Found Dead | '33കാരി കൈക്കുഞ്ഞുമായി ഫ്‌ലാറ്റിന്റെ 16-ാം നിലയില്‍ നിന്നും ചാടി ജീവനൊടുക്കി'; യുവതി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കള്‍

 


നോയിഡ: (KVARTHA) 33കാരി തന്റെ കൈക്കുഞ്ഞുമായി ഫ്‌ലാറ്റില്‍ നിന്നും ചാടി ജീവനൊടുക്കിയതായി പൊലീസ്. ഡെല്‍ഹിയിലെ ഗ്രേറ്റര്‍ നോയിഡ വെസ്റ്റിലെ ഒരു ഹൗസിംഗ് സൊസൈറ്റിയിലാണ് ദാരുണമായ സംഭവം നടന്നത്.

ബുധനാഴ്ച അര്‍ധരാത്രി അപാര്‍ട്മെന്റ് കെട്ടിടത്തിന്റെ 16-ാം നിലയില്‍ നിന്ന് യുവതി തന്റെ ആറ് മാസം പ്രായമുള്ള മകളെയുമെടുത്ത് താഴേക്ക് ചാടുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ച് തന്നെ അമ്മയും മകളും മരിച്ചിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

യുവതിയും കുടുംബവും ഏറെ നാളായി നോയിഡയിലെ 'ലേ റെഷിഡന്‍ഷ്യ സൊസൈറ്റി'യിലെ ഫ്‌ലാറ്റിലാണ് കഴിഞ്ഞിരുന്നത്. ഇവരുടെ ഭര്‍ത്താവ് ഒരു കംപനിയിലെ ജീവനക്കാരനാണ്. ഏറെ നാളായി യുവതി വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.


Found Dead | '33കാരി കൈക്കുഞ്ഞുമായി ഫ്‌ലാറ്റിന്റെ 16-ാം നിലയില്‍ നിന്നും ചാടി ജീവനൊടുക്കി'; യുവതി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കള്‍

 

പ്രസവത്തിന് ശേഷം യുവതിയുടെ ആരോഗ്യനില മോശമായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. ആത്മഹത്യ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല.)

Keywords: News, National, National-News, Accident-News, Regional-News, Greater Noida News, Delhi News, Building, Woman, Child, New Born, Husband, Family, Police, Probe, Booked, Investigation, Depression, Greater Noida: Woman and 6 month old baby fell from building and died.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia