EP Jayarajan | ആരോപണങ്ങള്‍ സ്ത്രീത്വത്തെ അപമാനിക്കുന്നു; മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെ പിന്‍തുണച്ച് ഇ പി ജയരാജന്‍

 


കണ്ണൂര്‍: (KVARTHA) മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെ പിന്‍തുണച്ച് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ രംഗത്തെത്തി. വീണയ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് ഇ പി ജയരാജന്‍ വ്യക്തമാക്കി.

ജവഹര്‍ ഓഡിറ്റോറിയത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു പാവം പെണ്‍കുട്ടിയുടെ ജീവിതം ഹോമിക്കുന്നതിനാണ് മാധ്യമങ്ങള്‍ ചെയ്യുന്നത്. കഴിവും പ്രാപ്തിയുമുള്ള സ്വയം സംരംഭകരാണവരെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

പ്രധാനമന്ത്രിയെ മുഖ്യമന്ത്രി സ്വീകരിക്കാന്‍ പോയതിനെ കുറിച്ച് നിലവാരം കുറഞ്ഞ പ്രസ്താവനയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞത്. രണ്ടു കംപനികളിലായി 4000 കോടിയുടെ മൂന്ന് പദ്ധതികളാണ് കൊച്ചി കപ്പല്‍ നിര്‍മാണശാലയില്‍ വന്നത്. പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ പോയില്ലെങ്കില്‍ അതിനും കുറ്റം പറയും. ഭരിക്കുന്നവരുടെ ചുമതലയാണ് പ്രധാനമന്ത്രിയെ സ്വീകരിക്കല്‍.

കൊച്ചി കപ്പല്‍ നിര്‍മാണശാല ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായ കാലത്ത് ഇടതുപക്ഷം സമരം ചെയ്തു നേടിയെടുത്തതാണ്. രജിസ്ട്രാര്‍ ഓഫ് കംപനീസിന് മുഖ്യമന്ത്രിയെ കുറിച്ചു പറയാന്‍ അവകാശമില്ല. അവര്‍ കംപനിയുടെ ആദായ നികുതികള്‍ മാത്രം നോക്കേണ്ട കംപനിയാണ്. രാഷ്ട്രീയം പറയാനുള്ള അവകാശം അവര്‍ക്കില്ല. മാധ്യമങ്ങള്‍ തെറ്റായ പ്രചരണങ്ങള്‍ നടത്തുന്നത്. ഒരു പെണ്‍കുട്ടിയെ കേരളത്തില്‍ ജീവിക്കാന്‍ അനുവദിക്കാത്ത സാഹചര്യമാണ് സൃഷ്ടിക്കുന്നത്. ആര്‍ ഒ സി റിപോര്‍ടില്‍ വസ്തുതയുണ്ടോ? ആരാണ് ആ റിപോര്‍ട് കണ്ടിട്ടുള്ളതെന്നും ഇ പി ജയരാജന്‍ ചോദിച്ചു.


EP Jayarajan | ആരോപണങ്ങള്‍ സ്ത്രീത്വത്തെ അപമാനിക്കുന്നു; മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെ പിന്‍തുണച്ച് ഇ പി ജയരാജന്‍



മാധ്യമങ്ങള്‍ക്ക് എന്തും വിളിച്ചു പറയാനുള്ള അധികാരമുണ്ടോ? ഒരു പെണ്‍കുട്ടി ഐ ടി മേഖലയില്‍ പ്രഗത്ഭയായതുകൊണ്ട് അവരെ വേട്ടയാടുകയാണ്. ഇവിടെ ആരൊക്കെ വ്യാപാരവും കച്ചവടവും നടത്തുന്നുണ്ട്. ഒരു സ്ത്രീത്വത്തെ വേട്ടയാടുകയാണ്, ഒരു ഏജന്‍സിയും അവര്‍ക്കെതിരെ പറഞ്ഞിട്ടില്ല. ആര്‍ ഒ സി റിപോര്‍ട് കോടതി വിധിയല്ല, വ്യവസായ വികസന കോര്‍പറേഷന്‍ ഭരിക്കുന്നത് വ്യവസായ വകുപ്പ് മന്ത്രിക്കാണ്. സ്വകാര്യ സ്ഥാപനങ്ങളുമായി അവര്‍ സഹകരിക്കാറുണ്ട്. അവരുമായി പലര്‍ക്കും ഷെയറുണ്ട്. രവിപിള്ളയ്ക്കും യൂസഫലിക്കും ഷെയറുണ്ട്. അതില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നും ഇ പി ജയരാജന്‍ ചോദിച്ചു.

Keywords: News, Kerala, Kerala-News, Video, Politics-News, Kannur-News, EP Jayarajan, Support, Veena Vijayan, Allegation, Insult, Womanhood, Criticm, CM, Daughter, Chief Minister, Kannur News, LDF Convenor, EP Jayarajan support Veena Vijayan.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia