തുളസി (Tulsi). ദിവസവും രണ്ട് നേരം തുളസിയിട്ട് തിളപ്പിച്ച വെള്ളം വീട്ടില്‍ തളിച്ചാല്‍ ഈച്ചയെ പമ്പ കടത്താം.

*ഡെറ്റോള്‍

അടുക്കളയിലെ പച്ചക്കറി വേസ്റ്റും മറ്റുമാണ് പ്രധാനമായും ഈച്ചയെ വീടിനുള്ളിലേക്ക് ആകര്‍ഷിക്കുന്നത്. എന്നാല്‍ ഇവയെ അകറ്റാന്‍ വേസ്റ്റിനു മുകളിലായി ഡെറ്റോള്‍ (Dettol) തളിക്കുന്നത് നല്ലതാണ്.

* കറുവപ്പട്ട

വിനാഗിരിയില്‍ കറുവപ്പട്ട (Cinnamon)ചേര്‍ത്ത് കുറച്ച് മണിക്കൂറുകള്‍ക്കുശേഷം കുറച്ച് ഡിറ്റര്‍ജന്റ് വെള്ളവും ചേര്‍ത്ത് ഒരു സ്പ്രേ ബോടിലില്‍ നിറച്ച് ഈച്ചയുള്ള സ്ഥലങ്ങളില്‍ തളിക്കുന്നതുവഴി എളുപ്പത്തില്‍ ഇവയെ തുരത്താം.

*കര്‍പ്പൂരം

ഈച്ചകളെ തുരത്താന്‍ ഏറ്റവും മികച്ചതാണ് കര്‍പ്പൂരം(Camphor). കര്‍പ്പൂരം കത്തിക്കുമ്പോഴുള്ള ഗന്ധം വേഗത്തില്‍ ഈച്ചകളെ അകറ്റും.

*1/2 കപ്പ് വെജിറ്റബിള്‍ ഓയില്‍, 1/2 കപ്പ് ഷാംപൂ, 1/2 കപ്പ് വിനാഗിരി, 50 ഗ്രാം ബേകിങ് സോഡ എന്നിവ നന്നായി മിക്സ് ചെയ്ത് ഈച്ചയുള്ള സ്ഥലങ്ങളില്‍ തളിച്ചാല്‍ പെട്ടെന്ന് ഇവറ്റകളെ അകറ്റാം.

Keywords: How to Deal with a Housefly Infestation, Kochi, News, Housefly, Infestation, Health, Health Tips, Waste, Tulsi, Cinnamon, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia