Accidental Death | മകള്‍ക്കൊപ്പം സ്‌കൂടറില്‍ സഞ്ചരിക്കുന്നതിനിടെ ടാങ്കര്‍ ലോറിക്കടിയില്‍പ്പെട്ട് മാതാവിന് ദാരുണാന്ത്യം

 


കായംകുളം: (KVARTHA) മകള്‍ക്കൊപ്പം സ്‌കൂടറില്‍ സഞ്ചരിക്കുന്നതിനിടെ ടാങ്കര്‍ ലോറിക്കടിയില്‍പ്പെട്ട് മാതാവിന് ദാരുണാന്ത്യം. കെ പി റോഡില്‍ പൊലീസ് സ്റ്റേഷന് സമീപം വെള്ളിയാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം. മകള്‍ നിസാര പരുക്കുകളോടെ രക്ഷപെട്ടു. കായംകുളം പെരുങ്ങാല ദേശത്തിനകം അശ്വതിയില്‍ വിശ്വംഭരന്റെ ഭാര്യ മണിയമ്മയാണ് (53) മരിച്ചത്. പരുക്കേറ്റ ഏക മകള്‍ പാര്‍വതിയെ (23) ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കായംകുളത്ത് ബാങ്കില്‍ വന്നശേഷം ഇരുവരും തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഈ സമയം അടൂരിലേക്ക് പോകുകയായിരുന്ന ടാങ്കര്‍ ലോറി സ്‌കൂടറിന് പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂടര്‍ മറിഞ്ഞതോടെ മണിയമ്മ ലോറിക്കടിയിലേക്കും പാര്‍വതി എതിര്‍ ദിശയിലേക്കും വീഴുകയായിരുന്നു.

Accidental Death | മകള്‍ക്കൊപ്പം സ്‌കൂടറില്‍ സഞ്ചരിക്കുന്നതിനിടെ ടാങ്കര്‍ ലോറിക്കടിയില്‍പ്പെട്ട് മാതാവിന് ദാരുണാന്ത്യം

ഉടന്‍ തന്നെ പൊലീസ് എത്തി ഇവരെ കായംകുളം താലൂക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മാതാവിനെ രക്ഷിക്കാനായില്ല. സംസ്‌കാരം ശനിയാഴ്ച വൈകിട്ട് മൂന്നുമണിക്ക് വീട്ടുവളപ്പില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Keywords:  Woman Died in Road Accident, Alappuzha, News, Accidental Death, Tanker Lorry, Obituary, Scooter, Injury, Hospital, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia