Goldy Brar | ഗായകന്‍ സിദ്ദു മൂസവാലയുടെ കൊലപാതകത്തിന്റെ സൂത്രധാരന്‍ ഗോള്‍ഡി ബ്രാറിനെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്രസര്‍കാര്‍

 


ന്യൂഡെല്‍ഹി: (KVARTHA) പഞ്ചാബിലെ ഗായകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന സിദ്ദു മൂസവാലയുടെ കൊലപാതകത്തിന്റെ സൂത്രധാരന്‍ ഗോള്‍ഡി ബ്രാറിനെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്രസര്‍കാര്‍. യുഎപിഎ നിയമപ്രകാരമാണ് ബ്രാറിനെ ഭീകരനായി പ്രഖ്യാപിച്ചത്.

ലോറന്‍സ് ബിഷ്‌ണോയി ഗുണ്ടാ സംഘത്തിലെ പ്രധാനിയായ ഗോള്‍ഡി ബ്രാര്‍, സിദ്ദു മൂസവാലയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് നേരത്തെ രംഗത്തെത്തിയിരുന്നു. 2022 മേയിലാണ് സിദ്ദു മൂസവാലയെ വെടിവച്ചു കൊലപ്പെടുത്തിയത്. പഞ്ചാബിലെ ഫരീദ്‌കോട്ട് സ്വദേശിയായ ബ്രാര്‍ 2017ല്‍ കാനഡയിലേക്ക് കടന്നിരുന്നു. സതീന്ദര്‍ജിത് സിങ് എന്നാണ് ഗോള്‍ഡി ബ്രാറിന്റെ യഥാര്‍ഥ പേര്.

Goldy Brar | ഗായകന്‍ സിദ്ദു മൂസവാലയുടെ കൊലപാതകത്തിന്റെ സൂത്രധാരന്‍ ഗോള്‍ഡി ബ്രാറിനെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്രസര്‍കാര്‍

കാനഡയിലെ ബ്രാംപ്ടനിലാണ് ഇപ്പോള്‍ ഗോള്‍ഡി ബ്രാര്‍ ഉള്ളതെന്ന് കേന്ദ്ര ആഭ്യന്തര അഡീഷനല്‍ സെക്രടറി പ്രവീന്‍ വസിഷ്ഠ ഇറക്കിയ ഗസറ്റ് നോടിഫികേഷനില്‍ അറിയിച്ചു. ഗുണ്ടാ തലവന്‍ ബാബര്‍ ഖല്‍സയുമായി ചേര്‍ന്നാണ് ഗോള്‍ഡി ബ്രാര്‍ പ്രവര്‍ത്തിക്കുന്നതെന്നും ബാബര്‍ ഖല്‍സ ഭീകര സംഘടനയാണെന്നും ഗസറ്റില്‍ അറിയിച്ചു.

11.04.1994 ന് ജനിച്ച് ഇപ്പോള്‍ കാനഡയിലെ ബ്രാംപ്ടണില്‍ താമസിക്കുന്ന ഷംഷേര്‍ സിങ്ങിന്റെയും പ്രീത്പാല്‍ കൗറിന്റെയും മകനായ ഗോള്‍ഡി ബ്രാറിന് നിരവധി കൊലപാതകങ്ങളില്‍ ബന്ധുമുണ്ട്. നേതാക്കളെ ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ആയുധങ്ങളും ലഹരിമരുന്നും കടത്തുന്നതുള്‍പെടെയുള്ള കുറ്റകൃത്യങ്ങളില്‍ പങ്കുണ്ടെന്നും ഗസറ്റില്‍ പറയുന്നു.

ആളുകളെ കൊലപ്പെടുത്തിയശേഷം അത് താന്‍ ചെയ്തതാണെന്ന് വിവിധ സമൂഹ മാധ്യമ പ്ലാറ്റ് ഫോമുകളിലൂടെ വെളിപ്പെടുത്തുന്നു. അതിര്‍ത്തി കടന്നുള്ള ഏജന്‍സിയുടെ പിന്തുണയോടെ, അക്രമാസക്തമായ പ്രവര്‍ത്തനങ്ങള്‍ക്കായി അതിര്‍ത്തിക്കപ്പുറത്ത് നിന്ന് ഡ്രോണുകള്‍ വഴി ഉയര്‍ന്ന നിലവാരമുള്ള ആയുധങ്ങളും വെടിക്കോപ്പുകളും സ്‌ഫോടക വസ്തുക്കളും കടത്തുന്നതില്‍ ബ്രാര്‍ ഏര്‍പ്പെട്ടിരുന്നുവെന്നും കേന്ദ്രം ഗസറ്റില്‍ ചൂണ്ടിക്കാട്ടി.

Keywords:  Goldy Brar designated terrorist under UAPA, centre reveals details, New Delhi, News, Politics, Goldy Brar, Terrorist, UAPA, Gusset, Agency, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia