Follow KVARTHA on Google news Follow Us!
ad

Budget | പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കം; രാഷ്ട്രപതി ഇരുസഭകളെ അഭിസംബോധന ചെയ്യും; സാമ്പത്തിക സര്‍വേ റിപോര്‍ട് വെക്കില്ല!

കയ്യടി നേടാനുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടാകും Budget Session, Begins, Suspension, Opposition MP, Revoked, President, Droupadi Murmu, Finance Minister,
ന്യൂഡെല്‍ഹി: (KVARTHA) പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ബുധനാഴ്ച തുടക്കം. രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. രണ്ടാം മോദി സര്‍കാരിന്റെ അവസാന കേന്ദ്ര ബജറ്റാണിത്.

സാമ്പത്തിക സര്‍വേ റിപോര്‍ട് പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വെക്കില്ല. കയ്യടി നേടാനുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടാകും. ലോക് സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇടക്കാല കേന്ദ്ര ബജറ്റ് വ്യാഴാഴ്ച 11 മണിക്ക് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കും. രാജ്യത്തെ 13-ാമത്തെ ഇടക്കാല ബജറ്റാണ് വ്യാഴാഴ്ച അവതരിപ്പിക്കുക. 10 ദിവസം നീണ്ട് നില്‍ക്കുന്ന ബജറ്റ് സമ്മേളനം അടുത്ത മാസം ഒമ്പതിന് അവസാനിക്കും.





തിരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ട് ജനപ്രിയ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്കും കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകും. നികുതി ഇളവുകളും പ്രതീക്ഷിക്കുന്നുണ്ട്. ഇലക്ട്രിക് വാഹനങ്ങള്‍, കാര്‍ഷിക മേഖല എന്നിവയ്ക്കും വലിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകും.

ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ളാദ് ജോഷി വിളിച്ച സര്‍വകക്ഷി യോഗം തിങ്കളാഴ്ച രാവിലെ 11.30 ന് നടന്നു. ബജറ്റ് സമ്മേളനത്തിന്റെ സുഖമമായ നടത്തിപ്പ്, പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍ അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയാകും. പാര്‍ലമെന്റിന്റെ കഴിഞ്ഞ ശൈത്യകാല സമ്മേളനം സാക്ഷ്യം വഹിച്ചത് വലിയ പ്രതിപക്ഷ പ്രതിഷേധത്തിനാണ്. 146 പ്രതിപക്ഷ എംപിമാരെയാണ് അന്ന് സസ്പെന്‍ഡ് ചെയ്തത്. ടിഎംസി എം പി മഹുവ മൊയ്ത്രയുടെ ലോക്സഭ അംഗത്വം റദ്ദാക്കിയതും കഴിഞ്ഞ സമ്മേളന കാലയളവിലാണ്.

Keywords: News, National, National-News, Budget, Top-Headlines, Budget Session, Begins, Suspension, Opposition MP, Revoked, President, Droupadi Murmu, Finance Minister, Nirmala Sitharaman, Budget Session begins today, suspension of Opposition MPs revoked.

Post a Comment