Follow KVARTHA on Google news Follow Us!
ad

Veena Vijayan | ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പെ വീണാ വിജയനെ പൂട്ടാനുളള കേന്ദ്ര ഏജന്‍സി നീക്കത്തിന് പിന്നില്‍ ബിജെപിയുടെ രാഷ്ട്രീയലക്ഷ്യമെന്ന് ആക്ഷേപം; ഏറ്റുമുട്ടലിന് നില്‍ക്കാതെ അവഗണിക്കാന്‍ സിപിഎം

'തൃശൂര്‍ ഉള്‍പ്പെടെയുളള സീറ്റുകള്‍ പിടിച്ചെടുക്കുന്നതിനുളള തന്ത്രം',Veena Vijayan, CPM, BJP, Pinarayi Vijayan
/ നവോദിത്ത് ബാബു

കണ്ണൂര്‍: (KVARTHA) വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പായി സിപിഎമ്മിനെ രാഷ്ട്രീയ സമ്മര്‍ദത്തിലാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ തായ്ക്കണ്ടിയുടെ ഉടമസ്ഥതയിലുളള എക്‌സാലോജിക് കമ്പനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു ബിജെപി ഭരിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ കരുനീക്കം. കേന്ദ്രകോര്‍പറേറ്റ് മന്ത്രാലയമാണ് എക്‌സാലോജികിനെതിരെ അന്വേഷണത്തിന് മൂന്നംഗ സംഘത്തെ നിയോഗിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ ബാക്കിനില്‍ക്കവെ അതിനിടെയില്‍ തന്നെ കമ്പനിയെ കുറിച്ചുളള റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ആദായ നികുതി ബോര്‍ഡിന്റെ നിര്‍ദ്ദേശം. ഇതോടൊപ്പം കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലിനെതിരെയും പൊതുമേഖലാസ്ഥാപനമായ വ്യവസായ വികസന കോര്‍പറേഷനെതിരെയും അന്വേഷണം നടത്തും.
  
Kerala, Politics, Pinarayi Vijayan, BJP, Veena Vijayan, Kannur, Exalogic, E P Jayarajan, A K Balan, Mohammed Riyas, Behind of Centre probe against Veena Vijayan.

വീണാവിജയന്റെ എക്‌സാലോജിക് നിരവധി നിയമലംഘനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന പ്രാഥമിക വിവരത്തെ തുടര്‍ന്നാണ് ആദായനികുതി ബോര്‍ഡ് അന്വേഷണം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനം നടത്തിയ മാസപ്പടി വിവാദമുള്‍പ്പെടെ അന്വേഷിണക്കണമെന്ന് ആവശ്യപ്പെട്ടു ഷോണ്‍ ജോര്‍ജും ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. കര്‍ണാടക ഡെപ്യൂട്ടി രജിസ്ട്രാര്‍ ഓഫ് കമ്പനീസ് ബി എസ് വരുണ്‍, ചെന്നൈ ഡെപ്യൂട്ടി ഡയറക്ടര്‍ കെ എം ശങ്കരനാരായണന്‍, പുതുച്ചേരി ആര്‍ ഒ സി ഗോകുല്‍ നാഥ് എന്നിവര്‍ക്കാണ് അന്വേഷണ ചുമതല.

മാസപ്പടി വിവാദത്തിലെ ആദായ നികുതി ബോര്‍ഡിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ രജിസ്ട്രാര്‍ ഓഫ് കമ്പനീസ് ബെംഗളൂരു നേരത്തെ എക്‌സാലോജികിനെതിരെ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇതില്‍ നിയമലംഘനങ്ങള്‍ വ്യക്തമായതോടെയാണ് വിശദമായ അന്വേഷണത്തിന് ഉത്തരവായത്. ആരോപണങ്ങള്‍ അവ്യക്തവും ഒഴിഞ്ഞു മാറുന്നതുമായ മറുപടികളാണ് സിഎംആര്‍എല്‍ എറണാകുളത്തെ രജിസ്ട്രാര്‍ ഓഫ് കമ്പനീസ് നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഈവിഷയത്തില്‍ മറുപടി നല്‍കാന്‍ പോലും സംസ്ഥാനസര്‍ക്കാര്‍ പൊതുമേഖലാസ്ഥാപനമായ കെഎസ്ഐഡിസി തയ്യാറായിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്ന് സ്ഥാപനങ്ങളിലെയും മുഴുവന്‍ ഇടപാടുകളും വിശദമായി അന്വേഷിക്കാന്‍ ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേന്ദ്രകമ്പനി കാര്യമന്ത്രാലത്തിന്റെ ജോയന്റെ ഡയറക്ടറാണ് ഉത്തരവിറക്കിയത്.

മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെയുളള കേന്ദ്ര ഏജന്‍സി അന്വേഷണം സിപിഎമ്മിനെ അക്ഷരാര്‍ത്ഥത്തില്‍ രാഷ്ട്രീയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. രാഷ്ട്രീയ പ്രേരിതമായ വേട്ടയാടലെന്ന പഴയ പല്ലവി തന്നെ ആവര്‍ത്തിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. കേന്ദ്ര ഏജന്‍സി നടത്തുന്ന അന്വേഷണത്തെ ഗൗനിക്കേണ്ടതില്ലെന്നും കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാനസെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. സാധാരണ ഇത്തരം വിവാദങ്ങള്‍ ഉയരുമ്പോള്‍ പ്രതിരോധത്തിന്റെ പല്ലും നഖവും ഉപയോഗിച്ചു പാര്‍ട്ടിക്കായി രക്ഷാപ്രവര്‍ത്തനത്തിനിറങ്ങുന്ന ഇ പി ജയരാജന്‍, എ.കെ ബാലന്‍, മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ രാഷ്ട്രീയ പ്രേരിതമായ ആരോപണമെന്ന നിലയില്‍ മാത്രമുളള ദുര്‍ബലമായ പ്രതികരണം മാത്രമാണ് നടത്തിയത്.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ ഉള്‍പ്പെടെയുളള സീറ്റുകള്‍ പിടിച്ചെടുക്കുന്നതിനുളള തന്ത്രമാണ് മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ വൈകിവന്ന കേന്ദ്ര ഏജന്‍സി അന്വേഷണമെന്ന വിലയിരുത്തലിലാണ് ഇടതു ക്യാംപുകള്‍. തൃശൂരില്‍ സുരേഷ് ഗോപിയെ വിജയിപ്പിക്കുന്നതിനായി സിപിഎമ്മിനെ സമ്മര്‍ദ്ദത്തിലാക്കാനാണ്‌ കേന്ദ്ര ഏജന്‍സിയുടെ വരവെന്നാണ് ഇവര്‍ വിശദീകരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വര്‍ണക്കടത്ത് കേസ് ഉയര്‍ന്നു വന്നതു പോലെ ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെയുളള മാസപ്പടി ആരോപണം മാറ്റാനാണെന്ന തിരിച്ചറിവ് സിപിഎമ്മിനുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരിച്ചു സജീവരാഷ്ട്രീയ ചര്‍ച്ചയാക്കേണ്ടെയെന്ന നിലപാടിലാണ് സിപിഎം സംസ്ഥാന നേതൃത്വം.

Keywords: Kerala, Politics, Pinarayi Vijayan, BJP, Veena Vijayan, Kannur, Exalogic, E P Jayarajan, A K Balan, Mohammed Riyas, Behind of Centre probe against Veena Vijayan.
< !- START disable copy paste -->

Post a Comment