Rajnath's UK Visit | 22 വർഷത്തിന് ശേഷം ആദ്യമായി ഒരു ഇന്ത്യൻ പ്രതിരോധ മന്ത്രി ബ്രിട്ടനിൽ; എന്തുകൊണ്ട് ഇത്രയും രാജ്‌നാഥ് സിംഗിന്റെ യുകെ സന്ദർശനം പ്രാധാന്യമർഹിക്കുന്നു?

 


ലണ്ടൻ: (KVARTHA) രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ബ്രിട്ടനിലെത്തി. ഈ കാലയളവിൽ ബ്രിട്ടനും ഇന്ത്യയും തമ്മിൽ തന്ത്രപരവും സുരക്ഷാപരവുമായ ചില കരാറുകൾ ഒപ്പുവെച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ 22 വർഷത്തിനിടെ ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രതിരോധ മന്ത്രി ബ്രിട്ടൻ സന്ദർശിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും 2022 ഏപ്രിലിൽ നടത്തിയ കൂടിക്കാഴ്ചയിൽ പ്രതിരോധ മേഖലയിലെ പങ്കാളിത്തങ്ങളെ കുറിച്ച് ഇരുവരും തമ്മിൽ ചർച്ച നടന്നിരുന്നു. ഇതിന് പിന്നാലെയാണ് രാജ്‌നാഥ് സിംഗ് ബ്രിട്ടനിൽ എത്തിയിരിക്കുന്നത്.

Rajnath's UK Visit | 22 വർഷത്തിന് ശേഷം ആദ്യമായി ഒരു ഇന്ത്യൻ പ്രതിരോധ മന്ത്രി ബ്രിട്ടനിൽ; എന്തുകൊണ്ട് ഇത്രയും രാജ്‌നാഥ് സിംഗിന്റെ യുകെ സന്ദർശനം പ്രാധാന്യമർഹിക്കുന്നു?

സന്ദർശനത്തിനിടെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് യുകെ പ്രതിരോധ മന്ത്രി ഗ്രാന്റ് ഷാപ്‌സുമായി കൂടിക്കാഴ്ച നടത്തും. ലണ്ടനിൽ സ്ഥിതി ചെയ്യുന്ന മഹാത്മാഗാന്ധി, ഡോ. ബി.ആർ.അംബേദ്കർ സ്മാരകം എന്നിവയും അദ്ദേഹം സന്ദർശിക്കും. രാജ്‌നാഥ് സിംഗിനൊപ്പം ഡിആർഡിഒ പ്രതിനിധികളും പ്രതിരോധ വ്യവസായ രംഗത്തെ ചില പ്രമുഖരും പങ്കെടുക്കും. പ്രധാനമന്ത്രി ഋഷി സുനക്, വിദേശകാര്യ മന്ത്രി ഡേവിഡ് കാമറൂൺ എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ബന്ധത്തിൽ ഈ സന്ദർശനം പ്രാധാന്യമർഹിക്കുന്നു. ഖാലിസ്ഥാനി അനുകൂലികൾ യുകെയിൽ അഭയം പ്രാപിക്കുന്നതിനെക്കുറിച്ച് ഇന്ത്യ അടുത്തിടെ ആശങ്ക പ്രകടിപ്പിച്ചതിനാൽ ഈ സന്ദർശനത്തിന് സവിശേഷതയുണ്ട്. ഇതുകൂടാതെ, മേക്ക് ഇൻ ഇന്ത്യ കാമ്പയ്‌നിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്ന റോൾസ് റോയ്‌സ്, ജിഇ തുടങ്ങി നിരവധി ബ്രിട്ടീഷ് കമ്പനികളുണ്ട്. ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര ഉടമ്പടി സംബന്ധിച്ച ചർച്ചകളും വളരെ വേഗത്തിലാണ് നടക്കുന്നത്.
 
Keywords: News, World, London, UK Visit, Rajnath Singh, Britain, Narendra Modi, A first in 22 years, why Rajnath Singh's UK visit is significant.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia