UK Visas | യുകെ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവരാണോ? 3 തരം വിസകൾ അറിയാം, ഒപ്പം നിരക്കുകളും; അതിവേഗത്തിൽ വേണമെങ്കിൽ അതിനും മാർഗമുണ്ട്!

 


ന്യൂഡെൽഹി: (KVARTHA) യുണൈറ്റഡ് കിംഗ്ഡത്തിലേക്ക് (UK) യാത്ര ചെയ്യുക എന്നത് പല ഇന്ത്യക്കാരുടെയും സ്വപ്നമാണ്. സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും സന്ദർശിക്കുന്നതിനോ പഠിക്കുന്നതിനോ ജോലി ചെയ്യുന്നതിനോ രാജ്യത്തിൻ്റെ സമ്പന്നമായ ചരിത്രവും സംസ്കാരവും കണ്ടറിഞ്ഞ് യാത്ര ചെയ്യുന്നതിനോ ആകട്ടെ, യുകെ ധാരാളം അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു.

UK Visas | യുകെ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവരാണോ? 3 തരം വിസകൾ അറിയാം, ഒപ്പം നിരക്കുകളും; അതിവേഗത്തിൽ വേണമെങ്കിൽ അതിനും മാർഗമുണ്ട്!

വിസ പ്രധാനം

നിങ്ങളുടെ യാത്ര ആസൂത്രണം ചെയ്യുന്നതിനുമുമ്പ്, ഇന്ത്യൻ പൗരന്മാർക്കുള്ള വിസ ആവശ്യകതകൾ മനസിലാക്കേണ്ടത് പ്രധാനമാണ്. യുകെയിൽ പ്രവേശിക്കുന്നതിന് മുമ്പ് വിസ നേടേണ്ടതുണ്ട്. ഇന്ത്യൻ പൗരന്മാർക്ക് നിരവധി തരം യുകെ വിസകൾ ലഭ്യമാണ്. ടൂറിസ്റ്റ്, ബിസിനസ്, ട്രാൻസിറ്റ് എന്നിവയാണ് ഏറ്റവും സാധാരണമായ വിസകൾ.

ടൂറിസ്റ്റ് വിസ

വിനോദസഞ്ചാരത്തിനോ കാഴ്ചകൾ കാണാനോ സുഹൃത്തുക്കളെയോ കുടുംബാംഗങ്ങളെയോ സന്ദർശിക്കാനോ ചുരുങ്ങിയ സമയത്തേക്ക് യുകെയിൽ വരാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് ടൂറിസ്റ്റ് വിസ ആവശ്യമാണ്. ഒരു ടൂറിസ്റ്റ് വിസയുടെ പരമാവധി കാലാവധി ആറ് മാസമാണ്.

യുകെ ടൂറിസ്റ്റ് വിസയുടെ തരങ്ങൾ:

* 6 മാസത്തെ മൾട്ടിപ്പിൾ എൻട്രി യുകെ ടൂറിസ്റ്റ് വിസ- ഫീസ്: 13,843/-
* 2 വർഷത്തേത്‌ - ഫീസ്: 45,175/-
* 5 വർഷത്തേത്‌ - ഫീസ്: 85,963/-
* 10 വർഷത്തേത്‌ - INR 107071/-

യുകെ ടൂറിസ്റ്റ് മുൻഗണനാ വിസ (UK Tourist Priority Visa)

വിനോദസഞ്ചാരത്തിനായി യുകെ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് വേഗത്തിൽ വിസ ലഭിക്കുന്നതിനുള്ള ഓപ്ഷനാണ് യുകെ മുൻഗണനാ ടൂറിസ്റ്റ് വിസ. സാധാരണയായി 3-5 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ അപേക്ഷ നടപടികൾ പൂർത്തിയാക്കി വിസ ലഭിക്കും.


* 6 മാസത്തെ മൾട്ടിപ്പിൾ എൻട്രി യുകെ മുൻഗണന ടൂറിസ്റ്റ് വിസ - ഫീസ്: 68,812/-
* 2 വർഷത്തേത്‌ - ഫീസ്: 100144/-
* 5 വർഷത്തേത്‌ - ഫീസ്: 140932/-
* 10 വർഷത്തേത്‌ - ഫീസ്: 162040/-

യുകെ സൂപ്പർ പ്രയോറിറ്റി ടൂറിസ്റ്റ് വിസ

യുകെ സൂപ്പർ പ്രയോറിറ്റി ടൂറിസ്റ്റ് വിസയിലൂടെ ഇന്ത്യൻ പൗരന്മാർക്ക് 24 മണിക്കൂറിനുള്ളിൽ വിസ നേടാനുള്ള അവസരമുണ്ട്. ഇത് അടിയന്തരമായി യാത്രാ ചെയ്യുന്നവർക്ക് അനുയോജ്യമാണ്.

* 6 മാസത്തെ മൾട്ടിപ്പിൾ എൻട്രി യുകെ സൂപ്പർ പ്രയോറിറ്റി ടൂറിസ്റ്റ് വിസ - ഫീസ്: 123781/-
* 2 വർഷത്തേത്‌ - ഫീസ്: 155113/-
* 5 വർഷത്തേത്‌ ഫീസ്: 195901/-
* 10 വർഷത്തേത്‌ - ഫീസ്: 217009/-

യുകെ ബിസിനസ് വിസ

നിങ്ങൾ ഒരു യോഗത്തിൽ പങ്കെടുക്കുകയോ ക്ലയൻ്റുകളുമായുള്ള കൂടിക്കാഴ്ചയോ പോലുള്ള ബിസിനസ് ആവശ്യങ്ങൾക്കായി യുകെ സന്ദർശിക്കാൻ പദ്ധതിയിടുന്ന ഇന്ത്യൻ പൗരനാണെങ്കിൽ ബിസിനസ് വിസ ആവശ്യമാണ്. ഇതിന്റെ പരമാവധി കാലാവധി ആറ് മാസമാണ്.

* 6 മാസത്തെ മൾട്ടിപ്പിൾ എൻട്രി യുകെ ബിസിനസ് വിസ - ഫീസ്: 13,843/-
* 2 വർഷത്തേത്‌ - ഫീസ്: 45,175/-
* 5 വർഷത്തേത്‌ - ഫീസ്: 85,963/-
* 10 വർഷത്തേത്‌ - ഫീസ്: 107071/-

യുകെ മുൻഗണനാ ബിസിനസ് വിസ

* 6 മാസത്തേക്ക് - ഫീസ്: 68,812/-
* 2 വർഷത്തേത്‌ - ഫീസ്: 100144/-
* 5 വർഷത്തേത്‌ - ഫീസ്: 140932/-
* 10 വർഷത്തേത്‌ - ഫീസ്: 162040/-

യുകെ ബിസിനസ് സൂപ്പർ പ്രയോറിറ്റി വിസ

* 6 മാസത്തേക്ക് - ഫീസ്: 123781/-
* 2 വർഷത്തേത്‌ - ഫീസ്: 155113/-
* 5 വർഷത്തേത്‌ - ഫീസ്: 195901/-
* 10 വർഷത്തേത്‌ - ഫീസ്: 217009/-

യുകെ ട്രാൻസിറ്റ് വിസ

മറ്റൊരു രാജ്യത്തേക്കുള്ള യാത്രാമധ്യേ യുകെയിലൂടെ കടന്നുപോകുന്ന ഇന്ത്യൻ പൗരന്മാർക്ക് യുകെ ട്രാൻസിറ്റ് വിസ ആവശ്യമാണ്. 48 മണിക്കൂർ വരെ യുകെയിൽ തങ്ങാൻ ഈ വിസ അനുവദിക്കുന്നു. ട്രാൻസിറ്റ് വിസ മറ്റേതെങ്കിലും ആവശ്യത്തിനായി യുകെയിൽ പ്രവേശിക്കാൻ ഉപയോഗിക്കാനാവില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.
48 മണിക്കൂർ സിംഗിൾ എൻട്രി യുകെ സൂപ്പർ പ്രയോറിറ്റി ബിസിനസ് വിസ ഫീസ് 8236/- രൂപയാണ്.

Keywords: UK Visa, London, Tourist Visa, UK Transit Visa, UK Business, UK Tourist Priority Visa, New Delhi, Tourist, A Step-by-Step Guide to UK Visa Requirements for Indian Citizens.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia