Population | ജനസംഖ്യ ഉയരാതെ ചൈന; തുടർച്ചയായ രണ്ടാം വർഷവും കുറഞ്ഞു; ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുന്നു

 


ന്യൂഡെൽഹി: (KVARTHA) ചൈനയിലെ ജനസംഖ്യ തുടർച്ചയായ രണ്ടാം വർഷവും കുറഞ്ഞു. ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. ചൈനയുടെ കണക്കുകൾ പ്രകാരം, രാജ്യത്തെ ജനസംഖ്യ 140 കോടിയാണ്, ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം 20 ലക്ഷം കുറവാണ്. അതേസമയം ഇന്ത്യയിലെ ജനസംഖ്യ 142 കോടിയാണ്.

Population | ജനസംഖ്യ ഉയരാതെ ചൈന; തുടർച്ചയായ രണ്ടാം വർഷവും കുറഞ്ഞു; ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുന്നു

ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായിരുന്ന ചൈന കഴിഞ്ഞ വർഷം രണ്ടാം സ്ഥാനത്തെത്തുകയും ഇന്ത്യ ആ സ്ഥാനം നേടുകയുമായിരുന്നു. ചൈനയിലെ ജനനനിരക്ക് കുറഞ്ഞു വരികയാണെന്നും രാജ്യം അതിവേഗം നഗരവൽക്കരിക്കപ്പെടുകയാണെന്നും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.

ചൈനയുടെ ജനന നിരക്ക് 1000 പേർക്ക് 6.39 ആയി കുറഞ്ഞു, ഇത് റെക്കോർഡ് കുറവാണ്. 1980 മുതൽ 2015 വരെയുള്ള വിവാദമായ ഒരു കുട്ടി നയത്തിന് ശേഷം, കൂടുതൽ കുട്ടികളുണ്ടാകാൻ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ചൈന കഴിഞ്ഞ വർഷങ്ങളിൽ സബ്‌സിഡികളും മറ്റും വാഗ്ദാനം ചെയ്തിരുന്നു.

എന്നിരുന്നാലും, ഈ തന്ത്രങ്ങൾ കാര്യമായ ഫലം ചെയ്തില്ല. രാജ്യത്തെ സ്ത്രീകൾക്കിടയിൽ ജീവിതനിലവാരത്തെയും തൊഴിലിനെയും കുറിച്ചുള്ള അവബോധം വർധിക്കുന്നതും ജനനനിരക്കിലെ കുറവിനെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

Keywords: News, National, World, New Delhi, China, Population, Birth Rate, Death Rate, Women,Job, China's population drops for 2nd year.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia