Edu Mender | നിര്‍മിതി ബുദ്ധി സാങ്കേതികവിദ്യ പഠനവുമായി കണ്ണൂരില്‍ എഡ്യുമെന്‍ഡര്‍ പ്രവര്‍ത്തനമാരംഭിക്കുന്നു

 


കണ്ണൂര്‍: (KVARTHA) എ ഐയുടെയും ഡിജിറ്റല്‍ മാര്‍കറ്റിംഗിന്റെയും ലോകത്തേക്ക് പുതുതലമുറയെ കൈപിടിച്ചുയര്‍ത്തുന്നതിനായി ഓണ്‍ ലൈന്‍ പ്ലാറ്റ് ഫോമായ എഡ്യു മെന്‍ഡര്‍ കണ്ണൂരില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. വളരെ ചുരുങ്ങിയ ചിലവില്‍ എ ഐയുടെയും ഡിജിറ്റല്‍ മാര്‍കറ്റിന്റെയും ഉപയോഗം പഠിക്കുന്നതിനായി പ്രത്യേക കോഴ്സുകളാണ് ആരംഭിക്കുന്നതെന്ന് ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Edu Mender | നിര്‍മിതി ബുദ്ധി സാങ്കേതികവിദ്യ പഠനവുമായി കണ്ണൂരില്‍ എഡ്യുമെന്‍ഡര്‍ പ്രവര്‍ത്തനമാരംഭിക്കുന്നു
 

കണ്ണൂര്‍ സെന്‍ട്രല്‍ മോളില്‍ തുറക്കുന്ന പുതിയ ബ്രാഞ്ചിന്റെ ഉദ്ഘാടനം ജനുവരി 27ന് 9.30ന് കണ്ണൂര്‍ നോര്‍ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ എ എസ് ശിറാസ് ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ വ്ളോഗര്‍ ശെഫ് ശാന്‍, റെഡ് എഫ് എം ആര്‍ ജെ ജിത്തു, നോര്‍ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസി. ടി കെ രമേഷ് കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.

ബിസനസുകാര്‍, അധ്യാപകര്‍, ഡിസൈനര്‍മാര്‍ എന്നിവര്‍ക്കായി പ്രത്യേക രൂപകല്‍പന ചെയ്ത കോഴ്സുകളാണ് എഡ്യൂമെന്‍ഡര്‍ ആപിന്റെ പ്രത്യേകതയെന്ന് പ്രാക്ടീഷനല്‍ അനുശ്രീ രാഹുല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Keywords: Edu Mender starts operations in Kannur with artificial intelligence technology learning, Kannur, News, Business, Edu Mender, Inauguration, Press Meet, Chief Gust, Course, Kerala News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia