Follow KVARTHA on Google news Follow Us!
ad

MGNREGS | തൊഴിലുറപ്പ് തൊഴിലാളികളുടെ ശ്രദ്ധയ്ക്ക്: വേതനം ഇനി ആധാർ അധിഷ്ഠിത സംവിധാനത്തിലൂടെ! പ്രശ്നമുണ്ടെങ്കിൽ ഇളവ് ലഭിക്കുമോ?

എബിപിഎസ് നിർബന്ധമാക്കി MGNREGS, ദേശീയ വാർത്തകൾ, Job, Aadhaar
ന്യൂഡെൽഹി: (KVARTHA) രാജ്യത്തെ ഗ്രാമീണ മേഖലകളിൽ ഉപജീവന സുരക്ഷ വർധിപ്പിക്കുന്നതിനായി, കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം (NREGA). ഇത് പ്രകാരം ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്ന പാവപ്പെട്ട തൊഴിലാളികൾ ജലസേചനം, റോഡ് നിർമാണം, അണക്കെട്ട് നിർമാണം, കുളം നിർമാണം, കിണർ കുഴിക്കൽ തുടങ്ങിയ ജോലികൾ ചെയ്യുന്നു.

Malayalam-News, National, National-News, New Delhi, Aadhaar, MGNREGS, Job, Mandatory, Aadhaar-linked pay becomes mandatory for MGNREGS.

വേതനം ഇനി ആധാർ അടിസ്ഥാനമാക്കി

എന്നാലിപ്പോൾ പദ്ധതിയിലെ അംഗങ്ങളുടെ വേതനവിതരണം ആധാർ അധിഷ്ഠിത സംവിധാനത്തിലൂടെ മാത്രമാക്കിയിരിക്കുകയാണ്. വേതനവിതരണം ആധാർ അധിഷ്ഠിതമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ നൽകിയിരുന്ന അവസാനതീയതി ഡിസംബർ-31 ആയിരുന്നു. തൊഴിലാളികളുടെ 12 അക്ക ആധാർ നമ്പർ ഉപയോഗിച്ചാണ് ആധാർ ബേസ്ഡ് പേമെൻറ് സിസ്റ്റം (ABPS) വഴി പണമിടപാട് നടത്തുന്നത്. ഉപയോക്താവിന്റെ ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിലേക്ക് പണം നൽകുന്ന സംവിധാനമാണ് എബിപിഎസ്. ജനുവരി ഒന്ന് മുതലാണ് എബിപിഎസ് നിർബന്ധമാക്കിയത്.

ഇളവ് ലഭിക്കുമോ?

നിലവിൽ 87.52% പേർ എബിപിഎസ് വേതനവിതരണത്തിന് അർഹരാണ്. 1.5 കോടിയാളുകൾ ഇപ്പോഴും പുറത്താണ്. ചില ഗ്രാമപഞ്ചായത്തുകൾക്ക് സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ നേരിടേണ്ടി വരുമെന്ന ആശങ്കയുണ്ട്. ആധാറുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ നേരിടുന്ന പഞ്ചായത്തുകൾക്ക് ഇളവു നൽകുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. എബിപിഎസ് നിർബന്ധമാക്കുന്നതിനെതിരെ കോൺഗ്രസും സിപിഎമ്മും രംഗത്തുവന്നിരുന്നു.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ലോകത്തിലെ ഏറ്റവും വലിയ ഗ്യാരണ്ടി പ്രോഗ്രാമുകളിലൊന്നായി കണക്കാക്കപ്പെടുന്നു. ഈ പദ്ധതി പ്രകാരം, ഗ്രാമീണ മേഖലയിലെ ദാരിദ്ര്യവും തൊഴിലില്ലായ്മയും കുറയ്ക്കാൻ സർക്കാർ ലക്ഷ്യമിടുന്നു.

Keywords: Malayalam-News, National, National-News, New Delhi, Aadhaar, MGNREGS, Job, Mandatory, Aadhaar-linked pay becomes mandatory for MGNREGS.
< !- START disable copy paste -->

Post a Comment