Collapsed & Died | പി എസ് സി പരിശീലന ക്ലാസില്‍ പങ്കെടുക്കുന്നതിനിടെ ഉദ്യോഗാര്‍ഥിയായ 18-കാരന്‍ കുഴഞ്ഞുവീണു മരിച്ചു

 


ഇന്‍ഡോര്‍: (KVARTHA) പി എസ് സി പരിശീലന ക്ലാസില്‍ പങ്കെടുക്കുന്നതിനിടെ 18-കാരന്‍ കുഴഞ്ഞുവീണു മരിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ബുധനാഴ്ച വൈകിട്ടാണ് ദാരുണമായ സംഭവം നടന്നത്. മധ്യപ്രദേശ് പബ്ലിക് സര്‍വീസ് കമീഷന്‍ (MPPSC) പ്രവേശന പരീക്ഷാ പരിശീലനത്തിനുള്ള ക്ലാസില്‍ പങ്കെടുക്കുന്നതിനിടെയാണ് മാധവ് എന്ന ഉദ്യോഗാര്‍ഥി ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ക്ലാസ് മുറിയിലെ സി സി ടി വി യില്‍ നിന്നും ലഭിച്ചിട്ടുണ്ട്.

Collapsed & Died | പി എസ് സി പരിശീലന ക്ലാസില്‍ പങ്കെടുക്കുന്നതിനിടെ  ഉദ്യോഗാര്‍ഥിയായ 18-കാരന്‍ കുഴഞ്ഞുവീണു മരിച്ചു

ക്ലാസിലിരിക്കവെ മാധവിന് നെഞ്ചുവേദന അനുഭവപ്പെടുകയും ഇത് ശ്രദ്ധയില്‍പെട്ട സുഹൃത്തുക്കള്‍ വിവരം അധ്യാപകനെ അറിയിക്കുകയുമായിരുന്നു. അപ്പോഴേക്കും മാധവ് ഡെസ്‌കില്‍ നിന്ന് ഊര്‍ന്ന് നിലത്തേക്കുവീണിരുന്നു. ഉടന്‍ തന്നെ അധ്യാപകരും സുഹൃത്തുക്കളും ചേര്‍ന്ന് മാധവിനെ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മരണം സംഭവിച്ചു.

മാധവിന് സൈലന്റ് ഹാര്‍ട് അറ്റാകാണ് ഉണ്ടായതെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. കഴിഞ്ഞ ഏതാനും ആഴ്ചയ്ക്കിടെ നാലുപേരാണ് ഇന്‍ഡോറില്‍ സമാനമായ രീതിയില്‍ മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. കഴിഞ്ഞ വര്‍ഷം ഇന്‍ഡോറില്‍ വ്യായാമം ചെയ്യുന്നതിനിടെ മരിച്ച 55-കാരനും സ്‌കൂളിലിരിക്കുന്നതിനിടെ മരിച്ച 16-കാരിയും സൈലന്റ് അറ്റാകിന്റെ ഇരകളാണെന്നാണ് വിലയിരുത്തല്‍.

Keywords: 18-year-old PSC aspirant dies in coaching center due to heart attack, Indore, News, PSC Aspirant, Dead, Heart Attack, CCTV, Hospital, Treatment, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia