Yellow Urine | മൂത്രത്തിന്റെ മഞ്ഞനിറത്തിന് കാരണമെന്ത്? വർഷങ്ങളായി ശാസ്ത്രജ്ഞരെ ആശയക്കുഴപ്പത്തിലാക്കിയ നിഗൂഢതയ്ക്ക് ഉത്തരമായി; നിർണായകമായി പുതിയ കണ്ടുപിടുത്തം

 


ന്യൂഡെൽഹി: (KVARTHA) നിറങ്ങൾ വിശ്വാസം, ഉത്സവങ്ങൾ, വികാരങ്ങൾ എന്നിവയെ സൂചിപ്പിക്കുന്നു. കൂടാതെ, മനുഷ്യ ശരീരശാസ്ത്രത്തിൽ നിറങ്ങൾക്കും പ്രാധാന്യമുണ്ട്. ഒരാൾക്ക് ദേഷ്യം വന്നാൽ മുഖം കടും ചുവപ്പായി മാറുന്നു, അതുപോലെ, ഒരു വ്യക്തിയുടെ മൂത്രത്തിന്റെ നിറവും ആരോഗ്യത്തെക്കുറിച്ച് ധാരാളം പറയുന്നു. മൂത്രത്തിന്റെ മഞ്ഞനിറത്തിന് പിന്നിലെ കാരണം എന്താണെന്ന് അറിയാമോ? വർഷങ്ങളായി ശാസ്ത്രജ്ഞരെ ആശയക്കുഴപ്പത്തിലാക്കിയ ഒരു നിഗൂഢത പരിഹരിച്ചിരിക്കുകയാണ് ഒരു സംഘം ഗവേഷകർ.

Yellow Urine | മൂത്രത്തിന്റെ മഞ്ഞനിറത്തിന് കാരണമെന്ത്? വർഷങ്ങളായി ശാസ്ത്രജ്ഞരെ ആശയക്കുഴപ്പത്തിലാക്കിയ നിഗൂഢതയ്ക്ക് ഉത്തരമായി; നിർണായകമായി പുതിയ കണ്ടുപിടുത്തം

മഞ്ഞനിറത്തിന് പിന്നിൽ

നേച്ചർ മൈക്രോബയോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനം മൂത്രത്തിന്റെ നിറത്തിന് കാരണമാകുന്ന രാസാഗ്നി അഥവാ എൻസൈം വെളിപ്പെടുത്തി. 125 വർഷങ്ങൾക്ക് മുമ്പ് മൂത്രത്തിന്റെ മഞ്ഞ നിറത്തിന്റെ ഉറവിടം യുറോബിലിൻ ആണെന്ന് കരുതപ്പെട്ടിരുന്നു. മൂത്രത്തിൽ പ്രധാനമായും വെള്ളം, ഇലക്‌ട്രോലൈറ്റുകൾ, പാഴ്‌വസ്തുക്കൾ എന്നിവയാണ് വൃക്കകൾ രക്തപ്രവാഹത്തിൽ നിന്ന് അരിച്ചെടുക്കുന്നത്. എന്നാൽ ഈ പഠനം വരെ, യുറോബിലിൻ എവിടെ നിന്നാണ് വരുന്നതെന്ന് ആർക്കും അറിയില്ലായിരുന്നു.

മൂത്രത്തിന്റെ നിറവും ചുവന്ന രക്താണുക്കളുടെ ശിഥിലീകരണ നിരക്കും തമ്മിലുള്ള ബന്ധം പുതിയ ഗവേഷണം വ്യക്തമാക്കുന്നു. ചുവന്ന രക്താണുക്കൾ നശിക്കുമ്പോൾ അതിലുള്ള ഹീമോഗ്ലോബിൻ വിഘടിച്ച് ബിലിറൂബിൻ ഉത്പാദിപ്പിക്കപ്പെടുന്നു. ഓരോ ദിവസവും ആകെയുള്ളതിന്‍റെ ഒരു ശതമാനം ചുവന്ന രക്താണുക്കൾ നശിക്കുകയും അത്രയും തന്നെ പുതുതായി ഉണ്ടാവുകയും ചെയ്യുന്നു. മിക്ക കേസുകളിലും, ബിലിറൂബിൻ ദഹനനാളത്താൽ പുറന്തള്ളപ്പെടുകയോ ഭാഗികമായി വീണ്ടും ആഗിരണം ചെയ്യപ്പെടുകയോ ചെയ്യുന്നു. ആമാശയത്തിൽ ഒരിക്കൽ സൂക്ഷ്മാണുക്കൾക്ക് ബിലിറൂബിൻ മറ്റ് സംയുക്തങ്ങളാക്കി മാറ്റാൻ കഴിയുമെന്ന് പഠന ഫലങ്ങൾ സൂചിപ്പിക്കുന്നു.

കുടലിന്റെ ആരോഗ്യം പരിപാലിക്കുന്നതിനും നമ്മുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും സഹായിക്കുന്ന കോടിക്കണക്കിന് ബാക്ടീരിയകള്‍ നമ്മുടെ ശരീരത്തിലുണ്ട്. കുടൽ ബാക്ടീരിയയിൽ കാണപ്പെടുന്ന ബിലിറൂബിൻ റിഡക്റ്റേസ് എന്ന എൻസൈം ബിലിറൂബിനെ വർണരഹിതമായ ഉപോൽപ്പന്നമായ യുറോബിലിനോജനാക്കി മാറ്റുന്നു. യൂറോബിലിനോജൻ സ്വയം നശിക്കുമ്പോൾ രൂപം കൊള്ളുന്ന യൂറോബിലിൻ മൂലമാണ് മൂത്രത്തിന്റെ മഞ്ഞനിറം ഉണ്ടാകുന്നതെന്ന് പഠനം വ്യക്തമാക്കുന്നു.

പ്രതീക്ഷകൾ

മേരിലാൻഡ് യൂണിവേഴ്‌സിറ്റി ഓഫ് സെൽ ബയോളജി ആൻഡ് മോളിക്യുലാർ ജനറ്റിക്‌സ് ഡിപ്പാർട്ട്‌മെന്റിലെ അസിസ്റ്റന്റ് പ്രൊഫസറായ ബ്രാന്റ്‌ലി ഹാൾ കണ്ടെത്തൽ വലിയ മാറ്റങ്ങൾക്ക് തിരികൊളുത്തുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. മൂത്രത്തിന്റെ നിറത്തിൽ ബിലിറൂബിൻ റിഡക്റ്റേസിന്റെ സാന്നിധ്യം കണ്ടെത്തിയത് വലിയ സ്വാധീനം ചെലുത്തും. ഈ കണ്ടെത്തൽ മഞ്ഞപ്പിത്തം, കോശജ്വലന മലവിസർജനം, കുടലിന്റെ ആരോഗ്യം എന്നിവയിൽ വെളിച്ചം വീശുമെന്ന് ഗവേഷകർ പറയുന്നു.

Keywords: News, National, New Delhi, Health, Lifestyle, Yellow Urine, Hyman Body, Groundbreaking Study Identifies Enzyme Responsible For The Yellow Colouration of Urine?
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia