Half-day Leave | രാമപ്രതിഷ്ഠ ചടങ്ങ്: ജനുവരി 22ന് കേന്ദ്രസര്‍കാര്‍ ജീവനക്കാര്‍ക്ക് അരദിവസത്തെ അവധി അനുവദിച്ചു

 


ന്യൂഡെല്‍ഹി: (KVARTHA) അയോധ്യയിലെ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച്, ജനുവരി 22ന് കേന്ദ്രസര്‍കാര്‍ ജീവനക്കാര്‍ക്ക് അരദിവസത്തെ അവധി നല്‍കും. ഇതുസംബന്ധിച്ച് സര്‍കാര്‍ വിജ്ഞാപനം പുറത്തിറക്കി. ജീവനക്കാര്‍ക്ക് ആഘോഷങ്ങളുടെ ഭാഗമാകാന്‍ കേന്ദ്രസ്ഥാപനങ്ങളും ഓഫിസുകളും ഉച്ചയ്ക്ക് 2.30 വരെ അടച്ചിടുമെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്.

'ജനുവരി 22ന് അയോധ്യയിലെ രാം ലല്ല പ്രാണ പ്രതിഷ്ഠാ ചടങ്ങ് രാജ്യമെങ്ങും ആഘോഷിക്കുകയാണ്. ജീവനക്കാര്‍ക്ക് ആഘോഷങ്ങളുടെ ഭാഗമാകുന്നതിനു വേണ്ടി 22ന് ഉച്ചയ്ക്ക് 2.30 വരെ കേന്ദ്രസര്‍കാര്‍ ഓഫിസുകള്‍, സ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കില്ല' എന്ന് കേന്ദ്ര പഴ്‌സനല്‍ മന്ത്രാലയം വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു. Half-day Leave | രാമപ്രതിഷ്ഠ ചടങ്ങ്: ജനുവരി 22ന് കേന്ദ്രസര്‍കാര്‍ ജീവനക്കാര്‍ക്ക് അരദിവസത്തെ അവധി അനുവദിച്ചു

അതേസമയം പരിപാടിയുടെ തത്സമയ സംപ്രേഷണം വീക്ഷിക്കാനാണ് കേന്ദ്ര സര്‍കാര്‍ ജീവനക്കാര്‍ക്ക് പകുതി ദിവസത്തെ അവധി അനുവദിച്ചിരിക്കുന്നതെന്ന് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ക്ഷണിക്കപ്പെട്ട അതിഥികളുടേയും സാന്നിധ്യത്തില്‍ 22ന് ഉച്ചയ്ക്ക് 12.30നാണ് പ്രാണ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്നത്. പ്രതിഷ്ഠയ്ക്ക് മുന്നോടിയായുള്ള കര്‍മങ്ങള്‍ ഏഴുദിവസങ്ങള്‍ക്കു മുന്‍പുതന്നെ ആരംഭിച്ചിരുന്നു. അതിനിടെ ക്ഷേത്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടില്ലെന്നും അതിനാല്‍ പ്രാണപ്രതിഷ്ഠ ചടങ്ങ് തടയണമെന്നും ആവശ്യപ്പെട്ട്, ഗാസിയാബാദ് സ്വദേശി അലഹാബാദ് ഹൈകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയിട്ടുണ്ട്.

പ്രതിപക്ഷ പാര്‍ടികളും പൂര്‍ത്തായാകാത്ത ക്ഷേത്രത്തിലെ പ്രതിഷ്ഠ എതിര്‍ക്കുകയും ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.

രാമക്ഷേത്ര പ്രതിഷ്ഠയ്ക്കായി വിപുലമായ ഒരുക്കങ്ങളാണ് ഉത്തര്‍പ്രദേശില്‍ നടക്കുന്നത്. പരിപാടിയുടെ ഒരുക്കങ്ങളെ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിമാരില്‍നിന്ന് വിവരങ്ങള്‍ തേടിയിരുന്നു. രാമക്ഷേത്ര പ്രതിഷ്ഠാദിനം ദീപാവലി പോലെ കൊണ്ടാടണമെന്നാണ് പ്രധാനമന്ത്രി മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

പാവപ്പെട്ടവര്‍ക്ക് ഭക്ഷണം വിതരണം ചെയ്യാനും വീടുകളില്‍ വിളക്ക് തെളിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിഷ്ഠാദിനത്തിനു പിന്നാലെ തങ്ങളുടെ മണ്ഡലങ്ങളില്‍നിന്ന് ജനങ്ങളെ ക്ഷേത്രത്തിലെത്തിക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കാനും മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Keywords: Ayodhya Ram temple event: Half-day leave declared for all central govt offices on Jan 22, New Delhi, News, Ayodhya Ram Temple Event, Half-day Leave, Religion, Politics, Prime Minister, Narendra Modi, National News.



















ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia