Pen Cap | എന്തുകൊണ്ടാണ് പേനയുടെ അടപ്പിൽ ദ്വാരം? പിന്നിൽ ഒരു ജീവന്റെ വിലയുണ്ട്, അറിയാമോ ഇക്കാര്യം!

 


ന്യൂഡെൽഹി: (KVARTHA) ഒട്ടുമിക്ക പേനകളുടെയും അടപ്പിൽ (Pen Cap) ചെറിയൊരു ദ്വാരം നിങ്ങൾ ശ്രദ്ധിച്ചിരിക്കാം. പക്ഷേ ഇത് ഒരു ഡിസൈനല്ലെന്ന് നിങ്ങൾക്കറിയാമോ, അതിനു പിന്നിൽ ഒരു കാരണമുണ്ട്. എന്തുകൊണ്ടാണ് ഈ ദ്വാരം എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പേന അടയ്ക്കുമ്പോഴും തുറക്കുമ്പോഴും ഈ ദ്വാരം വായു മർദം തുല്യമായി നിലനിർത്തുന്നു, ഇതുകൂടാതെ, പേനയുടെ മഷി ഉണങ്ങാതിരിക്കാൻ ദ്വാരം സഹായിക്കുന്നു എന്നൊക്കെയുള്ള പൊതുവിശ്വാസം ഉണ്ട്. ഇവ ശരിയാണെങ്കിലും അല്ലെങ്കിലും പ്രധാന കാരണം ഇതല്ല.

Pen Cap | എന്തുകൊണ്ടാണ് പേനയുടെ അടപ്പിൽ ദ്വാരം? പിന്നിൽ ഒരു ജീവന്റെ വിലയുണ്ട്, അറിയാമോ ഇക്കാര്യം!

ഇതാണ് പ്രധാന കാരണം!

പേനയുടെ അടപ്പ് വായിലിടുകയും കടിക്കുകയും ചെയ്യുന്നത് മിക്കവരുടെയും ശീലമാണ്. ഈ ദുശ്ശീലം ചിലപ്പോഴെല്ലാം ദുരന്തത്തിന് വഴിവച്ചേക്കാം. അറിയാതെ അടപ്പ് വിഴുങ്ങി പോകുന്നത് മരണത്തിന് വരെ കാരണമാകും. പ്രത്യേകിച്ചും കുട്ടികളിലാണ് അപകട സാധ്യത കൂടുതൽ. പേനയുടെ അടപ്പില്‍ ദ്വാരമുണ്ടെങ്കില്‍ അടപ്പ് വിഴുങ്ങുന്ന സാഹചര്യമുണ്ടായാല്‍ പോലും ശ്വാസം തടസപ്പെടില്ല.

ഇക്കാരണത്താൽ, പേന നിർമാതാക്കൾ അടപ്പിൽ ദ്വാരം ഉണ്ടാക്കാൻ തുടങ്ങി. അതിനാൽ ഒരു കുട്ടിയോ മുതിർന്നവരോ അബദ്ധത്തിൽ അടപ്പ് വിഴുങ്ങിയാലും, മരണസാധ്യത ഒരു പരിധിവരെ കുറയ്ക്കാൻ കഴിയും. ബിക് എന്ന കമ്പനിയാണ് ആദ്യമായി അടപ്പില്‍ ദ്വാരം അവതരിപ്പിച്ചത്. ഇക്കാര്യം വ്യക്തമാക്കി ബൈജുരാജ് ശാസ്ത്രലോകം പങ്കുവെച്ച വീഡിയോ ശ്രദ്ധ നേടിയിട്ടുണ്ട്.



Keywords: News, Malayalam, National, Pen, Caps, Holes, Pencaps,Why Do Pens Have Holes in Their Caps? 
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia