Arrested | കൂത്തുപറമ്പിലെ സ്വര്‍ണം പൊട്ടിക്കല്‍ കേസ്; മുഖ്യപ്രതി ഡെല്‍ഹി വിമാനത്താവളത്തില്‍ അറസ്റ്റില്‍

 


കണ്ണൂര്‍: (KVARTHA) നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ യുവതിയില്‍ നിന്ന് ഒരു കിലോയോളം സ്വര്‍ണം തട്ടിയെടുത്തുവെന്ന കേസില്‍ ഡെല്‍ഹിയില്‍ പിടിയിലായ പ്രതിയെ കൂത്തുപറമ്പിലെത്തിച്ചു. മാങ്ങാട്ടിടം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മര്‍വാനെയാണ്(31) കൂത്തുപറമ്പ് ഇന്‍സ്പെക്ടര്‍ ഇന്‍ചാര്‍ജ് അനില്‍കുമാര്‍, എസ് ഐ അഖില്‍ എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്.

Arrested | കൂത്തുപറമ്പിലെ സ്വര്‍ണം പൊട്ടിക്കല്‍ കേസ്; മുഖ്യപ്രതി ഡെല്‍ഹി വിമാനത്താവളത്തില്‍ അറസ്റ്റില്‍

മട്ടന്നൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഡെല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലാണ് മര്‍വാന്‍ പൊലീസിന്റെ പിടിയിലായത്. ഇയാള്‍ക്കായി ലൂകൗട് നോടീസ് പുറപ്പെടുവിപ്പിച്ചിരുന്നു.

സംഭവത്തില്‍ കോട്ടയം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ടി വി റംശാദ്, കൂത്തുപറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സലാം, ടി അഫ്സല്‍, മുഹ് സിന്‍ എന്നിവരെ കഴിഞ്ഞ ദിവസം കൂത്തുപറമ്പ് പൊലീസ് അറസ്റ്റു ചെയ്തിരുന്നു.

കോഴിക്കോട് നരിക്കുനി സ്വദേശി ബുശ് റയില്‍ നിന്നാണ് മര്‍വാന്റെ നേതൃത്വത്തിലുളള സംഘം സ്വര്‍ണം തട്ടിയെടുത്തത്. ബുശ് റയുടെ മകന്‍ മുഹമ്മദ് മുബാറക്കിനെ തട്ടിക്കൊണ്ടു പോയി വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇവരില്‍ നിന്നും സ്വര്‍ണം കൈക്കലാക്കിയത്. പിന്നീട് ഇരുവരെയും കൂത്തുപറമ്പ് നീറോളിച്ചാലിലെ ലോഡ്ജിലെത്തിച്ചു ബലമായി താമസിപ്പിച്ചു.

ഇതിനിടെ സ്വര്‍ണത്തിന്റെ യഥാര്‍ഥ ഉടമകളെന്നു കരുതുന്ന കൊടുവളളി സ്വദേശികളായ മറ്റൊരു സംഘമെത്തി ലോഡ്ജിലെ വാതില്‍ ചവുട്ടിപൊളിച്ച് ഉമ്മയെയും മകനെയും ആക്രമിച്ച് സ്വര്‍ണമടങ്ങുന്ന ബാഗ് കൈക്കലാക്കിയിരുന്നു. സ്വര്‍ണക്കടത്ത് സംഘങ്ങള്‍ തമ്മിലുളള ഏറ്റുമുട്ടലും കൂത്തുപറമ്പിലെ ലോഡ്ജ് കേന്ദ്രീകരിച്ചായിരുന്നു. കൂത്തുപറമ്പ് എ സി പി കെ വിനോദ് കുമാറിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തുന്നത്.

Keywords:  Gold Smuggling case; Main Accused Arrested In Delhi Airport, Kannur, News, Arrested, Gold Smuggling, Police, Delhi Airport, Probe, Case, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia