Appukutta Phudhuwal | രാജ്യത്തിന് ആവശ്യം എല്ലാവരെയും ഒന്നായി കാണുന്ന ഭരണകൂടമെന്ന് സ്വാതന്ത്ര്യ സമര സേനാനി വി പി അപ്പുക്കുട്ട പൊതുവാള്‍

 


കണ്ണൂര്‍: (KVARTHA) ഭരണഘടനാ ശില്‍പികള്‍ സ്വപ്നം കണ്ട നാനാത്വത്തില്‍ ഏകത്വമെന്ന മഹത്തായ ആശയം ഉള്‍ക്കൊണ്ട് ജനാധിപത്യ മതേതരമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് എല്ലാ വിഭാഗം ജനങ്ങളെയും ഒന്നായിക്കാണുന്ന ഒരു ഭരണകൂടമാണ് ഇന്‍ഡ്യക്ക് ആവശ്യമെന്നും രാജ്യത്തിന്റെ പോക്കില്‍ എന്നെ പോലുള്ളവര്‍ക്ക് ആശങ്കയുണ്ടെന്നും സ്വാതന്ത്ര്യ സമര സേനാനി പത്മശ്രീ വി പി അപ്പുക്കുട്ട പൊതുവാള്‍ പറഞ്ഞു.

Appukutta Phudhuwal | രാജ്യത്തിന് ആവശ്യം എല്ലാവരെയും ഒന്നായി കാണുന്ന ഭരണകൂടമെന്ന് സ്വാതന്ത്ര്യ സമര സേനാനി വി പി അപ്പുക്കുട്ട പൊതുവാള്‍


മഹാന്മാരായ മുന്‍ഗാമികള്‍ നമുക്ക് നല്‍കിയത് മഹത്തായ ആശയമാണെന്നും അത് നടപ്പാക്കുന്നതില്‍ ഭരണകര്‍ത്താക്കളുടെ മനോവികാരമാണ് പ്രശ്നമെന്നും രാജ്യത്തിന്റെ പുരോഗതിക്ക് ജനങ്ങളുടെ ഐക്യം പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് ഭരണകൂടങ്ങള്‍ ഏകാധിപതികളായി മാറുന്നതിന്റെ ഉദാഹരണമാണ് ഫലസ്തീനില്‍ ഐക്യരാഷ്ടസഭയുടെ നിര്‍ദേശങ്ങള്‍ക്ക് വില കല്‍പിക്കാതെ കുട്ടികളെ അടക്കം കൂട്ടക്കൊല ചെയ്യുന്ന ഇസ്രാഈല്‍ നടപടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്‍ഡ്യയെ വീണ്ടെടുക്കാന്‍ ഇന്‍ഡ്യയോടൊപ്പം എന്ന പ്രമേയവുമായി മുസ്ലിം ലീഗ് ജില്ലാ കമിറ്റി നടത്തുന്ന ദേശരക്ഷാ മാര്‍ചിന്റെ പ്രചരണാര്‍ഥമുള്ള അനുബന്ധ പരിപാടിയായി സംഘടിപ്പിച്ച 'മുഹബത് കീ ദുഖാന്‍' വര്‍ത്തമാന സദസിന്റെ ജില്ലാതല ഉദ് ഘാടനം പയ്യന്നൂര്‍ പെരുമ്പയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുല്‍ കരീം ചേലേരി അധ്യക്ഷത വഹിച്ചു. ജെനറല്‍ സെക്രടറി കെ ടി സഹദുല്ല സ്വാഗതം പറഞ്ഞു.

കെ പി സി സി മെമ്പര്‍ എം നാരായണന്‍ കുട്ടി, മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളായ മഹമൂദ് കടവത്തൂര്‍, അഡ്വ. എസ് മുഹമ്മദ്, കെ പി ത്വാഹിര്‍, ഇബ്രാഹിം കുട്ടി തിരുവട്ടൂര്‍, കെ വി മുഹമ്മദലി, അന്‍സാരി തില്ലങ്കേരി, എം പി മുഹമ്മദലി, ബി കെ അഹ് മദ്, മണ്ഡലം നേതാക്കളായ എസ് എ ശുകൂര്‍ ഹാജി, കെ കെ അശ്റഫ്, ഇഖ് ബാല്‍ കോയിപ്ര, വി കെ ശാഫി, കാട്ടുര്‍ ഹംസ, എസ് സി അശ് റഫ്, എസ് കെ നൗശാദ്, വനിതാ ലീഗ് ജില്ലാ ജെനറല്‍ സെക്രടറി എം കെ ശമീമ, എ പി ഹാരിസ്, പി എം ലത്വീഫ്, ശജീര്‍ ഇഖ് ബാല്‍, വി കെ പി ഇസ്മഈല്‍, എം എന്‍ പി അബ്ദുര്‍ റഹ് മാന്‍, പി മുസ്തഫ, പി സി സിദ്ദീഖ്, ഫായിസ് കവ്വായി, എ എം നിസാര്‍, എസ് ഹാരിസ് എന്നിവര്‍ സംസാരിച്ചു.

Keywords: Freedom fighter VP Appukutta Poduval says country needs a govt that sees everyone as one, Kannur, News, Freedom Fighter, V P Appukutta Poduval, Criticism, Govt, Politics, Muslim League, Kerala News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia