Fertility Foods Tips | കുഞ്ഞിക്കാലാണോ സ്വപ്നം? ഗർഭധാരണ സാധ്യത വർധിപ്പിക്കാനുള്ള ഭക്ഷണ രീതികൾ അറിഞ്ഞിരിക്കാം

 


ന്യൂഡെൽഹി: (KVARTHA) ഒരു കുഞ്ഞ് പലരുടെയും സ്വപ്നമാണ്. കുടുംബ ജീവിതത്തിന്റെ വെളിച്ചം തന്നെ കുഞ്ഞുങ്ങളാണ്. എന്നാൽ പലർക്കും വന്ധ്യത മൂലവും മറ്റു കാരണങ്ങളാലും അമ്മയാവാനുള്ള സമയം നീണ്ടു പോവുന്നു. എട്ട് ആളുകളിൽ ഒരാൾക്ക് എന്ന രീതിയിലാണ് വന്ധ്യത കണക്ക് വൈദ്യ ശാസ്ത്രം പറയുന്നത്. ഇതിന് പലതരം ചികിത്സകൾ ലഭ്യമാണെങ്കിലും നമ്മുടെ ദൈനം ദിന ശൈലികളിലും ഭക്ഷണ രീതിയിലുള്ള മാറ്റം കാരണം എങ്ങനെ ഗർഭധാരണ സാധ്യത വർധിപ്പിക്കാം എന്ന് നോക്കാം.

Fertility Foods Tips | കുഞ്ഞിക്കാലാണോ സ്വപ്നം? ഗർഭധാരണ സാധ്യത വർധിപ്പിക്കാനുള്ള ഭക്ഷണ രീതികൾ അറിഞ്ഞിരിക്കാം

കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയ ഭക്ഷണങ്ങൾ ഗർഭധാരണത്തിന് വളരെ നല്ലതാണ്. പ്രത്യേകിച്ചും പച്ചക്കറികളും ഗോതമ്പും പഴവർഗങ്ങളും എല്ലാം കാര്‍ബോഹൈഡ്രേറ്റ് ധാരാളം അടങ്ങിയ ഭക്ഷണമാണ്. ഇവ പെട്ടെന്ന് ദഹിക്കുകയും ശരീരത്തിലെ ഇൻസുലിന്റെ അളവും ഷുഗറിന്റെ അളവും ബാലൻസ് ചെയ്യാൻ സഹായിക്കുന്നു. മത്സ്യം, കടല്‍ വിഭവങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും നല്ലതാണ്. സാല്‍മണ്‍ പോലുള്ള മത്സ്യങ്ങളും കക്ക, കല്ലുമ്മക്കായ തുടങ്ങിയവയും പ്രത്യുത്പാദന ശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. ഇവയിലെ ഒമേഗ ത്രീ ഫാറ്റി ആസിഡ്, സിങ്ക് തുടങ്ങിയവ പ്രത്യുൽപാദന അവയവങ്ങളിലേക്കുള്ള രക്തമൊഴുക്ക് അധികരിപ്പിക്കുന്നു.

നട്സുകളിലും ഒമേഗ ത്രീ ഫാറ്റി ആസിഡ്, സിങ്ക് എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നതിലൂടെ പ്രത്യുല്പാധന ശേഷി വർധിപ്പിക്കുകയും ഗർഭധാരണത്തിന് കൂടുതൽ സാധ്യത ഉണ്ടാക്കാനും സഹായിക്കും. സൂര്യ പ്രകാശമേൽക്കുന്നതും ഗർഭധാരണത്തിന് നല്ലതാണ്. ഇത് പ്രതിരോധ ശേഷി വർധിപ്പിക്കാനും സഹായിക്കും. പാലും പാൽ ഉത്പന്നങ്ങളും നിത്യ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. പാല്, മോര്, തൈര്, ചീസ്, നെയ്യ് ഇവയെല്ലാം എന്‍സൈമുകളും ഫാറ്റി ആസിഡും നിറഞ്ഞതാണ്. ഇത് പ്രജനന പ്രക്രിയയെ സഹായിക്കും. നല്ല ആരോഗ്യത്തിനും നല്ല ഉറക്കം ലഭിക്കാനുമൊക്കെ പാല് നല്ലതാണ്.

ഇലക്കറികൾ കഴിക്കുന്നതും നല്ലതാണ്. ഫോളിക് ആസിഡിന്റെ അഭാവം ഇല്ലാതാകുവാൻ സഹായിക്കും. ഇത് ഓവുലേഷന്‍ ട്യൂബിലെ ചെറിയ പ്രശ്നങ്ങൾ പോലും പരിഹരിക്കാന്‍ സഹായകമാണ്. കൂടാതെ ആരോഗ്യം നിലനിര്‍ത്തുന്ന പല തരം വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. പഴങ്ങൾ കഴിക്കുന്നതും ഗർഭധാരണത്തിന് സഹായിക്കുന്നതാണ്. കോശങ്ങളുടെ തകരാറുകൾ പരിഹരിക്കാൻ പഴങ്ങളിൽ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റ്‌സ് സഹായിക്കുന്നു. പ്രത്യുല്പാദന ശേഷി വർധിപ്പിക്കാനും സഹായകമാണ്. ചെറി പഴവും ആപ്പിളുമാണ് ഇവയിൽ ഏറ്റവും നല്ലത്.

മുട്ടയും നമ്മുടെ ഭക്ഷണ ശൈലികളിൽ ഉൾപ്പെടുത്തുക. വിറ്റാമിനുകള്‍, പ്രോട്ടീൻസ്, കാല്‍സ്യം എന്നിങ്ങനെ ഗര്‍ഭധാരണ സമയത്തും ഗര്‍ഭം ധരിച്ച ശേഷവും ശരീരത്തിനാവിശ്യമായ ഘടകങ്ങൾ മുട്ടയിൽ അടങ്ങിയിട്ടുണ്ട്.
ധാരാളം വെള്ളം കുടിക്കുകയും നല്ല ഉറക്കവും ശരിയായ ഭക്ഷണ രീതിയും കൊണ്ട് ആരോഗ്യത്തെ നല്ല രീതിയിൽ സൂക്ഷിക്കുക. ഒപ്പം നല്ലൊരു ഡോക്ടറുടെ നിർദേശ പ്രകാരം ചികിത്സ തേടുക.

Keywords: News, National, New Delhi, Health Tips, Health, Lifestyle, Diseases, Fertility, Sleep,  Foods to Eat to Increase Fertility.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia