Banned | മോദിയുടെ ഇടപെടല്‍; ഒരുവര്‍ഷത്തേക്ക് ചൈനയുടെ ഗവേഷണ കപ്പലിന് പ്രവേശനാനുമതി നിഷേധിച്ച് ശ്രീലങ്ക

 


ന്യൂഡെല്‍ഹി: (KVARTHA) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലിനെ തുടര്‍ന്ന് ചൈനയുടെ ഗവേഷണ കപ്പലിന് പ്രവേശനാനുമതി നിഷേധിച്ച് ശ്രീലങ്ക. ഒരുവര്‍ഷത്തേക്കാണ് അനുമതി നിഷേധിച്ചത്. ഇക്കാര്യം ശ്രീലങ്ക ഇന്‍ഡ്യയെ അറിയിച്ചിട്ടുണ്ട്. രാജ്യത്തെ തുറമുഖങ്ങളിലോ എക്‌സ്‌ക്ലുസീവ് ഇകണോമിക് സോണിലോ (EEEz) ഒരു വര്‍ഷത്തേക്ക് ഇത്തരം ചൈനീസ് കപ്പലുകളെ പ്രവേശിപ്പിക്കില്ലെന്നാണ് ശ്രീലങ്ക അറിയിച്ചിരിക്കുന്നത്.

Banned | മോദിയുടെ ഇടപെടല്‍; ഒരുവര്‍ഷത്തേക്ക് ചൈനയുടെ ഗവേഷണ കപ്പലിന് പ്രവേശനാനുമതി നിഷേധിച്ച് ശ്രീലങ്ക

നേരത്തേ ഇന്‍ഡ്യന്‍ മഹാസമുദ്രത്തില്‍ പ്രവേശിച്ച ചൈനീസ് കപ്പല്‍ സുരക്ഷ സംബന്ധിച്ച് ആശങ്കയുണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് മോദി ഇടപെട്ട് പ്രവേശനാനുമതി നിഷേധിക്കാന്‍ കാരണമായത്. ഗവേഷണക്കപ്പലെന്നു ചൈന വിശേഷിപ്പിക്കുന്ന ഷിയാന്‍ യാങ് ഹോങ് 3 ജനുവരി അഞ്ചു മുതല്‍ ഇന്‍ഡ്യന്‍ മഹാസമുദ്രത്തില്‍ 'ആഴക്കടല്‍ പര്യവേക്ഷണം' നടത്താനിരിക്കെയാണ് അനുമതി നിഷേധിച്ചിരിക്കുന്നത്.

ഇന്‍ഡ്യയുടെ തന്ത്രപരവും സുരക്ഷാപരവുമായ ആശങ്കകള്‍ ബഹുമാനിക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ജൂലൈയില്‍ ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെയോട് ആവശ്യപ്പെട്ടതിന്റെ തുടര്‍ചയാണിത്. നിരോധന നടപടിയെപ്പറ്റി കഴിഞ്ഞയാഴ്ച ഉന്നതതലത്തില്‍ ഇന്‍ഡ്യയെ അറിയിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.

ഇന്‍ഡ്യയ്ക്കു പിന്നാലെ യുഎസും ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെയാണു ചൈനീസ് ഗവേഷണ കപ്പലിനെതിരെ നടപടിയെടുക്കാന്‍ ശ്രീലങ്ക തയാറായതെന്നാണ് വിവരം. കഴിഞ്ഞ ഒക്ടോബര്‍ - നവംബര്‍ കാലയളവില്‍ ചൈനയുടെ ഷിയാന്‍ 6 ഗവേഷണക്കപ്പല്‍ ശ്രീലങ്കയുമായി ചേര്‍ന്നു നടത്തിയ സംയുക്ത മാരിടൈം സര്‍വേയ്‌ക്കെതിരെ ഇന്‍ഡ്യ നിലപാടെടുത്തിരുന്നു.

നേരത്തേ ചൈനീസ് കപ്പല്‍ ഷിയാന്‍ 6 ഇന്‍ഡ്യന്‍ മഹാസമുദ്രത്തില്‍ പ്രവേശിച്ച് 83 ദിവസങ്ങളിലായി കാല്‍ലക്ഷത്തിലധികം കിലോമീറ്റര്‍ സഞ്ചരിച്ച സംഭവവും വിവാദമായിരുന്നു. ഏഴ് ചൈനീസ് ഗവേഷകരുമായാണ് സെപ്റ്റംബറില്‍ ആ കപ്പല്‍ എത്തിയത്. 

ഇന്‍ഡ്യയുടെയും യുഎസിന്റെയും മറ്റും എതിര്‍പ്പുയര്‍ത്തി ശ്രീലങ്കയിലെ തുറമുഖത്ത് കപ്പല്‍ ഡോക് ചെയ്തിരുന്നു. ഇതു ഗവേഷണക്കപ്പലല്ലെന്നും മറിച്ചു ചൈനയ്ക്കായി വിവരങ്ങള്‍ ചോര്‍ത്താന്‍ വന്ന ചാരക്കപ്പലാണെന്നുമുള്ള അഭ്യൂഹവും ഉയര്‍ന്നിരുന്നു. മത്സ്യബന്ധന നൗകകളായോ പര്യവേക്ഷണ യാനങ്ങളായോ അല്ലെങ്കില്‍ ഖനന കപ്പലായോ പല രീതിയിലും ചാരക്കപ്പലുകളെത്താമെന്നു നയതന്ത്ര വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Keywords:  Colombo bans Chinese research ships from entering Sri Lankan ports for a year, New Delhi, News, Colombo Bans Chinese Research Ships, Sri Lankan Ports, Criticism, Economic Zone, Research, Fish Boat, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia