Mayor | ആരാവും കണ്ണൂർ മേയർ? പുലിവാൽ പിടിച്ച് കണ്ണൂരിലെ മുസ്ലിം ലീഗ് നേതൃത്വം

 


കണ്ണൂർ: (KVARTHA) കോർപറേഷൻ മേയർ സ്ഥാനം കോൺഗ്രസിൽ നിന്നും കടുംപിടിത്തത്തോടെ കൈക്കലാക്കിയ മുസ്ലീം ലീഗ് ഒടുവിൽ പുലിവാൽ പിടിച്ചു. മികച്ച രീതിയിൽ ഭരണം മുൻപോട്ടു പോയി കൊണ്ടിരിക്കുന്ന കോൺഗ്രസിലെ മേയർ ടി ഒ മോഹനനെ കസേരയിൽ നിന്നും വലിച്ചു താഴെയിട്ട മുസ്ലീം ലീഗിന് ആരെ മേയറാക്കണമെന്ന് ഇനിയും തീരുമാനിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് വിമർശനം.

Mayor | ആരാവും കണ്ണൂർ മേയർ? പുലിവാൽ പിടിച്ച് കണ്ണൂരിലെ മുസ്ലിം ലീഗ് നേതൃത്വം

ജനുവരി ഒന്നിന് നിലവിലുള്ള മേയർ ടി ഒ മോഹനൻ രാജി കത്ത് നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിനു ശേഷം അഡ്ഹോക് ഭരണത്തിലേക്ക് പോകുന്ന കോർപറേഷനിൽ ഒരാഴ്ചക്കുള്ളിൽ പുതിയ മേയറെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് മുഖ്യ വരണാധികാരിയായ ജില്ല കലക്ടർ നടത്തുമെന്നാണ് വിവരം. ഡെപ്യൂടി മേയർ മുസ്ലിം ലീഗിലെ കെ ഷബീനയും ജനുവരി ഒന്നിന് രാജിവയ്ക്കും. ഡെപ്യൂടി മേയർ പദവിയിലേക്ക് കോൺഗ്രസിലെ അഡ്വ. കെ ഇന്ദിരയെ മത്സരിപ്പിക്കാൻ പാർടി തീരുമാനിച്ചിട്ടുണ്ട്. സ്റ്റാൻഡിങ് കമിറ്റി ചെയർമാന്മാരും മാറിയേക്കും.

മുസ്ലിം ലീഗ് മേയർ സ്ഥാനാർഥിയായി പാർലമന്ററി പാർടി നേതാവ് മുസ്ലിഹ് മഠത്തിൽ മത്സരിക്കുമെന്ന് പ്രചാരണമുണ്ടായിരുന്നുവെങ്കിലും ജില്ല നേതൃത്വം നിഷേധിക്കുകയായിരുന്നു. നിലവിലെ ഡെപ്യൂടി മേയർ കെ ഷബീന ടീച്ചർ മേയർ സ്ഥാനത്തേക്ക് മത്സരിക്കട്ടെയെന്ന ആവശ്യം ഒരു വിഭാഗം ഉന്നയിക്കുന്നുണ്ടെങ്കിലും ജില്ലാ നേതൃത്വം യോജിക്കുന്നില്ല. പുറത്തുനിൽക്കുന്ന പ്രമുഖ നേതാവിനെ മത്സരിപ്പിക്കാൻ ജില്ല നേതൃത്വം ശ്രമിക്കുന്നതായി ആരോപിച്ച് അണികൾക്കിടയിൽ പ്രതിഷേധം പുകയുന്നുണ്ട്.

Keywords: News, Malayalam, Kannur, Kerala, Mayor, Muslin League, Politics, Who will mayor of Kannur?
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia