Allegation | 'മരുന്നിന് പകരം നഴ്സ് കുത്തിവെച്ചത് പൈപ് വെള്ളം'; അണുബാധയേറ്റ് 10 രോഗികള്‍ക്ക് ദാരുണാന്ത്യം

 


വാഷിങ്ടന്‍: (KVARTHA) മരുന്നിന് പകരം നഴ്സ് പൈപ് വെള്ളം കുത്തിവെച്ചതിനെ തുടര്‍ന്ന് അണുബാധയേറ്റ് പത്തു രോഗികള്‍ മരിച്ചതായി റിപോര്‍ട്. യു എസിലെ ഓറഗണിലെ ആശുപത്രിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. വേദനാസംഹാരിയായ ഫെന്റനൈലിനു പകരമാണ് നഴ്സ് പൈപ് വെള്ളം രോഗികള്‍ക്ക് ഡ്രിപിട്ട് നല്‍കിയത്.

Allegation | 'മരുന്നിന് പകരം നഴ്സ് കുത്തിവെച്ചത് പൈപ് വെള്ളം'; അണുബാധയേറ്റ് 10 രോഗികള്‍ക്ക് ദാരുണാന്ത്യം

അന്വേഷണത്തില്‍ ആശുപത്രിയില്‍നിന്ന് മരുന്ന് മോഷണം നടത്തിയ ശേഷം തന്റെ കളവ് മറയ്ക്കാനാണ് നഴ്സ് രോഗികള്‍ക്ക് വെള്ളം കുത്തിവെച്ചതെന്ന് കണ്ടെത്തിയതായി പൊലീസ് പറയുന്നു. ശുചീകരിക്കാത്ത പൈപ് വെള്ളം ശരീരത്തില്‍ കടന്നതോടെ അണുബാധയേറ്റാണ് പത്തു രോഗികളും മരിച്ചത്.

2022- മുതല്‍ ഇത്തരത്തില്‍ ആശുപത്രിയില്‍ നിന്ന് മരുന്ന് മോഷണം പോകുന്നുണ്ടെന്നും മരുന്നിന് പകരം രോഗികള്‍ക്ക് വെള്ളം കുത്തിവെച്ചിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. 2022 നവംബറില്‍ മരിച്ച സാമുവല്‍ അലിസണ്‍, ബാറി സാംസ്റ്റെന്‍ എന്നിവരുടെ കുടുംബാംഗങ്ങള്‍ ഇരുവരുടേയും മരണത്തില്‍ സംശയം പ്രകടിപ്പിച്ച് പരാതിയുമായെത്തിയതോടെയാണ് നഴ്‌സിന്റെ ക്രൂരകൃത്യം പുറംലോകമറിയുന്നത്.

മരുന്നിന് പകരം പൈപ് വെള്ളം കുത്തിവെച്ചതില്‍ നിന്നുണ്ടായ അണുബാധ മൂലമാണ് ഇരുവരും മരിച്ചതെന്ന് പോസ്റ്റ് മോര്‍ടം റിപോര്‍ടിലുണ്ടെന്ന് കുടുംബം ചൂണ്ടിക്കാട്ടി. എന്നാല്‍, വെള്ളത്തില്‍ നിന്നുള്ള അണുബാധ തന്നെയാണ് മരണകാരണം എന്ന് പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും അതിനു ശേഷമേ മരണകാരണം സംബന്ധിച്ച് വ്യക്തതയുണ്ടാകൂ എന്നും പൊലീസ് പറഞ്ഞു.

Keywords:  At Least 10 Patients Dead After US Nurse Allegedly Replaced Fentanyl IV Bags With Tap Water, Washington, News, Crime, Criminal Case, 10 Patients Dead, Nurse, Allegation, Police, Probe, World News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia