Peptic Ulcer | അള്‍സര്‍: തക്കസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ കൈവിട്ടുപോകും; വിഷമിക്കേണ്ട! ഭക്ഷണകാര്യത്തില്‍ ശ്രദ്ധിച്ചാല്‍ മതി, പരിഹാരമുണ്ടാകും

 


കൊച്ചി: (KVARTHA) തിരക്കിട്ട ജീവിതയാത്രയ്ക്കിടെ പലര്‍ക്കും സ്വന്തം ആരോഗ്യം പോലും ശ്രദ്ധിക്കാന്‍ സമയം കിട്ടിയെന്നുവരില്ല. സമയത്തിന് ഭക്ഷണം കഴിക്കാനോ ആവശ്യത്തിന് വെളളം കുടിക്കാനോ ഇവര്‍ തയാറാകുന്നുമില്ല. ഒടുവില്‍ അസുഖങ്ങള്‍ വരുമ്പോഴായിരിക്കും ഇവര്‍ ആരോഗ്യം ശ്രദ്ധിക്കാത്തതില്‍ പരിതപിക്കുന്നത്. ജോലി ചെയ്ത പണം മുഴുവനും ആശുപത്രികളില്‍ കൊടുക്കേണ്ട അവസ്ഥ വരികയും ചെയ്യുന്നു.  

Peptic Ulcer | അള്‍സര്‍: തക്കസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ കൈവിട്ടുപോകും; വിഷമിക്കേണ്ട! ഭക്ഷണകാര്യത്തില്‍ ശ്രദ്ധിച്ചാല്‍ മതി, പരിഹാരമുണ്ടാകും

വയറിനുണ്ടാകുന്ന പ്രശ്നങ്ങളാണ് ഇതില്‍ പ്രധാനം. ആരോഗ്യകാര്യങ്ങള്‍ ശ്രദ്ധിക്കാത്തവരില്‍ പിടികൂടുന്ന ഒരു പ്രധാന പ്രശ്‌നമാണ് വയറ്റിലെ പുണ്ണ് അഥവ അള്‍സര്‍(Ulcer). ഏതൊരു അസുഖവും പോലെ തന്നെ തക്കസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ ഈ രോഗവും കൂടുതല്‍ സങ്കീര്‍ണതകള്‍ സൃഷ്ടിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

ആമാശയത്തിനെയും ചെറുകുടലിനെയും അനുബന്ധ ഭാഗങ്ങളെയുമാണ് അള്‍സര്‍ പ്രധാനമായും ബാധിക്കുക. വയറുവേദന, നെഞ്ചെരിച്ചില്‍, ഓക്കാനം, വിശപ്പില്ലായ്മ തുടങ്ങിയവയാണ് അള്‍സറിന്റെ പ്രധാന ലക്ഷണങ്ങള്‍. ഭക്ഷണം കഴിച്ചുകഴിഞ്ഞ് ഒരു മണിക്കൂറിനിടയില്‍ സ്ഥിരമായി ഉണ്ടാകുന്ന വേദനയും അള്‍സറിന്റെ ലക്ഷണമാകാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അള്‍സര്‍ വരാതിരിക്കാന്‍ ഭക്ഷണക്കാര്യത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.

കഴിക്കേണ്ട ഭക്ഷണങ്ങള്‍:

* അംമ്ലത അഥവ അസിഡിറ്റി(Acidity) കൂടുതല്‍ ഉള്ള പഴവര്‍ഗങ്ങള്‍ (നാരങ്ങ, ഓറന്‍ജ്, മുന്തിരി, കൈതച്ചക്ക) പച്ചക്കറികള്‍ (കാബേജ്, ബ്രൊക്കോളി, സവാള, കോളിഫ്ളവര്‍)ഇവ കഴിക്കുന്നത് ആമാശയത്തില്‍ അസ്വസ്ഥതയ്ക്കും നെഞ്ചരിച്ചിലിനും(Gastritis) കാരണമാകുന്നു.

*എരിവ്, പുളി എന്നിവയൊക്കെ അള്‍സറിന് കാരണമാകുന്നു. അതുകൊണ്ടുതന്നെ ഇത്തരം ഭക്ഷണങ്ങള്‍ പരമാവധി കുറയ്ക്കാന്‍ ശ്രമിക്കണം.

* മൂന്നുനേരം വയറുനിറയെ ഭക്ഷണം കഴിക്കുന്നതിനു പകരം കുറേശ്ശെയായി അഞ്ചോ ആറോ തവണകളായി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.

* കഫീന്‍ അടങ്ങിയ ചായ, കാപ്പി, ഇന്‍സ്റ്റന്റ് കോഫി, പെപര്‍ മിന്റ് ടീ, ഗ്രീന്‍ ടീ, സോഫ്റ്റ് ഡ്രിങ്ക് (സോഡ കോള) എന്നിവ ഒഴിവാക്കുന്നത് നല്ലതാണ്. ആമാശയത്തിലെ ആസിഡിന്റെ ഉല്‍പാദനം വര്‍ധിക്കാന്‍ ഇത്തരം പാനീയങ്ങള്‍ കഴിക്കുന്നത് കാരണമാകും.

*എണ്ണയില്‍ വറുത്തതും കൊഴുപ്പ് ധാരാളം അടങ്ങിയതുമായ ആഹാര സാധനങ്ങള്‍ കഴിക്കരുത്.

* മസാലകള്‍ അടങ്ങിയ ആഹാരപദാര്‍ഥങ്ങള്‍ കഴിക്കരുത്. കുരുമുളക്, മുളകുപൊടി, അച്ചാര്‍, കറിമസാല എന്നിവയും ഒഴിവാക്കുക.

* ഉപ്പ്, പൊടറ്റോ ചിപ്സ്, സോള്‍ടഡ് നട്സ്, സോയാ സോസ് എന്നിവയുടെ ഉപയോഗം അള്‍സര്‍ വര്‍ധിപ്പിക്കാന്‍ കാരണമാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

Keywords:  Can a Stomach Ulcer Heal on Its Own?, Kochi, News, Ulcer, Treatment, Warning, Food Control, Health, Health Tips, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia