Follow KVARTHA on Google news Follow Us!
ad

Criticized | വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ അയോധ്യവിഷയം തുറുപ്പ് ചീട്ടാക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന വിമര്‍ശനവുമായി ടി പത്മനാഭന്‍

ജയ്ശ്രീറാമെന്നു വിളിച്ചില്ലെങ്കില്‍ ആളുകളെ കുത്തിക്കൊല്ലുന്ന നാടായി ഇന്‍ഡ്യ മാറിയിരിക്കുകയാണെന്നും എഴുത്തുകാരന്‍ Ayodhya Temple, T Padmanabhan
കണ്ണൂര്‍: (KVARTHA) അയോധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാവിഷയത്തില്‍ ബി ജെ പിക്കും കേന്ദ്രസര്‍കാരിനുമെതിരെ അതിരൂക്ഷമായ വിമര്‍ശനവുമായി കഥാകൃത്ത് ടി പത്മനാഭന്‍. അയോധ്യ വിഷയം വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ തുറുപ്പു ചീട്ടാക്കാനാണ് ബിജെപി നീക്കമെന്ന് പറഞ്ഞ അദ്ദേഹം ജയ്ശ്രീറാമെന്നു വിളിച്ചില്ലെങ്കില്‍ ആളുകളെ കുത്തിക്കൊല്ലുന്ന നാടായി ഇന്‍ഡ്യ മാറിയിരിക്കുകയാണെന്നും കുറ്റപ്പെടുത്തി.

Ayodhya Temple: T Padmanabhan Criticized BJP, Kannur, News, Ayodhya Temple, T Padmanabhan, Writer, PT Usha, Media, Allegation, BJP, Kerala
 

അയോധ്യയില്‍ പ്രാണപ്രതിഷ്ഠയ്ക്കു പോയ പി ടി ഉഷ ഏതു രാമനെയാണ് വായിച്ചതെന്നറിയില്ലെന്നും ടി പത്മനാഭന്‍ പറഞ്ഞു. കണ്ണൂര്‍ പളളിക്കുന്നില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദിവസം പുഴാതി സ്‌കൂളില്‍ മഹാത്മഗാന്ധിയുടെ പ്രതിമ അനാഛാദനം ചെയ്യുന്നതിനിടെ ഗാന്ധിജിയെ വധിച്ച ഗോഡ്സെയെ മഹത്വവല്‍കരിക്കുകയാണ് രാജ്യം ഭരിക്കുന്നവര്‍ ചെയ്യുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.

Keywords: Ayodhya Temple: T Padmanabhan Criticized BJP, Kannur, News, Ayodhya Temple, T Padmanabhan, Writer, PT Usha, Media, Allegation, BJP, Kerala. 

Post a Comment