Follow KVARTHA on Google news Follow Us!
ad

CPI | ബിനോയ് വിശ്വം മറികടന്നതാരെയൊക്കെ? സിപിഎമ്മിൽ നിന്നും സിപിഐ ഇനി എന്തൊക്കെ പാഠങ്ങൾ പഠിക്കും

നൈതികതയെ കുറിച്ച് വിമർശനം Binoy Viswam, BJP, Congress, CPM, കേരള വാർത്തകൾ, Politics
/ നവോദിത്ത് ബാബു

കണ്ണൂർ: (KVARTHA) ബിനോയ് വിശ്വത്തെ സിപിഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തതിന് സംസ്ഥാന കൗൺസിൽ അം​ഗീകാരം നൽകിയെങ്കിലും കമ്യൂണിസ്റ്റ് പാർട്ടിയുടെ നൈതികതയെ കുറിച്ചു വിമർശനമുയരുന്നു. ദേശീയ കൗൺസിൽ അംഗവും രാജ്യസഭാ എം പിയുമായിരിക്കെയാണ് ബിനോയ് വിശ്വം സംസ്ഥാന സെക്രട്ടറി പദത്തിലെത്തുന്നത്. മൂന്ന് പദവി ഒരാൾ തന്നെ വഹിക്കുകയെന്നത് കമ്യൂണിസ്റ്റു പാർട്ടിയുടെ ചരിത്രത്തിൽ സാധാരണമല്ല.

News, Malayalam, Kerala,Binoy Viswam, BJP, Congress, CPM, Politics,

അധികാരം വളരെ കുറച്ചാളുകളിലേക്ക് കേന്ദ്രീകരിക്കപ്പെടുന്ന ദുരന്തത്തെ സിപിഎമ്മിനെ പോലെ സിപിഐയും നേരിടുകയാണെന്ന വിമർശനം ഇതോടെ പാർട്ടിക്കുള്ളിലും പുറത്തും ഉയർന്നിട്ടുണ്ട്.
സിപിഎമ്മിൽ ഒരു കാലത്ത് നടന്ന വി എസ് - പിണറായി പക്ഷങ്ങൾ തമ്മിൽ നടന്ന വിഭാഗീയത കത്തി നിൽക്കവെ അതുവാർത്തകളായി മാധ്യമങ്ങളിൽ നിറഞ്ഞിരുന്നുവെങ്കിലും അതിനെക്കാൾ വലിയ ചേരി പോര് നടക്കുന്ന സിപിഐയിലെ പോരിനെ കുറിച്ചു വലിയ തോതിൽ പുറം ലോകമറിഞ്ഞില്ല.

പലപ്പോഴും സിപിഎമ്മിനെ പുറകിൽ നിന്നും കുത്തി കമ്യുണിസ്റ്റ് നൈതികതയുടെ വിശുദ്ധ വേഷം അണിയുന്നവരാണ് സിപിഐക്കാർ. കേരളത്തിൽ ശോഷിച്ചു കൊണ്ടിരിക്കുന്ന സിപിഐ മിക്ക മണ്ഡലങ്ങളിലും സിപിഎമ്മിന്റെ കരുത്തിലാണ് ജയിച്ചുവരുന്നതെന്നാണ് തെരഞ്ഞെടുപ്പുകൾ നൽകുന്ന ചിത്രം. ഈ സാഹചര്യത്തിലാണ് ബിനോയ് വിശ്വത്തെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട രീതിയെ കുറിച്ചുള്ള ചോദ്യങ്ങൾ ഉയരുന്നത്.

മുതിർന്ന നേതാവ് ഡി രാജയാണ് ബിനോയ് വിശ്വത്തിന്റെ പേര് നിർദേശിച്ചത്. എന്നാൽ ആരും എതിർക്കാത്തതിനെ തുടർന്ന് ബിനോയ് വിശ്വത്തെ സെക്രട്ടറിയായി പ്രഖ്യാപിക്കുകയായിരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ തിരക്കിട്ട് പ്രഖ്യാപിച്ചതിനെ വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് കെ ഇ ഇസ്മായിൽ പരസ്യമായി രം​ഗത്തെത്തിയിരുന്നു. കീഴ്‌വഴക്കം ലംഘിച്ചാണ് ബിനോയ് വിശ്വത്തിന്റെ നിയമനമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഇത്ര തിരക്ക് കൂട്ടി പാര്‍ട്ടി സെക്രട്ടറിയെ പ്രഖ്യാപിച്ചത് എന്തിനെന്ന് ചോദിച്ച അദ്ദേഹം പാര്‍ട്ടി സംസ്ഥാന കൗൺസിൽ ചേർന്നാണ് സെക്രട്ടറിയെ പ്രഖ്യാപിക്കേണ്ടതെന്നും പറഞ്ഞിരുന്നു. അന്തരിച്ച കാനം രാജേന്ദ്രന്റെ കത്തിന്റെ മാത്രം അടിസ്ഥാനത്തിൽ സംസ്ഥാന സെക്രട്ടറിയെ തീരുമാനിച്ചത് ശരിയായില്ലെന്നും പിന്തുടര്‍ച്ചാവകാശം കമ്യൂണിസ്റ്റ് വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടികാട്ടിയിരുന്നു. നേതൃത്വം ഏറ്റെടുക്കാൻ പാര്‍ട്ടിയിൽ നേതാക്കൾ ഒരുപാട് ഉണ്ടായിരുന്നെങ്കിലും കാനം രാജേന്ദ്രന്റെ വിശ്വസ്തരിൽ വിശ്വസ്തനായ ബിനോയ് വിശ്വത്തെ തന്നെ സെക്രട്ടറിയാക്കാൻ ഒടുവിൽ സിപിഐ തീരുമാനിക്കുകയായിരുന്നുവെന്നാണ് പാർട്ടിക്കുള്ളിൽ നിന്നുയരുന്ന വിമർശനം.

പ്രകാശ് ബാബുവും സത്യൻ മൊകേരിയും ഉൾപ്പടെ നേതാക്കൾ പലരുടെ പേരും സെക്രട്ടറി പദത്തിലേക്ക് പറഞ്ഞു കേട്ടിരുന്നു. എന്നാൽ മരിക്കും മുമ്പ് കാനം രാജേന്ദ്രൻ കേന്ദ്ര നേതൃത്വത്തിനു മുന്നിൽ വച്ച നിർദേശമാണ് ബിനോയ് വിശ്വത്തെ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് എത്തിച്ചത്. മൂന്നു മാസത്തേക്ക് പാർട്ടിയിൽ നിന്ന് അവധി അപേക്ഷിച്ചിരുന്ന കാനം പകരം സെക്രട്ടറിയുടെ ചുമതല ബിനോയ് വിശ്വത്തെ ഏൽപ്പിക്കാനായിരുന്നു നിർദ്ദേശിച്ചത്. ഇതൊക്കെ സാധാരണയായി ലാറ്റിൻ അമേരിക്കൻ കമ്യൂണിസ്റ്റ്‌ രാജ്യങ്ങളിലും ദക്ഷിണ കൊറിയയിലുമൊക്കെ സർവസാധാരണമായിരുന്നുവെങ്കിലും ഇന്ത്യയിലോ കേരളത്തിലോ ഇത്തരം കീഴ് വഴക്കമില്ലെന്നാണ് കമ്യുണിസ്റ്റുകാരയവർ തന്നെ ചൂണ്ടിക്കാട്ടുന്നത്.

News, Malayalam, Kerala,Binoy Viswam, BJP, Congress, CPM, Politics,

ഏതാനും ചില വ്യക്തികളിൽ അമിതാധികാരം കേന്ദ്രീകരിക്കപ്പെടുമ്പോൾ കമ്യുണിസ്റ്റ് പാർട്ടിയിലെ ജനാധിപത്യ ഉള്ളടക്കം ചേർന്നു പോവുകയാണ് ചെയ്യുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. മുഖ്യമന്ത്രിയും പാർട്ടി പൊളിറ്റ് ബ്യൂറോ അംഗവുമാണ് പിണറായി വിജയൻ. തൊട്ടുതാഴെ സംസ്ഥാന സെക്രട്ടറിയും എംഎൽഎയുമാണ് ഗോവിന്ദൻ. ഇപ്പോൾ മുന്നണിയിലെ രണ്ടാമത്തെ പാർട്ടിയിൽ സംസ്ഥാന സെക്രട്ടറിയും എംപിയുമാണ് ബിനോയ് വിശ്വം. അപ്പോൾ ഉയരുന്ന ചോദ്യം സിപിഎമ്മിന് പഠിക്കുകയാണോ സിപിഐയെന്നാണ്.

Keyword: News, Malayalam, Kerala,Binoy Viswam, BJP, Congress, CPM, Politics, What lessons will CPI learn from CPM?
< !- START disable copy paste -->

Post a Comment