Found Dead | 'പുതുവര്‍ഷ ദിനത്തില്‍ ഫോടോഷൂടിന് പോകാന്‍ മാതാപിതാക്കള്‍ വിസമ്മതിച്ചു'; പിന്നാലെ വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി

 


ബംഗ്ലൂരു: (KVARTHA) പുതുവര്‍ഷ ദിനത്തില്‍ ഫോടോഷൂടിന് പോകാന്‍ മാതാപിതാക്കള്‍ വിസമ്മതിച്ചതിന് പിന്നാലെ വിദ്യാര്‍ഥിനിയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ജയനഗര്‍ കോളജിലെ ബി ബി എ വിദ്യാര്‍ഥിനി വര്‍ഷിനി(21) യെ ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

തിങ്കളാഴ്ച രാവിലെയാണ് ഫാനില്‍ തൂങ്ങിയനിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കാണപ്പെട്ടത്. സുധമാനഗര്‍ നിവാസിയായ പെണ്‍കുട്ടി ഫോടോഗ്രഫി കോഴ്‌സും പഠിച്ചിരുന്നു. പുതുവത്സരത്തിന് മോളില്‍ വച്ച് നടക്കുന്ന ഫോടോഷൂടിന് തയാറായി നിന്ന വര്‍ഷിനിയെ മാതാപിതാക്കള്‍ തടഞ്ഞിരുന്നു. 

Found Dead | 'പുതുവര്‍ഷ ദിനത്തില്‍ ഫോടോഷൂടിന് പോകാന്‍ മാതാപിതാക്കള്‍ വിസമ്മതിച്ചു'; പിന്നാലെ വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി


വീടിനുള്ളിലേക്ക് പോയ വിദ്യാര്‍ഥിനിയെ പിന്നീട് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. സംഭവത്തില്‍ വില്‍സണ്‍ ഗാര്‍ഡന്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords: BBA Student Found Dead in House, Bengaluru, News, Dead Body, Police, Probe, Parents, Found Dead, Photo shoot, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia