Follow KVARTHA on Google news Follow Us!
ad

Dr. Azad Moopan | 75ന്റെ നിറവിൽ ഇന്ത്യ; വളർച്ചയുടെ ശ്രദ്ധേയമായ ഒരു യാത്ര!

അഭിമാനത്തിന്റെ നിമിഷങ്ങൾ, Republic Day, Business, GDP, PM Modi
ഡോ. ആസാദ് മൂപ്പൻ

(KVARTHA)
ഇന്ത്യ 75-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ, അത് രാജ്യത്തിന് പിന്നിട്ട വഴികളുടെ പ്രതിഫലനത്തിന്റെയും അഭിമാനത്തിന്റെയും നിമിഷമാണ്. ഒരു സ്വതന്ത്ര രാഷ്ട്രത്തിൽ നിന്ന് താരതമ്യേന കുറഞ്ഞ കാലയളവിൽ ലോകത്തിലെ തന്നെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥകളിലൊന്നിലേക്കുള്ള ഇന്ത്യയുടെ യാത്ര ശ്രദ്ധേയമാണ്. 2027- ഓടെ, രാഷ്ട്രം ജപ്പാനെയും ജർമ്മനിയെയും പോലെയുള്ള സാമ്പത്തിക ശക്തികളെ മറികടന്ന് ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകാൻ ഒരുങ്ങുകയാണ്. രാജ്യത്തിന്റെ പ്രവചിക്കപ്പെട്ട ജിഡിപി 5 ട്രില്യൺ യുഎസ് ഡോളർ കവിയുന്നു. ആഗോളതലത്തിലുള്ള പല പ്രതിസന്ധികൾക്കിടയിലും ഇന്ത്യ 7.3% ജിഡിപിയുടെ ശക്തമായ വളർച്ചാ നിരക്ക് നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് സങ്കീർണ്ണമായ ആഗോള വെല്ലുവിളികളെ മറികടക്കാൻ രാജ്യത്തിനുള്ള കഴിവിന്റെ തെളിവാണ്.
  
Article, Editor’s-Pick, 75th Republic Day of India, Aster MIMS, Health, Development, 75th.

പ്രതിരോധശേഷി, നൂതനത്വം, നിശ്ചയദാർഢ്യം എന്നിവയാൽ നയിക്കപ്പെടുന്ന ഇന്ത്യ, വിവിധ മേഖലകളിലെ വെല്ലുവിളികളെ അതിജീവിച്ച് ആഗോള നേത്യനിരയിലേക്ക് ഉയർന്നുവരാൻ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീർഘവീക്ഷണത്തോടെയുള്ള നയങ്ങളും രാജ്യത്തിന്റെ പുരോഗതിക്ക് ഗണ്യമായ സംഭാവന നൽകുന്നു. ഉൽപ്പാദനം, അടിസ്ഥാന സൗകര്യങ്ങൾ, ഐടി, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകൾ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ മുഖ്യ പങ്ക് വഹിക്കുന്ന മേഖലകളാണ്. ഈ മേഖലകൾ രാജ്യത്തിന്റെ പുരോഗതിക്ക് ഗണ്യമായ സംഭാവന നൽകുന്നു. ആഭ്യന്തരമായുള്ള ശക്തമായ ഡിമാൻഡാണ് ഈ വളർച്ചയുടെ പ്രധാന പ്രേരകഘടകം. ആഗോള സാമ്പത്തിക മാന്ദ്യത്തിനിടയിലും ഈ ഡിമാന്റ് അഭിവൃദ്ധി പ്രാപിക്കാനുള്ള ഇന്ത്യയുടെ കഴിവ് പ്രകടമാക്കുന്നു. 1.42 ബില്യൺ ജനസംഖ്യയുടെ പിന്തുണയോടെ, ഇന്ത്യ എല്ലാ പ്രതിബന്ധങ്ങൾക്കും എതിരെ സ്ഥിരോത്സാഹത്തോടെ മുന്നോട്ട് കുതിക്കുന്നു.

വരും വർഷങ്ങളിൽ ഡിജിറ്റൽ പരിവർത്തനം കൂടുതൽ ശക്തിപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന ആരോഗ്യമേഖല മികച്ച വളർച്ചയ്ക്ക് ഒരുങ്ങുകയാണ്. ബിസിജി കണക്കനുസരിച്ച്, ഡിജിറ്റൽ പരിവർത്തനത്തിലൂടെ ഈ മേഖലയ്ക്ക് 10 മടങ്ങ് വളർച്ചയ്ക്ക് സാധ്യതയുണ്ട്, 2022ൽ 2.7 ബില്യൺ ഡോളറിൽ നിന്ന് 2030 ആകുമ്പോഴേക്കും 37 ബില്യൺ ഡോളറായി ഇത് വളരും. ജനസംഖ്യയുടെ വലിയൊരു വിഭാഗം നിലവിൽ നൽകുന്ന ആയുഷ്മാൻ ഭാരത് പിഎം-ജെഎവൈ സ്കീമിൽ നിന്ന് പ്രയോജനം നേടിയിട്ടുണ്ട്. ദരിദ്രരും അധഃസ്ഥിതരുമായ 300 ദശലക്ഷം വ്യക്തികൾക്ക് പ്രാപ്യമായ ആരോഗ്യപരിരക്ഷയിലേക്കുള്ള പ്രവേശനം ഇത് സാധ്യമാക്കുന്നു.

താങ്ങാനാവുന്ന ചെലവിൽ മികച്ച ക്ലിനിക്കൽ സൊല്യൂഷനുകൾ നൽകുന്ന മെഡിക്കൽ പ്രതിഭകളുടെ ശക്തികേന്ദ്രമായാണ് ഇന്ത്യ എപ്പോഴും അറിയപ്പെടുന്നത്. വർഷങ്ങളായി രാജ്യത്തേക്കുള്ള മെഡിക്കൽ സംബന്ധമായ യാത്രകളുടെ വളർച്ചയ്ക്ക് പിന്നിലെ കാരണം ഇതാണ്. ഇത് ഹീൽ ഇൻ ഇന്ത്യ സംരംഭത്തിനും പ്രചോദനം നൽകുന്നു. ലോകമെമ്പാടുമുള്ള ആളുകൾക്ക് ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം താങ്ങാനാവുന്നതും എളുപ്പം പ്രാപ്യമാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന 'ഒരു ഭൂമി ഒരു ആരോഗ്യം' എന്ന കാഴ്ചപ്പാടാണ് ഇതിനെ നയിക്കുന്നത്. നീതി ആയോഗ് പറയുന്നതനുസരിച്ച് മെഡിക്കൽ യാത്രാ മേഖല 2026 ഓടെ 9 ബില്യൺ ഡോളർ കൂടി കൂട്ടിച്ചേർക്കാൻ ഒരുങ്ങുകയാണ്.
  
Article, Editor’s-Pick, 75th Republic Day of India, Aster MIMS, Health, Development, 75th.

ഇന്ത്യൻ ആരോഗ്യ രംഗത്തെ മുന്നേറ്റത്തിനായി പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന പ്രധാന സ്ഥാപനങ്ങളിലൊന്നായ ആസ്റ്ററിനെ പ്രതിനിധീകരിക്കുന്നതിൽ ഞങ്ങൾ ഏറെ അഭിമാനിക്കുന്നു. ഇന്ത്യയിൽ ലിസ്റ്റ് ചെയ്യപ്പെട്ട മിഡിൽ ഈസ്റ്റിൽ നിന്നുള്ള ആദ്യത്തെ ഹെൽത്ത് കെയർ കമ്പനികളിലൊന്നായ ഞങ്ങൾ എല്ലായ്പ്പോഴും മിതമായ ചെലവിൽ ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുകയും, മികച്ച ഗുണനിലവാരത്തോടെ അവർക്ക് സേവനം ലഭ്യമാക്കാൻ പ്രവർത്തിക്കുകയും ചെയ്യുന്നു. 34 ആശുപത്രികൾ, 131 ക്ലിനിക്കുകൾ, 502 ഫാർമസികൾ, 7 രാജ്യങ്ങളിലായി 251 ലാബുകളും, പേഷ്യന്റ് എക്സ്‌പീരിയൻസ് സെന്ററുകളും സ്ഥാപനത്തിന് കീഴിൽ പ്രവർത്തിക്കുന്നു.

കൂടാതെ 'myAster' ആപ്പിന്റെ ഡിജിറ്റൽ റീച്ചിനൊപ്പം, ലോകമെമ്പാടുമുള്ള ആളുകൾക്ക് ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങൾ എളുപ്പത്തിൽ ആക്സസ് ചെയ്യാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഇന്ത്യയിൽ, 5 സംസ്ഥാനങ്ങളിലുടനീളമുള്ള ഞങ്ങളുടെ മുൻനിര സാന്നിധ്യം, ഞങ്ങൾ സേവിക്കുന്ന കമ്മ്യൂണിറ്റികൾക്കിടയിൽ വിശ്വാസത്തിന്റെ ബ്രാൻഡായി ഉയർന്നുവരാൻ ഞങ്ങളെ സഹായിക്കുന്നു.

വിപണികളിലുടനീളം ഞങ്ങളുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തുന്നതിലൂടെയും, വ്യാപാര ബന്ധങ്ങൾ, അറിവ്, കഴിവുകളുടെ കൈമാറ്റം എന്നിവയിലൂടെയും വർഷങ്ങളായി ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്തുന്നതിൽ അവിഭാജ്യമായ പങ്ക് വഹിച്ചതിൽ ഞങ്ങൾക്ക് ഏറെ സന്തോഷമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഇന്ത്യൻ പ്രവാസി സമൂഹങ്ങളിലൊന്നായി യുഎഇയും ജിസിസി മേഖലയും തുടരുന്നതിനാൽ ഈ കൂട്ടായ പുരോഗതിയിൽ ഞങ്ങൾക്ക് ഏറെ ആത്മവിശ്വാസമുണ്ട്. അഭിവൃദ്ധി പ്രാപിക്കുന്ന സ്റ്റാർട്ടപ്പ് മേഖല, അതിവേഗ സാങ്കേതിക വികസനം, ഗവൺമെന്റിന്റെ പിന്തുണയുള്ള സംരംഭകത്വ മനോഭാവം എന്നിവയാൽ ഇന്ത്യ വലിയ സാധ്യതകളുള്ള ഒരു രാജ്യമായി തുടരുന്നു. അതേസമയം ഈ മേഖലകളിൽ ലോക നേതൃത്വമായി ഉയർന്നുവരാനുള്ള കാഴ്ചപ്പാടോടെ മുന്നോട്ട് നീങ്ങുന്ന യുഎഇ, ഇന്ത്യയുടെ പ്രധാന നിക്ഷേപകരായി തുടരുകയും ചെയ്യും.

നാം ഇന്ത്യയുടെ 75-ാ മത് റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ, ഭൂതകാലത്തെ ബഹുമാനിക്കാനും വർത്തമാനകാലത്തെ ആഘോഷിക്കാനും, ഇന്ത്യ ആഗോളതലത്തിൽ പുരോഗതിയിലേക്ക് മുന്നേറുന്ന മികച്ച ഭാവി വിഭാവനം ചെയ്യുകയും ചെയ്യുന്ന ഒരു നിമിഷമാണിത്. ഇതുവരെയുള്ള യാത്ര ശ്രദ്ധേയമാണ്. വരും വർഷങ്ങളിൽ ഇതിലും വലിയ നേട്ടങ്ങൾക്കായി നമ്മുടെ രാജ്യം സജ്ജവുമാണ്.

(ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനാണ് ലേഖകൻ)

Post a Comment