LS Election | 'ഭരണത്തുടര്‍ചയ്‌ക്കൊപ്പം ലോക്‌സഭയില്‍ 400 സീറ്റ് എന്ന മോഹവുമായി ബിജെപി; ലക്ഷ്യം നേടാനായി മറ്റു പാര്‍ടികളിലെ നേതാക്കളെ മറുകണ്ടം ചാടിക്കുന്നതുള്‍പെടെയുള്ള നീക്കങ്ങളും അണിയറയില്‍ സജീവം'

 


ന്യൂഡെല്‍ഹി: (KVARTHA) പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഏതുവിധേനയും ഭരണത്തുടര്‍ച ഉറപ്പാക്കാനുള്ള തത്രപ്പാടിലാണ് ബി ജെ പി. ലോക്‌സഭയില്‍ 400 സീറ്റ് നേടുക എന്നതാണ് പാര്‍ടിയുടെ ലക്ഷ്യം. ലക്ഷ്യം നിറവേറ്റാനായി മറ്റു പാര്‍ടികളിലെ നേതാക്കളെ മറുകണ്ടം ചാടിക്കുന്നതുള്‍പ്പെടെയുള്ള നീക്കങ്ങളും അണിയറയില്‍ സജീവമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട 160 സീറ്റുകള്‍ ഉന്നമിട്ടാണു ബിജെപിയുടെ നീക്കം.

LS Election | 'ഭരണത്തുടര്‍ചയ്‌ക്കൊപ്പം ലോക്‌സഭയില്‍ 400 സീറ്റ് എന്ന മോഹവുമായി ബിജെപി; ലക്ഷ്യം നേടാനായി മറ്റു പാര്‍ടികളിലെ നേതാക്കളെ മറുകണ്ടം ചാടിക്കുന്നതുള്‍പെടെയുള്ള നീക്കങ്ങളും അണിയറയില്‍ സജീവം'

വിജയം ഉറപ്പാക്കാന്‍ ജെനറല്‍ സെക്രടറിമാര്‍ക്ക് വിവിധ ചുമതലകളാണ് ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ നല്‍കിയിട്ടുള്ളത് എന്ന് ദേശീയ മാധ്യമം റിപോര്‍ട് ചെയ്തു. ജെനറല്‍ സെക്രടറി വിനോദ് താവ്‌ദെയ്ക്കാണു ജോയിനിങ് കമിറ്റിയുടെ ചുമതല.

'മറ്റു പാര്‍ടികളിലെ നേതാക്കളെയും സിറ്റിങ് എംപിമാരെയും ബിജെപിയിലേക്കു കൊണ്ടുവരികയാണു കമിറ്റിയുടെ മുഖ്യജോലി. മണ്ഡലത്തിലെ സ്വാധീനവും തിരഞ്ഞെടുപ്പിലെ ജയശേഷിയും കണക്കിലെടുത്താണു തീരുമാനമെടുക്കുക. ഒറ്റയ്ക്കു ജയിക്കാനാകില്ലെന്ന് പാര്‍ടി കരുതുന്ന സ്ഥലങ്ങളിലേ ഈ സാധ്യത ഉപയോഗപ്പെടുത്തൂ'- എന്ന് മുതിര്‍ന്ന നേതാവിനെ ഉദ്ധരിച്ചുള്ള റിപോര്‍ടില്‍ പറയുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മാത്രമാണ് ഒരിക്കല്‍ 400 സീറ്റ് നേട്ടം കൈവരിച്ചത്. 1984ല്‍ രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു കോണ്‍ഗ്രസിന്റെ ഈ മുന്നേറ്റം. 2014ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി അധികാരത്തില്‍ എത്തുന്നതുവരെ, ഒറ്റയ്ക്കു ഭൂരിപക്ഷം നേടിയ പാര്‍ടിയെന്ന റെകോര്‍ഡ് കോണ്‍ഗ്രസിന്റെ കൈവശമായിരുന്നു. 400 സീറ്റ് എന്ന ആഗ്രഹം നടപ്പാക്കുകയാണ് ഇക്കുറി ബിജെപിയുടെ ലക്ഷ്യം.

Keywords:  Aiming For 400 Seats, BJP Sets Up Panel To Recruit Opposition MPs: Sources, New Delhi, News, Politics, Lok Sabha Election, BJP, 400 Seat, Recruit, Media, Report, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia