Golden Globe | ഇത് ചരിത്രനേട്ടം: 'ദി ബോയ് ആന്‍ഡ് ദി ഹെറണ്‍' എന്ന അനിമേഷന്‍ ചിത്രത്തിലൂടെ 83-ാം വയസ്സില്‍ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം സ്വന്തമാക്കി സംവിധായകന്‍ ഹയാ മിയാസാകി

 


കാലിഫോര്‍ണിയ: (KVARTHA) ചരിത്രനേട്ടവുമായി സംവിധായകന്‍ ഹയാ മിയാസാകി. 'ദി ബോയ് ആന്‍ഡ് ദി ഹെറണ്‍' എന്ന അനിമേഷന്‍ ചിത്രത്തിലൂടെയാണ് 83-ാം വയസ്സില്‍ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം സ്വന്തമാക്കി ഹയാ മിയാസാകി ചരിത്രനേട്ടം കുറിച്ചത്. 81-ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിലാണ് ജാപനീസ് അനിമേഷന്‍ ഇതിഹാസമായ മിയാസാകിയുടെ സുവര്‍ണനേട്ടം.

Golden Globe | ഇത് ചരിത്രനേട്ടം: 'ദി ബോയ് ആന്‍ഡ് ദി ഹെറണ്‍' എന്ന അനിമേഷന്‍ ചിത്രത്തിലൂടെ 83-ാം വയസ്സില്‍ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം സ്വന്തമാക്കി സംവിധായകന്‍ ഹയാ മിയാസാകി


മിയാസാകിയുടെ ആദ്യത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരമാണിത്. മികച്ച അനിമേഷന്‍ ചിത്രത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യ ജാപനീസ് ചിത്രം കൂടിയാണ് 'ദി ബോയ് ആന്‍ഡ് ദി ഹെറണ്‍'. മികച്ച നിരൂപക പ്രശംസയ്‌ക്കൊപ്പം ബോക്‌സോഫീസിലും തിളങ്ങാന്‍ ചിത്രത്തിന് സാധിച്ചിരുന്നു. മിയാസാകിയുടെ സ്റ്റുഡിയോ ഗിബ്ലിയിലാണ് ചിത്രം ഒരുക്കിയത്.

സ്‌പൈഡര്‍മാന്‍: അക്രോസ് ദി സ്‌പൈഡര്‍ വേഴ്‌സ്, എലമെന്റല്‍, ദി സൂപ്പര്‍ മാരിയോ ബ്രോസ് മൂവി, സുസുമെ, വിഷ് എന്നീ അനിമേഷന്‍ ചിത്രങ്ങളോട് മത്സരിച്ചാണ് 'ദി ബോയ് ആന്‍ഡ് ദി ഹെറണ്‍' പുരസ്‌കാരം സ്വന്തമാക്കിയത്.

കാലിഫോര്‍ണിയയില്‍ പ്രഖ്യാപിച്ച 81-ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങളില്‍ ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ഓപ്പണ്‍ ഹെയ്മറാണ് മികച്ച ചിത്രം. ക്രിസ്റ്റഫര്‍ നോളന്‍ മികച്ച സംവിധായകനായപ്പോള്‍ ചിത്രത്തിലെ പ്രകടനത്തിലൂടെ കിലിയന്‍ മര്‍ഫി മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി.

Keywords:  Hayao Miyazaki wins Golden Globe for The Boy and the Heron, California, News, Hayao Miyazaki, Director, Winner, Golden Globe, The Boy and the Heron, Award, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia