Follow KVARTHA on Google news Follow Us!
ad

Winter Health Tips | തണുപ്പ് കാലത്ത് ആസ്മ-ഹൃദ്രോഗികള്‍ കൂടുതല്‍ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍

കഠിനമായ വ്യായാമങ്ങള്‍ ചെയ്യരുത്‌ Heart, Asthma Patients, Warning, Doctors, Kerala
തിരുവനന്തപുരം: (KVARTHA) തണുപ്പ് കാലമെത്തി. ഈ സമയത്താണ് ആസ്മ രോഗികള്‍ കൂടുതല്‍ ബുദ്ധിമുട്ട് അനുഭവപ്പെടാറുള്ളത്. തണുപ്പ് അവരെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കാറുള്ളത്. കട്ടി കൂടിയ വസ്ത്രങ്ങള്‍ ധരിക്കേണ്ടി വരുന്നു.  ഉത്തരേന്‍ഡ്യയിലും മറ്റും താമസിക്കുന്നവരാണ് ഈ സമയത്ത് കൂടുതല്‍ പ്രയാസപ്പെടുക. 

Heart, asthma patients need extra care during winter, Thiruvananthapuram, News, Heart, Asthma Patients, Warning, Doctors, Health, Health Tips, Kerala


ഈ സമയത്ത് ആസ്മ-ഹൃദ്രോഗികള്‍ കൂടുതല്‍ സൂക്ഷിക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. തണുപ്പും പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റവും ആളുകളില്‍ കഫം ഉണ്ടാക്കാന്‍ സാധ്യത കൂടുതലാണ്. തണുത്ത കാറ്റ് ശ്വാസ പാതകളെ നേര്‍ത്തതാക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. 

ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കും. പുറത്തു തണുപ്പാകുമ്പോള്‍ താപനഷ്ടം കുറയ്ക്കാന്‍ രക്തക്കുഴലുകള്‍ ചുരുങ്ങുന്നു. അപ്പോള്‍ രക്തം പമ്പുചെയ്യാന്‍ ഹൃദയത്തിന് കൂടുതല്‍ പണിയെടുക്കേണ്ടിവരും.

ഈ സമയം ഹൃദയാഘാതമോ സ്ട്രോകോ ഉണ്ടാകാനുള്ള സാധ്യത കൂട്ടുകയാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു. അതുകൊണ്ടുതന്നെ ഈ സമയത്ത് ആസ്മ-ഹൃദ്രോഗികള്‍ കഠിനമായ വ്യായാമങ്ങള്‍ ചെയ്യാന്‍ പാടില്ലെന്നാണ് മുന്നറിയിപ്പ്.

Keywords: Heart, asthma patients need extra care during winter, Thiruvananthapuram, News, Heart, Asthma Patients, Warning, Doctors, Health, Health Tips, Kerala.

Post a Comment