Follow KVARTHA on Google news Follow Us!
ad

Singer Died | സൗന്ദര്യം വര്‍ധിപ്പിക്കാനുള്ള ചികിത്സയ്ക്കിടെ നഷ്ടപ്പെട്ടത് സ്വന്തം ജീവന്‍; ശസ്ത്രക്രിയക്ക് പിന്നാലെ ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ട ബ്രസീലിയന്‍ ഗായികയ്ക്ക് ദാരുണാന്ത്യം

അടിയന്തര ചികിത്സ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല Brazilian Singer, Dani Li, Died, Complications, Liposuction Surgery, Cosmetic, Pop Star
ബ്രസീലിയ: (KVARTHA) 'അയാം ഫ്രം ദ ആമസോണ്‍...' ഹിറ്റ് ഗാനത്തിലൂടെ പ്രശസ്തയായ ബ്രസീലിയന്‍ ഗായികക്ക് ദാരുണാന്ത്യം. ആമസോണ്‍ കാടുകളുടെ ഭാഗമായ അഫുവയില്‍ ജനിച്ച ഡാനി ലീ (ഡീനിയേലെ ഫോന്‍സെക മഷാഡോ - 42) അഞ്ച് വയസ് മുതല്‍ തന്നെ സംഗീതം പരിശീലിച്ചിരുന്നു. ടാലന്റ് ഷോകളിലൂടെയെല്ലാം പ്രശസ്തയായ ഡാനി ലീ കോസ്‌മെറ്റിക് സര്‍ജറിക്ക് പിന്നാലെയുണ്ടായ സങ്കീര്‍ണതകളെ തുടര്‍ന്നാണ് മരിച്ചതെന്നാണ് റിപോര്‍ട്.

സൗന്ദര്യം കൂട്ടുക എന്നതുതന്നെയായിരുന്നു ഡാനി ലീയുടെയും ലക്ഷ്യം. വയറില്‍ നിന്നും പൃഷ്ടഭാഗത്ത് നിന്നും കൊഴുപ്പ് നീക്കം ചെയ്യുക, സ്തനങ്ങള്‍ ഒന്ന് ചെറുതാക്കുക ഇത്രയുമായിരുന്നു ഡാനി ലീയുടെ ലക്ഷ്യമെന്നും എന്നാല്‍ കൊഴുപ്പ് നീക്കം ചെയ്യാനുള്ള 'ലിപോസക്ഷന്‍' (Liposuction) സര്‍ജറിക്കിടെ ആരോഗ്യനില പ്രശ്‌നത്തിലായി എന്ന് മാത്രമേ റിപോര്‍ടുകള്‍ പറയുന്നുള്ളൂ. ശേഷം ഉടനെ അടിയന്തര ചികിത്സ നല്‍കിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പോപ് ഗായികക്ക് ഭര്‍ത്താവും ഏഴ് വയസുള്ള മകളുമുണ്ട്.

സൗന്ദര്യം വര്‍ധിപ്പിക്കുന്നതിനോ, ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനോ, ഇങ്ങനെ ഏത് ലക്ഷ്യത്തിനായോ കോസ്‌മെറ്റിക് സര്‍ജറി ചെയ്യുന്നതില്‍ പ്രശ്‌നമില്ല. ലക്ഷ്യമല്ല ഇവിടെ വിഷയം. ആരാണ് സര്‍ജറി ചെയ്യുന്നത്, എവിടെ വച്ചാണ് ചെയ്യുന്നത്, ഇത് എത്രമാത്രം വിജയകരമായി തന്നില്‍ ചെയ്യാം, തനിക്ക് ഇത് യോജിക്കുമോ എന്നെല്ലാമുള്ള അന്വേഷണം നടത്തേണ്ടത് നിര്‍ബന്ധമാണ്. പല ക്ലിനിക്കുകളും നിയമവിരുദ്ധമായും, അശാസ്ത്രീയമായുമെല്ലാമാണ് കോസ്‌മെറ്റിക് സര്‍ജറികള്‍ നടത്തുന്നത്. ഇത് അറിയാതെ ഇവിടെ പെട്ടുപോയാല്‍ പിന്നെ ജീവന്‍ തന്നെ തുലാസിലാകാം.

കോസ്‌മെറ്റിക് സര്‍ജറിക്ക് (Cosmetic Surgery) മുമ്പ് ആരോഗ്യനില, എന്തെങ്കിലും അസുഖങ്ങളുണ്ടോ എന്നീ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. ഇതുമായി ബന്ധപ്പെട്ട് ഡോക്ടറുടെ നിര്‍ദേശം തേടിയിരിക്കണം. ഇത് 100 ശതമാനവും നിര്‍ബന്ധമാണ്. അത് എത്ര ചെറിയ കോസ്‌മെറ്റിക് സര്‍ജറി ആണെങ്കിലും. അതുപോലെ സര്‍ജറി ചെയ്യുന്നത് ആരാണ്, ഏതാണ് ആശുപത്രി/ ക്ലിനിക്, എന്താണ് ഇവരുടെ വിശ്വാസ്യത, മൂല്യം എന്നിങ്ങനെയുള്ള കാര്യങ്ങളിലും മുഴുവന്‍ ഉറപ്പ് വേണം. ഇത്രയും ശ്രദ്ധിച്ചാല്‍ തന്നെ കോസ്‌മെറ്റിക് സര്‍ജറി മൂലമുള്ള സങ്കീര്‍ണതകള്‍ ചുരുക്കാം.





കോസ്‌മെറ്റ്ക് സര്‍ജറികളുടെ കാലമാണിതെന്ന് പറയാം. അത്രമാത്രം ആളുകള്‍ ഇന്ന് കോസ്‌മെറ്റിക് സര്‍ജറിയിലേക്ക് ധൈര്യപൂര്‍വം കടക്കുന്നു. മുമ്പെല്ലാം സെലിബ്രിറ്റികളും, ഏതെങ്കിലും വിധത്തില്‍ ഗുരുതരമായി പരുക്കേറ്റവരും മാത്രമാണ് കോസ്‌മെറ്റിക് സര്‍ജറി തെരഞ്ഞെടുത്തിരുന്നത് എങ്കില്‍ നിലവില്‍ ആ സാഹചര്യങ്ങളെല്ലാം തന്നെ മാറിമറിഞ്ഞിരിക്കുകയാണ്. സാമ്പത്തികശേഷിയുള്ള ആര്‍ക്കും കോസ്‌മെറ്റിക് സര്‍ജറി പ്രാപ്യമാകുമ്പോഴും ഇതിന്റെ സങ്കീര്‍ണതകളും അനന്തരഫലങ്ങളും പാര്‍ശ്വഫലങ്ങളുമെല്ലാം വര്‍ധിച്ചിട്ടുണ്ട്.

Keywords: News, World, World-News, Obituary, Obituary-News, Brazilian Singer, Dani Li, Died, Complications, Liposuction Surgery, Cosmetic, Pop Star, Brazilian Singer Dani Li, 42, Dies After Complications During Liposuction Surgery.

Post a Comment