M T Criticism | ചുരിക തലപ്പിന്റെ മൂര്‍ച്ചയുള്ള എംടിയുടെ വിമര്‍ശനം അടിയേറ്റ് കറങ്ങി മുഖ്യമന്ത്രിയും സിപിഎമ്മും, ന്യായീകരണ ക്യാപ്‌സൂളുകള്‍ ഇറക്കി പിടിച്ചു നില്‍ക്കാനാവുമോ?

 


/ഭാമ നാവത്ത്

കണ്ണൂര്‍: (KVARTHA) ഏതു കാര്യം എപ്പോള്‍ പറയണമെന്നത് എംടിക്ക് കൃത്യമായി അറിയാം. മിതഭാഷികളെങ്കിലും അദ്ദേഹത്തിന്റെ നോവലുകളിലെയും ചലച്ചിത്രങ്ങളിലെയും കഥാപാത്രങ്ങള്‍ ചുരിക തലപ്പിന്റെ മൂര്‍ച്ചയോടെ സംസാരിക്കുന്നവരാണ്. വടക്കന്‍ വീരഗാഥയിലെ ചന്തുവിലൂടെ ആ മൂര്‍ച്ച തിരിച്ചറിഞ്ഞവരാണ് മലയാളികള്‍.

മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി എം ടി വാസുദേവന്‍ നായര്‍ നടത്തിയ രാഷ്ട്രീയ വിമര്‍ശനത്തില്‍ ഞെട്ടിയിരിക്കുകയാണ് സിപിഎമ്മും കേരള ലിറ്ററേറ്റര്‍ ഫെസ്റ്റും.

വ്യക്തി പൂജ നടത്തുന്ന പുതിയ രാഷ്ട്രീയ ശൈലിയെ ഇഎംഎസിനെ ചൂണ്ടിക്കാട്ടി വാരി നിലത്തടിച്ചരിക്കുകയാണ് എംടി. ഇതിലും വലിയ ഒരു തിരിച്ചടി കമ്യൂണിസ്റ്റ് രാജാവായി അറിയപ്പെടുന്ന മുഖ്യമന്ത്രിക്കും അദ്ദേഹത്തെ തലയിലേറ്റി ചുമക്കുന്ന പാര്‍ട്ടിക്കും ഇനി ലഭിക്കാനില്ല. എന്നാല്‍ കിട്ടിയ അടി താങ്ങാനാവാതെ പുളയുന്ന സിപിഎമ്മും ഇടതു സൈബര്‍ കേന്ദ്രങ്ങളും ന്യായീകരണ ക്യാപ്‌സൂളുകള്‍ ഇറക്കാനുള്ള വെപ്രാളത്തിലാണ്. എംടി പറഞ്ഞത് കേന്ദ്ര സര്‍കാരിനെതിരെയാണെന്നാണ് ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍ ചൂണ്ടികാണിക്കുന്നത്. ഇടത് വിരുദ്ധ അപസ്മാരം ബാധിച്ചവര്‍ വ്യാജ പ്രചാരണം നടത്തുന്നുവെന്നാണ് ഇ പി ജയരാജന്റെ ആരോപണം.


M T Criticism | ചുരിക തലപ്പിന്റെ മൂര്‍ച്ചയുള്ള എംടിയുടെ വിമര്‍ശനം അടിയേറ്റ് കറങ്ങി മുഖ്യമന്ത്രിയും സിപിഎമ്മും, ന്യായീകരണ ക്യാപ്‌സൂളുകള്‍ ഇറക്കി പിടിച്ചു നില്‍ക്കാനാവുമോ?



എംടിയുടെ വിമര്‍ശനം മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും ഉദ്ദേശിച്ചല്ലെന്നാണ് പാര്‍ട്ടി മുഖപത്രം ദേശാഭിമാനിയും വിശദീകരിക്കുന്നത്. വിവാദ പ്രസംഗം സംസ്ഥാന സര്‍ക്കാരിനെയോ മുഖ്യമന്ത്രിയെയൊ ഉദ്ദേശിച്ച് അല്ലെന്ന് എം ടി അറിയിച്ചെന്നാണ് ദേശാഭിമാനി പത്രം വിശദീകരിക്കുന്നത്. വിവാദത്തില്‍ അടിസ്ഥാനമില്ലെന്നും എം ടി അറിയിച്ചതായി ദേശാഭിമാനി വിശദീകരിക്കുന്നു.

കോഴിക്കോട് സാഹിത്യോത്സവത്തിലെ ഉദ്ഘാടന വേദില്‍ പിണറായി വിജയന്‍ ഇരിക്കെയാണ് എം ടി വാസുദേവന്‍ നായര്‍ രൂക്ഷമായ രാഷ്ട്രീയ വിമര്‍ശനം നടത്തിയത്. അധികാരമെന്നാല്‍ ആധിപത്യമോ സര്‍വ്വാധിപത്യമോ ആകാമെന്നും രാഷ്ട്രീയ പ്രവര്‍ത്തനം അധികാരത്തിലെത്താനുള്ള അംഗീകൃതമാര്‍ഗമായി മാറിയെന്നും എം ടി തുറന്നടിച്ചിരുന്നു.

ആള്‍ക്കൂട്ടത്തെ എളുപ്പം ക്ഷോഭിപ്പിക്കുകയോ ആരാധകരാക്കുകയോ ചെയ്യാം. തെറ്റു പറ്റിയാല്‍ അത് സമ്മതിക്കുന്ന പതിവ് ഒരു മഹാരഥനും ഇവിടെയില്ലെന്നും എംടി പറഞ്ഞു. കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെലിലെ എംടിയുടെ വിമര്‍ശനം സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായിരിക്കുകയാണ്.

എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തൃശൂരില്‍ നടത്തിയ വനിതാ ശാക്തീകരണ പരിപാടിയില്‍ പങ്കെടുത്ത ചലച്ചിത്ര നടി ശോഭനയ്‌ക്കെതിരെ നടത്തിയ സൈബര്‍ ബുള്ളിങ് പോലെ സമാരാധ്യനായ എംടിക്കെതിരെ നടത്തുന്നതിലെ അപകടം തിരിച്ചറിഞ്ഞ് സിപിഎം നേതൃത്വം സൈബര്‍ പോരാളികള്‍ക്ക് പ്രതികരണ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Keywords: News, Kerala, Kerala-News, Politics, Politics-News, Criticism, M T Vasudevan Nair, Chief Minister, CPM, Justified, Politics, Party, Political Party, Cyber Bullying, Kerala Literature Fest, Narendra Modi, PM, CM, Pinarayi Vijayan, M T Vasudevan Nair, Criticism of M T Vasudevan Nair; Can the Chief Minister and CPM be justified?.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia