Gulf Jobs | ഗൾഫിൽ ജോലി തേടുന്നവർക്ക് ബംപർ അവസരം: എമിറേറ്റ്സിൽ 5000 ക്യാബിൻ ക്രൂ ജീവനക്കാരെ നിയമിക്കുന്നു; യോഗ്യത, ശമ്പളം, എങ്ങനെ അപേക്ഷിക്കാം, അറിയേണ്ടതെല്ലാം

 


ദുബൈ: (KVARTHA) ഗൾഫ് മേഖലയിൽ വിമാനങ്ങളുടെയും യാത്രക്കാരുടെ എണ്ണം വർധിക്കുകയാണ്. ഇതിനിടയിൽ ഗൾഫിൽ ജോലി തേടുന്നവർക്ക് ബംപർ അവസരം കൈവന്നിരിക്കുന്നു. ഏറെ ശമ്പളം ഉൾപ്പെടെ ലഭിക്കുന്ന മികച്ച ജോലിയാണ് കാത്തിരിക്കുന്നത്. ദുബൈയുടെ എമിറേറ്റ്‌സ് വിമാനക്കമ്പനി ആറ് ഭൂഖണ്ഡങ്ങളിൽ നിന്ന് 5,000 ക്യാബിൻ ക്രൂ അംഗങ്ങളെ പുതുതായി നിയമിക്കാൻ ഒരുങ്ങുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അഭിമുഖം നടത്തുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
 
Gulf Jobs | ഗൾഫിൽ ജോലി തേടുന്നവർക്ക് ബംപർ അവസരം: എമിറേറ്റ്സിൽ 5000 ക്യാബിൻ ക്രൂ ജീവനക്കാരെ നിയമിക്കുന്നു; യോഗ്യത, ശമ്പളം, എങ്ങനെ അപേക്ഷിക്കാം, അറിയേണ്ടതെല്ലാം

പുതുമുഖങ്ങൾക്ക് വലിയ അവസരമുണ്ട്. പുതുതായി ബിരുദം പൂർത്തിയവർക്ക് പരിഗണന ലഭിക്കും. ഇൻറൺഷിപ്പോ പാർട് ടൈം ജോലി ചെയ്ത് പരിചയമോ ഉള്ളവർക്ക് മുൻഗണനയുണ്ടാകും. ഒരു വർഷം ഹോസ്പിറ്റാലിറ്റി, കസ്റ്റമർ സർവീസ് രംഗങ്ങളിൽ ജോലി ചെയ്തവർക്കും പരിഗണന നൽകുമെന്ന് എമിറ്റേറ്‌സ് വ്യക്തമാക്കി. ഇന്റേൺഷിപ്പോ പാർട്ട് ടൈം ജോലി പരിചയമോ ഉള്ളവരെ അപേക്ഷിക്കാൻ പ്രോത്സാഹിപ്പിക്കുന്നതായി അൽ അറേബ്യ റിപ്പോർട്ട് ചെയ്തു.

ഈവർഷം പകുതിയോടെ എയർബസ് 350 വിമാനങ്ങളും അടുത്ത വർഷം ബോയിങ് 777-എക്‌സ് വിമാനങ്ങളും സർവീസ് തുടങ്ങാനിരിക്കെയാണ് ഏറ്റവും ബൃഹത്തായ റിക്രൂട്ട്മെൻറ് നടക്കുന്നത്. ലോകത്തിൻറെ വിവിധ ഭാഗങ്ങളിലെ 460 നഗരങ്ങളിലാണ് റിക്രൂട്ട്‌മെൻറ് നടപടികൾ ആസൂത്രണം ചെയ്യുന്നത്. മിഡിൽ ഈസ്റ്റിൽ ബഹ്‌റൈൻ, ജോർദാൻ, കുവൈറ്റ്, ഒമാൻ, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിൽ നിയമന നടപടികൾ നടക്കും. ഇന്ത്യയിലെ വിവിധ നഗരങ്ങളിലും അഭിമുഖം നടത്തുമെന്നാണ് കരുതുന്നത്.

2023ൽ 353 നഗരങ്ങളിലായി നടത്തിയ റിക്രൂട്ട്‌മെന്റിൽ 8,000 ക്യാബിൻ ക്രൂവിനെ നിയമിച്ചതായി റിപ്പോർട്ട് പറയുന്നു. 2023 ഓഗസ്റ്റ് വരെ, എമിറേറ്റ്സിൽ ക്യാബിൻ ക്രൂ ജീവനക്കാരുടെ എണ്ണം 21,500 ആണ്. പ്രതിമാസം കുറഞ്ഞത് 1,266 ഡോളർ (4,650 ദിർഹം) മുതൽ 2,830 ഡോളർ (10,388 ദിർഹം) വരെ ശമ്പളം നേടാനാവും. കൂടാതെ നിരവധി ആനുകൂല്യങ്ങളും ലഭിക്കും. താമസം സൗജന്യമായി നൽകുന്നു.

അപേക്ഷിക്കേണ്ടവിധം?

യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് എമിറേറ്റ്‌സ് ഗ്രൂപ്പ് കരിയർ വെബ്‌സൈറ്റിൽ (www(dot)emiratesgroupcareers(dot)com) ഓൺലൈനായി അപേക്ഷിക്കാം. തുടർന്ന് നിങ്ങൾക്ക് അറിയിപ്പ് അയയ്‌ക്കും. ഇതനുസരിച്ച്‌ അഭിമുഖത്തിൽ പങ്കെടുക്കാം. സിവി, സാധുവായ ഐഡി അല്ലെങ്കിൽ പാസ്‌പോർട്ട് കോപ്പി, വിദ്യാഭ്യാസ സർട്ടിഫിക്കറ്റിന്റെ പകർപ്പ് തുടങ്ങിയവ കയ്യിൽ കരുതുക.

യോഗ്യത

* ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യാനാവണം.
* അധിക ഭാഷകളിലുള്ള അറിവ് നേട്ടമാണ്.
* കുറഞ്ഞത് 160 സെ മി ഉയരവും പരമാവധി 212 സെ മി ഉയരവും ഉണ്ടായിരിക്കണം.
* കുറഞ്ഞത് ഒരു വർഷത്തെ ഹോസ്പിറ്റാലിറ്റി അല്ലെങ്കിൽ ഉപഭോക്തൃ സേവന പരിചയം.
* കുറഞ്ഞത് ഹൈസ്കൂൾ (ഗ്രേഡ് 12) വിദ്യാഭ്യാസം.
* യുഎഇയുടെ തൊഴിൽ വിസ ലഭിക്കാനുള്ള യോഗ്യത ഉണ്ടായിരിക്കണം
* ക്യാബിൻ ക്രൂ യൂണിഫോം ധരിക്കുമ്പോൾ പുറത്തേക്ക് കാണാവുന്ന തരത്തിൽ ടാറ്റൂ ഉണ്ടാകാൻ പാടില്ല.
* കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് പതിവായി സന്ദർശിക്കുക

Keywords: News, Malayalam-News, World, World-News , Gulf, Gulf-News, Emirates, Dubai, UAE, World, Airline, Education, Bahrain, Jordan, Kuwait, Oman, Saudi Arabia, cabin crew, 5000 cabin crew positions open at Emirates: Here’s how to apply.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia