UK Visa | ബ്രിട്ടീഷ് സർവകലാശാലകളിൽ പഠിക്കുന്നവർക്ക് തിരിച്ചടി; വിദേശ വിദ്യാർഥികൾക്ക് ഇനി സ്റ്റുഡന്റ് വിസയിൽ കുടുംബാംഗങ്ങളെ കൊണ്ടുവരാൻ കഴിയില്ല

 


ലണ്ടൻ: (KVARTHA) ബ്രിട്ടീഷ് സർവകലാശാലകളിൽ പഠിക്കുന്ന ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശ വിദ്യാർഥികൾക്ക് പുതിയ നിയമങ്ങൾ നടപ്പിലാക്കി യു കെ സർക്കാർ. ഇതോടെ ജനുവരി ഒന്ന് മുതൽ ഭൂരിപക്ഷം സർവകലാശാല വിദ്യാർഥികൾക്കും കുടുംബാംഗങ്ങളെ യുകെയിലേക്ക് കൊണ്ടുവരാൻ കഴിയില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് അറിയിച്ചു. ഓരോ വർഷവും ധാരാളം ഇന്ത്യൻ വിദ്യാർഥികൾ ബ്രിട്ടനിൽ പഠിക്കാൻ പോകുന്നുണ്ട്. രാജ്യത്ത് പഠിക്കാൻ വരുന്ന വിദേശ വിദ്യാർഥികളുടെ എണ്ണത്തിൽ ഇന്ത്യയാണ് മുന്നിൽ.
  
UK Visa | ബ്രിട്ടീഷ് സർവകലാശാലകളിൽ പഠിക്കുന്നവർക്ക് തിരിച്ചടി; വിദേശ വിദ്യാർഥികൾക്ക് ഇനി സ്റ്റുഡന്റ് വിസയിൽ കുടുംബാംഗങ്ങളെ കൊണ്ടുവരാൻ കഴിയില്ല

സർക്കാർ ധനസഹായത്തോടെയുള്ള സ്‌കോളർഷിപ്പുകളുള്ള ബിരുദാനന്തര ഗവേഷണ കോഴ്‌സ് ചെയ്യുന്നവർ ഒഴികെ മറ്റെല്ലാവർക്കും കുടുംബാംഗങ്ങളെ കൊണ്ടുവരാനാവില്ല. കഴിഞ്ഞ വർഷം മേയിൽ മുൻ ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ ആദ്യമായി പ്രഖ്യാപിച്ച മാറ്റങ്ങൾ, യുകെയിൽ ജോലി ചെയ്യുന്നതിനുള്ള പിൻവാതിൽ പ്രവേശനമായി സ്റ്റുഡന്റ് വിസ ഉപയോഗിക്കുന്നവരെ തടയാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് യുകെ അഭ്യന്തര മന്ത്രാലയത്തിന്റെ ഓഫീസ് അറിയിച്ചു.

ഇതോടെ ബ്രിട്ടനിലേക്ക് 1.40 ലക്ഷം പേർ വരുന്നത് കുറയുമെന്നാണ് കണക്ക്. 2019 മുതൽ 930 ശതമാനത്തിലധികം വർധനവാണ് ഔദ്യോഗിക കണക്കുകൾ കാണിക്കുന്നത്. 2023 സെപ്റ്റംബറിൽ അവസാനിച്ച വർഷത്തിൽ, വിദ്യാർത്ഥികളുടെ ആശ്രിതർക്ക് 152,980 വിസകൾ അനുവദിച്ചതായി യുകെ ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ONS) കണ്ടെത്തിയിരുന്നു. 2019 സെപ്റ്റംബറിൽ അവസാനിച്ച വർഷത്തിൽ ഇത് 14,839 ആയിരുന്നു. അതിൽ നിന്ന് വൻ വർധനയാണ് ഉണ്ടായത്.

കുടിയേറ്റം വളരെ കൂടുതലാണെന്നും കുറയ്ക്കാൻ സർക്കാർ സമൂലമായ നടപടി സ്വീകരിക്കുകയാണെന്നും യുകെ പ്രധാനമന്ത്രി കഴിഞ്ഞ മാസം പറഞ്ഞിരുന്നു. പുതിയ നിയമങ്ങൾ അനുസരിച്ച്, 2024 ജനുവരി മുതൽ, യുകെയിലെ വിദേശ വിദ്യാർത്ഥികൾക്ക് ഒരു ബിരുദാനന്തര ഗവേഷണ കോഴ്സ് പഠിക്കുന്നില്ലെങ്കിൽ അവരുടെ സ്റ്റുഡന്റ് വിസയിൽ കുടുംബാംഗങ്ങളെ കൊണ്ടുവരാൻ കഴിയില്ല. കൂടാതെ, കഴിഞ്ഞ വർഷം ജൂലൈ 17 മുതൽ, വിദേശ വിദ്യാർത്ഥികൾക്ക് അവരുടെ കോഴ്‌സ് പൂർത്തിയാക്കിയില്ലെങ്കിൽ വർക്ക് റൂട്ട് വിസയിലേക്ക് മാറാനും അനുവാദമില്ല. പുതിയ നിയമങ്ങൾ ഇന്ത്യക്കാർ അടക്കമുള്ള വിദ്യാർഥികൾക്ക് വലിയ തിരിച്ചടിയാണ്.

Keywords: News, Malayalam-News, World, World-News, Education, Foreign Students, UK, Rishi Sunak, Prime Minister, Foreign students won't be able to take family members to UK: PM Rishi Sunak.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia