E P Jayarajan | എം ടി യുടെ വിമര്‍ശനം കേന്ദ്ര സര്‍കാരിനെതിരെ, പ്രസംഗം വളച്ചൊടിക്കുന്നത് ഇടതുപക്ഷ അപസ്മാരമുള്ളവരെന്ന് ഇ പി ജയരാജന്‍

 


കണ്ണൂര്‍: (KVARTHA) മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി കഥാകൃത്ത് എം ടി വാസുദേവന്‍ നായര്‍ നടത്തിയ പ്രസംഗത്തില്‍ പ്രതികരണവുമായി എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ കണ്ണൂരില്‍. കോഴിക്കോട് കടപ്പുറത്ത് ഡി സി ബുക്‌സ് സംഘടിപ്പിക്കുന്ന ഏഴാമത് സാഹിത്യോത്സവത്തിലെ ഉദ്ഘാടന വേദിയിലായിരുന്നു എം ടിയുടെ രൂക്ഷവിമര്‍ശനങ്ങളുള്‍പെട്ട പ്രസംഗം.

E P Jayarajan | എം ടി യുടെ വിമര്‍ശനം കേന്ദ്ര സര്‍കാരിനെതിരെ, പ്രസംഗം വളച്ചൊടിക്കുന്നത് ഇടതുപക്ഷ അപസ്മാരമുള്ളവരെന്ന് ഇ പി ജയരാജന്‍

എം ടിയുടെ പ്രസംഗം ദുര്‍വ്യാഖ്യാനം ചെയ്‌തെന്നും അതിന് പിന്നില്‍ ഇടതുവിരുദ്ധ അപസ്മാരം ബാധിച്ചവരാണെന്നും ഇ പി ജയരാജന്‍ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. മാത്രമല്ല, പ്രസംഗം കേട്ടപ്പോള്‍ തനിക്ക് തോന്നിയത് എം ടിയുടെ വിമര്‍ശനം കേന്ദ്രസര്‍കാരിന് എതിരെയാണെന്നും ഇപി പറഞ്ഞു.

സോവിയറ്റ് റഷ്യയിലെ രാഷ്ട്രീയ സാഹചര്യം പാര്‍ടി നേരത്തെ തന്നെ ചര്‍ച ചെയ്തതാണ്. അതിന് കേരളത്തിലെ സാഹചര്യങ്ങളുമായി ബന്ധമില്ല. രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയില്‍ മനം നൊന്താവും എം ടി യുടെ പ്രതികരണമെന്നും ഇ പി ജയരാജന്‍ അഭിപ്രായപ്പെട്ടു. പിണറായിയോട് ജനങ്ങള്‍ക്കുള്ളത് വീരാരാധനയാണ്.

പലര്‍ക്കും തനിക്കും പിണറായി മഹാന്‍ ആണെന്നും ജയരാജന്‍ വ്യക്തമാക്കി. അയ്യങ്കാളി, ശ്രീ നാരായണ ഗുരു, മന്നത്ത്, എ കെ ജി, എന്നിവരുടെ ചിത്രങ്ങള്‍ വീട്ടില്‍ വെച്ച് ബഹുമാനിക്കാറില്ലേ. അതുപോലെയാണ് പിണറായിയോടുള്ള ആദരവുമെന്നും ആണ് ഇപി ജയരാജന്റെ വിശദീകരണം.

ഉദ് ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയന്‍ വേദിയില്‍ ഇരിക്കെ അധികാരത്തെയും അധികാരികള്‍ സൃഷ്ടിക്കുന്ന ആള്‍ക്കൂട്ടത്തെയും അതുവഴി രൂപപ്പെടുന്ന നേതൃപൂജകളെയും കുറിച്ച് എം ടി രൂക്ഷമായ വിമര്‍ശനമാണ് തൊടുത്തുവിട്ടത്. അധികാരമെന്നാല്‍ ആധിപത്യമോ സര്‍വാധിപത്യമോ ആകാം.

അധികാരമെന്നാല്‍ ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട അവസരമെന്ന സിദ്ധാന്തത്തെ എന്നോ കുഴിവെട്ടിമൂടി. റഷ്യന്‍ വിപ്ലവത്തില്‍ പങ്കെടുത്ത ജനാവലി ആള്‍ക്കൂട്ടമായിരുന്നു. ഈ ആള്‍ക്കൂട്ടത്തെ എളുപ്പം ക്ഷോഭിപ്പിക്കാം. ആരാധകരാക്കാം. ഭരണാധികാരികള്‍ എറിഞ്ഞു കൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യമെന്നും എം ടി ഓര്‍മിപ്പിച്ചിരുന്നു.

Keywords:  E P Jayarajan Says MT's criticism against central Govt, Kannur, News, Politics, E P Jayarajan, M T Vasudevan Nair, Criticism, Politics, Chief Minister, Pinarayi Vijayan, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia