Ram Mandir Features | 392 തൂണുകളും 44 കവാടങ്ങളും; 5 മണ്ഡപങ്ങൾ; വൈദ്യുതി നിലയം വരെ സമുച്ചയത്തിൽ; ആകർഷിക്കാൻ 'സീതാ കൂപ്പും'; അയോധ്യയിലെ രാമക്ഷേത്രത്തിന്റെ 20 സവിശേഷതകൾ

 


ന്യൂഡെൽഹി: (KVARTHA) രാംലല്ലയുടെ പ്രതിഷ്ഠയ്ക്കായി അയോധ്യയിൽ നിർമാണത്തിലിരിക്കുന്ന രാമക്ഷേത്രത്തിൽ ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നു. ചടങ്ങ് ജനുവരി 22ന് നടക്കും. ഇതിനുശേഷം മാർച്ച് 25 വരെ നീളുന്ന രണ്ട് മാസത്തെ പ്രത്യേക പരിപാടികൾ അയോധ്യയിൽ സംഘടിപ്പിക്കും. ഉത്തർപ്രദേശിലെ സാംസ്കാരിക വിനോദസഞ്ചാര വകുപ്പാണ് ഇതിനുള്ള ഒരുക്കങ്ങൾ നടത്തുന്നത്.

Ram Mandir Features | 392 തൂണുകളും 44 കവാടങ്ങളും; 5 മണ്ഡപങ്ങൾ; വൈദ്യുതി നിലയം വരെ സമുച്ചയത്തിൽ; ആകർഷിക്കാൻ 'സീതാ കൂപ്പും'; അയോധ്യയിലെ രാമക്ഷേത്രത്തിന്റെ 20 സവിശേഷതകൾ

* പരമ്പരാഗത നഗര ശൈലിയിലാണ് രാമക്ഷേത്രം നിർമിക്കുന്നത്.
* രാമക്ഷേത്രത്തിന്റെ നീളം (കിഴക്ക് മുതൽ പടിഞ്ഞാറ് വരെ) 380 അടി, വീതി 250 അടി, ഉയരം 161 അടി.
* രാമക്ഷേത്രത്തിന് മൂന്ന് നിലകളുണ്ടാവും. ഓരോ നിലയുടെയും ഉയരം 20 അടിയായിരിക്കും. ക്ഷേത്രത്തിൽ ആകെ 392 തൂണുകളും 44 കവാടങ്ങളും ഉണ്ടാകും.
* പ്രധാന ശ്രീകോവിലിൽ ശ്രീരാമന്റെ ശിശുരൂപമാണ് സ്ഥാപിക്കുന്നത്
* നൃത്ത മണ്ഡപം, രംഗ മണ്ഡപം, സഭാ മണ്ഡപം, പ്രാർത്ഥനാ മണ്ഡപം, കീർത്തന മണ്ഡപം എന്നിങ്ങനെ അഞ്ച് മണ്ഡപങ്ങളും ക്ഷേത്രത്തിലുണ്ടാകും.

* രാമക്ഷേത്രത്തിന്റെ തൂണുകളിലും ചുവരുകളിലും ദേവീദേവന്മാരുടെ രൂപങ്ങൾ കൊത്തിവച്ചിട്ടുണ്ട്.
* വികലാംഗർക്കും പ്രായമായവർക്കും ക്ഷേത്രത്തിൽ റാമ്പും ലിഫ്റ്റും ഒരുക്കും.
* ക്ഷേത്രത്തിന് ചുറ്റും ചതുരാകൃതിയിലുള്ള കൊത്തളങ്ങൾ, അതായത് വലിയ മതിലുകൾ ഉണ്ടാകും. നാല് ദിശകളിലുമായി അതിന്റെ ആകെ നീളം 732 മീറ്ററും വീതി 14 അടിയുമാണ്.
* ക്ഷേത്രത്തി​ന്റെ മതിൽക്കെട്ടിനുള്ളിൽ നാല് കോണുകളിലായി നാല് മണ്ഡപങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇവിടെ സൂര്യ ദേവൻ, ഭഗവതി, ഗണപതി, ശിവൻ എന്നിവരുടെ പ്രതിഷ്ഠകളാകും നടക്കുക. വടക്കേ ഭുജത്തിൽ അന്നപൂർണയുടെ മന്ദിരവും തെക്കേ ഭുജത്തിൽ ഹനുമാന്റെ മന്ദിരവുമാണ് ഉണ്ടാകുക
* പുരാതന കാലത്തെ സീതാക്കൂപ്പ് ( ചരിത്രപരമായ കിണർ) ക്ഷേത്രത്തിന് സമീപം സ്ഥാപിക്കും.

* മഹർഷി വാൽമീകി, മഹർഷി വസിഷ്ഠ, മഹർഷി വിശ്വാമിത്രൻ, മഹർഷി അഗസ്ത്യ, നിഷാദ്രാജ്, മാതാ ശബരി, ദേവി അഹല്യ എന്നിവർക്ക് സമർപ്പിക്കുന്നതാണ് ക്ഷേത്ര സമുച്ചയത്തിലെ മറ്റ് മന്ദിരങ്ങൾ.
* ക്ഷേത്രത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് കുബേര തിലയിൽ ശിവന്റെ പഴയ ക്ഷേത്രം ജഡായുവിനൊപ്പം പുനഃസ്ഥാപിച്ചിട്ടുണ്ട്.
* ക്ഷേത്രത്തിന്റെ നിർമ്മാണത്തിൽ ഇരുമ്പ് ഉപയോഗിക്കുന്നില്ല, അതിനാൽ നിലത്ത് കോൺക്രീറ്റ് ഇല്ല.
* 14 മീറ്റർ കട്ടിയുള്ള റോളർ-കോംപാക്ടഡ് കോൺക്രീറ്റിന്റെ (ആർ‌സി‌സി) പാളി ഉപയോഗിച്ചാണ് മന്ദിരത്തിന്റെ അടിത്തറ നിർമ്മിച്ചിരിക്കുന്നത്. കൃത്രിമ പാറയുടെ രൂപമാണ് ഇതിന് നൽകിയിരിക്കുന്നത്.
* ഭൂമിയിലെ ഈർപ്പത്തിൽ നിന്ന് ക്ഷേത്രത്തെ സംരക്ഷിക്കുന്നതിനായി ഗ്രാനേറ്റ് ഉപയോഗിച്ച് 21 അടി ഉയരമുള്ള സ്തംഭം നിർമ്മിച്ചിരിക്കുന്നു

* മലിനജല ശുദ്ധീകരണ പ്ലാന്റ്, ജലശുദ്ധീകരണ പ്ലാന്റ്, അഗ്നിശമനത്തിനുള്ള ജലസംവിധാനം, സ്വതന്ത്ര വൈദ്യുതി നിലയം എന്നിവ ക്ഷേത്ര സമുച്ചയത്തിൽ നിർമിച്ചിട്ടുണ്ട്, അതിനാൽ ബാഹ്യ വിഭവങ്ങളെ ഏറ്റവും കുറച്ച് മാത്രമേ ആശ്രയിക്കേണ്ടി വരികയുള്ളൂ.
* രാമക്ഷേത്രത്തിൽ 25,000 വരെ ശേഷിയുള്ള സന്ദർശക സൗകര്യ കേന്ദ്രം നിർമിക്കുന്നുണ്ട്. ഇവിടെ സന്ദർശകരുടെ സാധനങ്ങളും മറ്റും സൂക്ഷിക്കാൻ ലോക്കറുകൾ ഉണ്ടായിരിക്കും.
* കുളിമുറി, കക്കൂസ്, വാഷ് ബേസിൻ, തുറന്ന ടാപ്പുകൾ തുടങ്ങിയ സൗകര്യങ്ങൾ ക്ഷേത്രപരിസരത്ത് ഒരുക്കും.
* പൂർണമായും ഇന്ത്യൻ പാരമ്പര്യമനുസരിച്ചും തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ചുമാണ് ക്ഷേത്രത്തിന്റെ നിർമാണം നടക്കുന്നത്.
* കൂടാതെ, പരിസ്ഥിതി, ജല സംരക്ഷണം എന്നിവയിലും പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. ഇതുമൂലം 70 ഏക്കർ വിസ്തൃതിയുടെ 70% എപ്പോഴും പച്ചയായി തുടരും.

Keywords: News, National, New Delhi, Ayodhya, Ram Mandir, Donation, Features, Department of Tourism, Ayodhya Ram Mandir: 20 Key Features.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia