Follow KVARTHA on Google news Follow Us!
ad

Kerala Crisis | 16 ശതമാനത്തിലധികം വരുന്ന വയോജനങ്ങൾ; സംസ്ഥാനം വിട്ടുപോകുന്ന യുവാക്കൾ; വർധിക്കുന്ന കടബാധ്യത; കൂടെ ശമ്പള - പെൻഷൻ ബാധ്യതകളും; കേരള ബജറ്റ് നേരിടുന്ന വെല്ലുവിളികൾ!

സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നത് വലിയ പ്രതിസന്ധിയാണ് Kerala Budget, Finance, Politics, കേരള വാർത്തകൾ, Malayalam News
തിരുവനന്തപുരം: (KVARTHA) ഫെബ്രുവരി അഞ്ചിനാണ് സംസ്ഥാന ബജറ്റ് അവതരിപ്പിക്കുക. ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും നവകേരളം സൃഷ്ടിക്കുന്നതിനും ലക്ഷ്യമിട്ടായിരുന്നു കഴിഞ്ഞ വർഷത്തെ ബജറ്റ്. സാമ്പത്തിക വളർച്ചാ നിരക്ക് കൈവരിക്കാനുള്ള ശ്രമവുമുണ്ടായി. എന്നിരുന്നാലും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാലത്താണ് ഇത്തവണത്തെ ബജറ്റ് എന്നത് പ്രതീക്ഷകളെ തകിടം മറിക്കുന്നുണ്ട്.

News, Malayalam News, Kerala Budget, Finance, Politics, Kerala Popualation, Ravanue , Crisis faced,

വയോജനങ്ങളുടെ സാമൂഹിക സുരക്ഷ

2021 ലെ കണക്ക് പ്രകാരം 60 വയസും അതിനുമുകളിലും പ്രായമുള്ള 16.50% വരുന്ന വയോജനങ്ങൾ കേരളത്തിലുണ്ട്. 2031-ഓടെ ഇത് 20% ആയി ഉയരുമെന്നാണ് കരുതുന്നത്. ഈ വലിയ വിഭാഗത്തിന് സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നത് വലിയ വെല്ലുവിളിയാണ്.

ഇപ്പോള്‍ ഏകദേശം 50.5 ലക്ഷം പേരാണ് മാസം 1600 രൂപ വീതം പെന്‍ഷന്‍ വാങ്ങുന്നത്. ഇതിനുപുറമേ, ഏഴുലക്ഷത്തിൽ പരംപേര്‍ ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗങ്ങളായി ക്ഷേമപെന്‍ഷന്‍ വാങ്ങുന്നവരാണ്. മാസം 800 കോടി രൂപയാണ് പെന്‍ഷന് വേണ്ടിവരുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി പെൻഷൻ മുടങ്ങി കിടക്കുകയാണ്. അതിനാൽ തന്നെ ബജറ്റിൽ പെൻഷൻ തുക ഉയർത്താനുള്ള സാധ്യത വിരളമാണ്.

കുടിയേറുന്ന യുവാക്കൾ

കേരളത്തിലെ ഭൂരിഭാഗം യുവാക്കളും ഒന്നുകിൽ മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറുകയോ വിദ്യാഭ്യാസത്തിനോ ജോലിയ്‌ക്കോ വേണ്ടി മറ്റ് രാജ്യങ്ങളിലേക്കോ പോകുന്നവരാണ്. തങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനുള്ള സാധ്യതകൾ സംസ്ഥാനത്തിനുള്ളിൽ പരിമിതമാണ് എന്നാണ് ഇതിന് കാരണമായി യുവതലമുറ ചൂണ്ടിക്കാട്ടുന്നത്. കഴിവുള്ള വലിയൊരു വിഭാഗം സംസ്ഥാനം വിട്ടുപോകുന്നത് കേരളത്തിന്റെ കുതിപ്പിന് ചെറിയ തിരിച്ചടിയൊന്നുമല്ല സമ്മാനിക്കുക.

പരിമിതികൾ

2021-2022 ൽ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ 12.01% ജിഎസ്‌ഡിപി വളർച്ച നേടി. സമീപകാല ചരിത്രത്തിൽ ആദ്യമായി സംസ്ഥാന കാർഷിക അനുബന്ധ മേഖലയും വ്യവസായ അനുബന്ധ മേഖലയും യഥാക്രമം 6.7%, 17.3% വളർച്ചാ നിരക്ക് കൈവരിച്ചു. ഉൽപ്പാദന മേഖലയിൽ 18.9% വളർച്ച കൈവരിക്കാൻ കഴിഞ്ഞു. സ്വന്തം നികുതി വരുമാനത്തിൽ നേരിയ വർധനവുണ്ടെങ്കിലും ജീവനക്കാരുടെ ശമ്പളവും പെൻഷൻ ബാധ്യതകളും പോലുള്ള ചിലവുകളിലെ അമിതമായ വർധനവ് സംസ്ഥാന ബജറ്റിന് ഗുരുതരമായ ഭീഷണി ഉയർത്തുന്നു.

2020-21ൽ ശമ്പളത്തിനും പെൻഷൻ ആനുകൂല്യങ്ങൾക്കുമായി 46,754 കോടി രൂപ ചിലവഴിച്ചുവെന്നാണ് കണക്ക്. 2021-22 ൽ ഇത് 71,393 കോടി രൂപയായി വർദ്ധിച്ചു. 24,639 കോടി രൂപയുടെ വർധനവാണ് (53%) ഉണ്ടായത്.
ആർബിഐ റിപ്പോർട്ട് (2022) അനുസരിച്ച്, ഏറ്റവും കൂടുതൽ കടബാധ്യതയുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. രാജ്യത്ത് സാമ്പത്തിക പരാധീനതയുള്ള ആദ്യ 10 സംസ്ഥാനങ്ങളിൽ ഒന്നും കൂടിയാണ് കേരളം. റവന്യൂ കമ്മി വർധിക്കുന്നത് സംസ്ഥാന സമ്പദ്‌വ്യവസ്ഥയെ ആശങ്കപ്പെടുത്തും. 2023-24ൽ കേരളത്തിന്റെ റവന്യൂ കമ്മി ജിഎസ്ടിപിയുടെ 2.1% (23,942 കോടി) ആയിരിക്കുമെന്നാണ് കണക്കാക്കിയിട്ടുള്ളത്.

കേരളത്തിലെ നഗര ജനസംഖ്യ ഏകദേശം 70% ആണെങ്കിലും സൗകര്യങ്ങളും സേവനങ്ങളും വർഷങ്ങളായി മെച്ചപ്പെട്ടിട്ടില്ല. സംസ്ഥാനത്ത് ആറ് കോർപ്പറേഷനുകളുണ്ട്. നഗര സഞ്ചാരം സംസ്ഥാനത്തെ ഒരു പ്രധാന പ്രശ്നമാണ്. സംസ്ഥാനത്തെ നഗരവികസന പരിപാടികൾക്കായി കൂടുതൽ ബജറ്റ് വിഹിതം വേണമെന്നാണ് കാലങ്ങളായുള്ള ആവശ്യം.

Keywords: News, Malayalam News, Kerala Budget, Finance, Politics, Kerala Popualation, Ravanue , Crisis faced, Crisis faced by Kerala budget
< !- START disable copy paste -->

Post a Comment